ബംഗളൂരു: ഭൗമനിരീക്ഷണത്തിൽ െഎ.എസ്.ആർ.ഒയുടെ പുതിയ ചുവടുവെപ്പായ ഹൈപ്പർ സ്പെക്ട്രൽ ഇേമജിങ് ഉപഗ്രഹം (ഹൈസിസ്) വ്യാഴാഴ്ച വിക്ഷേപണം ചെയ്യും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.59ന് പി.എസ്.എൽ.വി സി43 റോക്കറ്റിലേറിയാവും ഹൈസിസിെൻറ കുതിപ്പ്.
ഇതേ റോക്കറ്റിൽ നാനോ, മിനി സാറ്റലൈറ്റുകളടക്കം 30 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇവയിൽ 23 എണ്ണം അമേരിക്കൻ ഉപഗ്രഹങ്ങളാണ്. ബഹിരാകാശ ഉപഗ്രഹങ്ങൾ ശേഖരിക്കുന്ന ദൃശ്യത്തിലെ പിക്സലുകളിലെ വർണരാജി ഉപയോഗിച്ച് ഭൂമിയിലെ വസ്തുക്കളും പ്രക്രിയകളും സൂക്ഷ്മമായി തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർ സ്പെക്ട്രൽ ഇേമജിങ്.
പരിസ്ഥിതി, കാർഷിക വിളകൾ, എണ്ണ-ധാതു പര്യവേക്ഷണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഇൗ സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തുക. ഭൂഗർഭ, പരിസ്ഥിതി ആവശ്യങ്ങൾക്കുപുറമെ സൈനിക നിരീക്ഷണത്തിനും ഹൈസിസ് ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.