പാരിസ്: സൗരയൂഥത്തിന് പുറത്തെ കെ2-18ബി എന്ന ഗ്രഹത്തിൽ ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി. ഭൂമിയെപ്പോലെ തന്നെ ജീവെൻറ നിലനിൽപിന് സഹായകമായ താപനില ഈ ഗ്രഹത്തിലുണ്ടെന്നും ജ്യോതിശാസ് ത്രജ്ഞർ കണ്ടെത്തി. ഭൂമിയുടെ എട്ടു മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ 2-18ബി. ഭൂമിയിൽനിന്ന് 110 പ്രകാശവർഷം അകലെയും. അവിടെ വെള്ളത്തിന് ദ്രവരൂപത്തില്‍ നിലനില്ക്കാന് സാധിക്കുമെന്നും നാച്വര്‍ ആസ്ട്രോണമി എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ജീവെൻറ അടയാളങ്ങള്‍ക്കായുള്ള തിരച്ചിലില്‍ സൗരയൂഥത്തിന് പുറത്തുള്ള മികച്ച പരീക്ഷാര്‍ഥിയാണ് ഈ ഗ്രഹമെന്ന് ലേഖനം പറയുന്നു.
ഇതുവരെ കണ്ടെത്തിയ 4,000ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്ന് ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറയുന്നു. 2015ല്‍ നാസ സൂപ്പര്‍ എര്‍ത്ത്സ് എന്ന വിളിപ്പേരില്‍ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ2-18ബി.
ജലസാന്നിധ്യമുള്ളതിനാൽ ഈ ഗ്രഹത്തിൽ നൈട്രജെൻറയും മീഥൈെൻറയും തൻമാത്രകളുണ്ടെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്. എന്നാൽ, അത് തെളിയിക്കാൻ നിരവധി കടമ്പ കടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.