ടോക്യോ: ജപ്പാെൻറ ബഹിരാകാശ ദൗത്യമായ 'ഹയബൂസ-രണ്ട്' വിദൂര ഛിന്നഗ്രഹത്തിൽനിന്നുശേഖരിച്ച പാറക്കഷണം ഭൂമിയിലെത്തി. ഇതിന്മേലുള്ള ഗവേഷണം പ്രപഞ്ചത്തിെൻറ ഉത്ഭവം, വികാസം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വെളിച്ചം പകരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
ജപ്പാൻ സമയം പുലർച്ച 2.30നാണ് പാറക്കഷണവുമായുള്ള കാപ്സ്യൂൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നത്. കാപ്സ്യൂൾ ഹയബൂസയിൽനിന്ന് വേറിട്ടശേഷം പാരച്യൂട്ടിലാണ് ദക്ഷിണ ആസ്ട്രേലിയയിലെ മരുഭൂമിയിൽ നിലംതൊട്ടത്. ഇത് ഉടൻ ജപ്പാനിലേക്ക് അയക്കും.
2014ൽ വിക്ഷേപിച്ച 'ഹയബൂസ-രണ്ട്' 'റിയുഗു' ഛിന്നഗ്രഹത്തിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇതു ഭൂമിയിൽനിന്ന് 300 ദശലക്ഷം കിലോമീറ്റർ അകലെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.