ടോക്യോ : സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിൽ പരീക്ഷണാർഥം രണ്ട് റൊബോട്ടുകളെ ഇറക്കി ജപ്പാൻ. സൗരയുഥത്തിെൻറ ഉൽപത്തി സംബന്ധിച്ച പഠനങ്ങളെ സഹായിക്കാനാണ് മനുഷ്യ ചരിത്രത്തിലാദ്യമായി റൊബോട്ടുകൾ റ്യൂഗു ഛിന്നഗ്രഹത്തിലിറങ്ങിയതെന്ന് ജപ്പാൻ എയ്റോസ്പേസ് എക്സ്െപ്ലാറേഷൻസ് ഏജൻസി അറിയിച്ചു.
ഹയാബുസ രണ്ട് പേടകത്തിൽനിന്നാണ് ഇവ വിക്ഷേപിച്ചത്. ഛിന്നഗ്രഹത്തിെൻറ ഉപരിതലത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ദൗത്യത്തിന് തുടക്കംകുറിച്ചതായി അധികൃതർ വ്യക്തമാക്കി. ഗുരുത്വബലം കുറവുള്ളതിനാൽ റൊബോട്ടുകൾക്ക് സഞ്ചാരം എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.