സ്റ്റോക്ഹോം: കണ്ണുകളുടെ നവീന ലേസര്‍ ശസ്ത്രക്രിയക്ക് വഴിതുറന്ന കണ്ടുപിടിത്തത്തിന് 2018ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആര്‍തര്‍ അഷ്കിൻ, ഫ്രഞ്ചുകാരനായ ജെറാര്‍ഡ് മൗറോ, കനേഡിയന്‍ ശാസ്ത്രജ്ഞ ഡോണ സ്ട്രിക്ലാൻഡ് എന്നിവര്‍ക്കാണ് പുരസ്കാരം.
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ. 55 വർഷത്തിനുശേഷമാണ് വീണ്ടുമൊരു വനിത ഭൗതികശാസ്ത്ര നൊബേലിന് അർഹയാകുന്നത്. 7.34 കോടിയാണ് പുരസ്കാരത്തുക. ഇതിൽ പകുതി ആര്‍തര്‍ ആഷ്കിന് നൽകും. ബാക്കി തുക ജെറാര്‍ഡ് മൗറോയും ഡോണ സ്ട്രിക്ലാന്ഡും തുല്യമായി വീതിക്കും. 96കാരനാണ് ആര്‍തര്‍ ആഷ്കിൻ. നേത്രശസ്ത്രക്രിയയിലും വ്യവസായരംഗത്തും സൂക്ഷ്മമായി പ്രവർത്തിക്കുന്ന ഉപകരണങ്ങള്‍ തയാറാക്കാൻ ഇവരുടെ ഗവേഷണം സഹായിച്ചതായി നൊബേൽ സമിതി വ്യക്തമാക്കി.
‘ഒപ്റ്റിക്കൽ ട്വീസേഴ്സ്’ എന്ന ഉപകരണമാണ് ആർതറിെൻറ കണ്ടെത്തൽ. ആറ്റങ്ങൾ, സൂക്ഷ്മകണികകൾ, വൈറസുകൾ, ജീവകോശങ്ങള്‍ തുടങ്ങിയവയെ ലേസർ രശ്മികൊണ്ടു പിടിച്ചെടുക്കാൻ സാധിക്കുന്നതാണ് ഇൗ ഉപകരണം. അതേസമയം, അൾട്ര-ഷോർട്ട് ഒപ്റ്റിക്കൽ പൾസുകൾ ഉൽപാദിപ്പിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് ജെറാർഡ് മൗറോക്കും ഡോണക്കും നൊബേൽ അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.