സ്റ്റോക്ക്ഹോം: തമോഗർത്തങ്ങളെ കുറിച്ചുളള ഗവേഷണത്തിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസ്, ജർമ്മനിയുടെ റെയ്ൻഹാർഡ് ജെൻസൽ, യു. എസ് ശാസ്ത്രജ്ഞ ആൻഡ്രിയ ഗെസ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
1915 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം (ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി) അടിസ്ഥാനമാക്കി, തമോഗര്‍ത്തങ്ങളുടെ അസ്തിത്വം ഗണിതതലത്തിൽ കണ്ടെത്തിയ പെൻറോസിനാണ് പുരസ്കാരത്തിെൻറ പകുതി ലഭിക്കുക..
പുരസ്കാരത്തിെൻറ പാതി ജെൻസലും ആൻഡ്രിയ ഗെസുമാണ് പങ്കിടുന്നത്. നമ്മുടെ മാതൃഗാലക്‌സിയായ ആകാശഗംഗ അഥവാ ക്ഷീരപഥത്തിന്റെ മധ്യത്തില്‍ 'സജിറ്റാരിയസ് *' (Sagittarius*) എന്ന അതിഭീമന്‍ തമോഗര്‍ത്തമുണ്ടെന്ന കണ്ടെത്തലിനാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.