വാഷിങ്ടൺ: നിരവധി സാേങ്കതികവും ആരോഗ്യപരവുമായ കടമ്പകൾ പരിഹരിക്കാനുണ്ടെങ്കിലും അടുത്ത 25 വർഷത്തിനുള്ളിൽ ചൊവ്വയിൽ മനുഷ്യനെ ഇറക്കാൻ കഴിഞ്ഞേക്കുമെന്ന് നാസ.
കോസ്മോകളിൽനിന്നുള്ള റേഡിയേഷൻ, കാഴ്ചശക്തി നഷ്ടപ്പെടാനുള്ള സാധ്യത തുടങ്ങിയ നിരവധി ഗുരുതര സാഹചര്യങ്ങളെ മറികടന്നാലേ ലക്ഷ്യം കൈവരിക്കാനാവൂ എന്ന് നാസ വൃത്തങ്ങൾ പറഞ്ഞു.
225 ദശലക്ഷം കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ചൊവ്വയിൽ എത്തിച്ചേരാൻ നിലവിലെ റോക്കറ്റ് സാേങ്കതികവിദ്യ ഉപയോഗിച്ച് സഞ്ചരിച്ചാൽതന്നെ ഒമ്പതു മാസമെടുക്കും. ഇതിനിടയിൽ വിവിധ തടസ്സങ്ങൾ തരണംചെയ്യേണ്ടതുമുണ്ടെന്ന് നാസ വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.