മുംബൈ: ഇന്ത്യൻ നാവികസേനയുടെ രണ്ടാം സ്കോർപീൻ അന്തർവാഹിനി െഎ.എൻ.എസ് ഗാന്ധാരി നീറ്റിലിറക്കി. മുംബൈയിലെ മസഗോൺ കപ്പൽനിർമാണ ശാലയിലാണ് അന്തർവാഹിനി നിർമിച്ചത്. പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെയും മറ്റ് ഉന്നത നാവികസേന ഉദ്യോഗസ്ഥരും ചടങ്ങിൽ പെങ്കടുത്തു.
2018 ഒാടെ സ്കോർപീൻ ശൃഖലയിലുള്ള ആറ് അന്തർവാഹിനികൾ പുറത്തിറക്കാനാണ് നാവികസേനയുടെ പദ്ധതി. 5,000 കോടി രൂപയാണ് അന്തർവാഹിനിയുടെ നിർമാണ െചലവ്. ആറ് അന്തർവാഹനികൾക്കും കൂടി 23,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന െചലവ്.
66 മീറ്റർ നീളവും 6.2 മീറ്റർ വ്യാസവുമുള്ള അന്തർവാഹിനിക്ക് 3,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കാനാവും. അടിയന്തര ഘട്ടത്തിൽ 50 ദിവസം വരെ ഇവക്ക് വെള്ളത്തിനടിയിൽ കഴിയാനും സാധിക്കും. 31 നാവികരുൾപ്പെടുന്ന സംഘമാണ് അന്തർവാഹിനിയെ നിയന്ത്രിക്കുക. ആറ് മിസൈലുകളും ടോർപ്പിഡോകളും ഇവയിൽ സജ്ജീകരിക്കാം. ഇന്ത്യയുടെ കൈവശം നിലവിൽ 15 അന്തർവാഹിനികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.