ഹ്യൂസ്റ്റൻ: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം പൂർണ വിജയം. വ്യവസായി ഇലോൺ മസ്ക് ആരംഭിച്ച സ്പേസ് എക്സ് കമ്പനിയുടെ ബഹിരാകാശ വാഹനത്തിൽ യാത്രതിരിച്ച രണ്ട് ബഹിരാകാശ യാത്രികർ രണ്ടുമാസത്തിനുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി തിരിച്ചെത്തി. ഇതോടെ, അടുത്തവർഷം മുതൽ ബഹിരാകാശത്തേക്ക് വിനോദസഞ്ചാരികളെ അയക്കാനുള്ള ശ്രമം സ്പേസ് എക്സ് ആരംഭിച്ചു.
സെപ്റ്റംബർ ആദ്യം സ്പേസ് എക്സിെൻറ അടുത്ത ബഹിരാകാശ ദൗത്യവും നടക്കും. ഒമ്പതു വർഷത്തിനുശേഷം ആദ്യമായി അമേരിക്കൻ മണ്ണിൽനിന്ന് ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ബോബ് ബെങ്കൻ, ഡഗ്ലസ് ഹർലി എന്നിവരാണ് ഫ്ലോറിഡയിലെ മെക്സികോ കടലിടുക്കിൽ തിരിച്ചെത്തിയത്.
45 വർഷത്തിനുശേഷം ആദ്യമായാണ് ദൗത്യം പൂർത്തിയാക്കിയ അമേരിക്കൻ യാത്രികരുമായുള്ള ബഹിരാകാശ വാഹനം കടലിൽ ഇറക്കി (സ്പ്ലാഷ് ഡൗൺ) ലാൻഡ് ചെയ്യുന്നത്. കഴിഞ്ഞദിവസം ബഹിരാകാശ നിലയത്തിൽനിന്ന് തിരികെ യാത്ര ആരംഭിച്ച സ്പേസ് എക്സിെൻറ എൻഡീവർ എന്ന് പേരിട്ട ഡ്രാഗർ കാപ്സ്യൂൾ ഒരു ദിവസത്തോളം നീണ്ട യാത്രക്കൊടുവിലാണ് ഫ്ലോറിഡയുടെ തീരത്തുള്ള കടലിൽ പതിച്ചത്. 15 അടിയുള്ള വാഹനത്തെയും യാത്രികരെയും സ്പേസ് എക്സിെൻറ കപ്പലിലേക്ക് എത്തിച്ചു. ഹെലികോപ്ടറിൽ ബെങ്കൻ, ഹർലി എന്നിവർ ഹ്യൂസ്റ്റനിലേക്ക് എത്തി.
ഇരുവരെയും സ്വീകരിക്കാൻ ഇലോൺ മസ്ക് അടക്കം ഏതാനും സ്പേസ് എക്സ് പ്രതിനിധികളും കുടുംബാംഗങ്ങളും മാസ്ക് അണിഞ്ഞ് കാത്തുനിന്നിരുന്നു. ഇൗ ഗ്രഹത്തിൽനിന്ന് വിട്ടുപോയശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് മടങ്ങിവരുേമ്പാഴുള്ള കാഴ്ചകൾ ആശ്ചര്യകരമാണെന്നായിരുന്നു ഹർലിയുടെ പ്രതികരണം.
അത്രമാത്രം മതവിശ്വാസിയൊന്നുമല്ലെങ്കിലും ഇൗ ദൗത്യത്തിെൻറ പൂർത്തീകരണത്തിനായി പ്രാർഥിച്ചതായി മസ്കും പറഞ്ഞു. നാസ, സ്പേസ് എക്സ് എക്സ് സംഘങ്ങളെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡൻറ് മൈക് പെൻസ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.