ന്യൂയോർക്: ചുവന്ന ഗ്രഹമായ ചൊവ്വയുടെ ഉള്ളറകളിലെ നിഗൂഢത തേടിയുള്ള ഇൻസൈറ്റിെൻറ ആദ്യഘട്ട ദൗത്യം വിജയം കണ്ടു.ചൊവ്വയിലിറങ്ങി മിനിറ്റുകൾക്കകം നാസയുടെ പര്യവേക്ഷണ പേടകമായ ഇൻസൈറ്റ് സോളാർ പാനലുകൾവഴി ഗ്രഹത്തിെൻറ ഉപരിതലത്തിലെ സൗരോർജം സ്വീകരിച്ചുതുടങ്ങി. സന്ദേശങ്ങൾ ഭൂമിയിലേക്കയക്കുകയും ചെയ്തു. ഗ്രഹാന്തരദൗത്യങ്ങൾക്ക് ഉൗർജം പകരുന്നതാണ് ഇൻസൈറ്റിെൻറ കുതിപ്പ്.
ഉപരിതലത്തിൽനിന്ന് 16മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനങ്ങൾ പേടകത്തിലുണ്ട്. 360 കി.മീ ഭാരമുള്ള പേടകം ഗ്രഹത്തിെൻറ മധ്യരേഖ പ്രദേശത്തെ എലൈസിയം പ്ലാനിറ്റിയ എന്ന സമതലത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങിയത്. മണിക്കൂറിൽ 12300 മൈൽ വേഗത്തിൽ കുതിച്ചുപാഞ്ഞിരുന്ന ഇൻസൈറ്റ് വേഗം കുറച്ച് പാരച്യൂട്ടിെൻറ സഹായത്താലാണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയത്.ചരിത്രനിമിഷമാണിതെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡ്സ്റ്റീൻ കുറിച്ചത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ബഹിരാകാശ ദൗത്യങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ് ഇൻസൈറ്റിെൻറ പ്രാഥമിക ദൗത്യവിജയം.ഉൗർജത്തിനായി രണ്ട് സൗരോർജ പാനലുകൾ വിന്യസിക്കുകയായിരുന്നു ഇൻസൈറ്റിെൻറ ആദ്യ ദൗത്യം. ചൊവ്വയിലിറങ്ങി 16മിനിറ്റിനുശേഷമാണ് ജോലി തുടങ്ങിയത്. ഉടൻ അതു പൂർത്തിയാക്കുകയും ചെയ്തു.
ഒരാഴ്ചക്കകം ശാസ്ത്രീയ വിവരങ്ങൾ അയച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുദിവസത്തിനകം ഇൻസൈറ്റിെൻറ 1.8മീറ്റർ നീളമുള്ള യന്ത്രക്കൈകൾ പ്രവർത്തിപ്പിക്കാൻ നാസ എൻജീയർമാർ ശ്രമം തുടങ്ങും. പേടകത്തിലെ ഉപകരണങ്ങൾ മുഴുവൻ പ്രവർത്തനക്ഷമമാകാൻ മൂന്നുമാസമെടുക്കുമെന്നാണ് ശാസ്ത്രസംഘം പറയുന്നത്. സൗരോർജപാനലുകൾ വഴി പേടകത്തിെൻറ ബാറ്ററികൾ എല്ലാദിവസവും ചാർജ് ചെയ്യാം. ഇക്കഴിഞ്ഞ മേയ് അഞ്ചിനാണ് ഇൻസൈറ്റ് വിക്ഷേപിച്ചത്. ആറുമാസത്തിലേറെ സമയമെടുത്ത് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ഇൻെെസറ്റ് ലക്ഷ്യം കണ്ടത്. രണ്ടുവർഷംകൊണ്ട് ചൊവ്വയുടെ അകക്കാമ്പിനെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.
സീസ്മോ മീറ്റർ ഉപയോഗിച്ച് ചൊവ്വയുടെ പ്രകമ്പനങ്ങൾ അളന്നും യന്ത്രക്കൈ ഉപയോഗിച്ച് 16 അടി താഴ്ചയിൽ കുഴിച്ചുമാണ് പരീക്ഷണം നടത്തുക. ചൊവ്വയെപ്പറ്റിയുള്ള പഠനത്തിൽ ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഇൻസൈറ്റ്. ചൊവ്വയുടെ ആന്തരികഘടനയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ദൗത്യം നൽകുമെന്നാണ് പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.