ബംഗളൂരു: ഇന്ത്യയുടെ ഭൗമനിരീക്ഷണ പേടകമായ കാർേട്ടാസാറ്റ് -രണ്ട് സീരീസ് അടക്കം 31 ഉപഗ്രഹങ്ങളുമായി െഎ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി 40 റോക്കറ്റ് ജനുവരി 10ന് ബഹിരാകാശത്തേക്ക് കുതിക്കും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നുള്ള വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി െഎ.എസ്.ആർ.ഒയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ നാവിഗേഷൻ ഉപഗ്രഹമായ െഎ.ആർ.എൻ.എസ്.എസ്^ വൺ എച്ചിെൻറ വിക്ഷേപണ പരാജയത്തിന് ശേഷം നടക്കുന്ന ആദ്യ പി.എസ്.എൽ.വി ദൗത്യം കൂടിയാണിത്.
കാർേട്ടാസാറ്റ് -രണ്ട് സീരീസിനെ ഭ്രമണപഥത്തിലെത്തിക്കുക എന്നതുതന്നെയാണ് ഇൗ വിക്ഷേപണത്തിൽ പ്രധാനം. ഫിൻലൻഡ്, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയിൽനിന്നുള്ള ഒാരോ മൈക്രോ, നാനോ ഉപഗ്രഹങ്ങളുമാണ് വിക്ഷേപണത്തിനുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.