അയ്യോ അത്​ പ്ലാറ്റിപ്പസിൻെറ കുഞ്ഞല്ല...! വൈറലായ ചിത്രത്തിന്‍റെ സത്യാവസ്​ഥ ഇതാണ്​

ഒരൊറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന ജീവിയാണ്​ പ്ലാറ്റിപ്പസ്​. രോമാവൃതമായ ശരീരവും താറാവി​ന്​ ​സമ ാനമായ രൂപവും ഭാവവുമൊക്കെയായി പക്ഷി വർഗമാണോ എന്ന്​ സംശയം ജനിപ്പിക്കുന്ന വിരുതൻ ആളൊരു ​വെറൈറ്റിയാണ്​. പ്ലാറ ്റിപ്പസിൻെറ കു​ഞ്ഞെന്ന്​​​ പറഞ്ഞ്​ സമൂഹ മാധ്യമങ്ങളിൽ ഈയിടെയാണ്​ ഒരു ചിത്രം വൈറലായത്​​. ഒരാളുടെ ഉള്ളം​കൈയ്യി ൽ​ കുത്തിയിരിക്കുന്ന കുഞ്ഞൻ പ്ലാറ്റിപ്പസ്​ ഇൻറർനെറ്റ്​ അടക്കിഭരിച്ചെന്ന്​ പറയാം. ട്വിറ്ററിൽ ചിത്രത്തിന്​ ദശലക്ഷക്കണക്കിന്​ ലൈക്കുകളും ഷെയറുകളുമാണ്​​ ലഭിച്ചത്​.

കിഴക്കൻ ആസ്​ട്രേലിയയിൽ കാണപ്പെടുന്ന താറാവിനോട്​ സാമ്യമുള്ള ജീവിയാണ്​ പ്ലാറ്റിപ്പസ്​. വെള്ളത്തിൽ മുട്ടയിട്ട്​ കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന പ്ലാറ്റിപ്പസ്​ ഒരു സസ്​തനിയാണ്​. എന്നാൽ ഇൻറർനെറ്റിൽ കാണുന്നതെല്ലാം കണ്ടമാത്രയിൽ വിശ്വസിക്കരുതെന്ന്​ വിളിച്ചോതിക്കൊണ്ട്​ ചിത്രത്തിൻെറ സത്യാവസ്​ത വൈകാതെ പുറത്തുവന്നു. പ്ലാറ്റിപ്പസിൻെറ കുഞ്ഞിനെക്കുറിച്ച്​ കൂടുതലറിയാൻ ഗൂഗ്​ളിൽ തപ്പിയവർക്ക്​ ലഭിച്ചത്​ മറ്റ്​ പല ചിത്രങ്ങളുമായിരുന്നു. സെർബിയൻ ഫാൻറസി ആർട്ടിസ്റ്റായ വ്ലാദമിർ മാറ്റിക്​ കുറിൽജോവ്​ നിർമിച്ച കുഞ്ഞു ശിൽപമാണ്​ പ്ലാറ്റിപ്പസിൻെറ സന്തതിയെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​. കല്ലിൽ നിർമിച്ച രൂപം ആക്രിലിക്​സ്​ ഉപയോഗിച്ചാണ്​ പെയിൻറ്​ ചെയ്​തത്​. താൻ നിർമിച്ചതിൽ ഏറ്റവും ഓമനത്വമുള്ള ശിൽപമാണിതെന്നാണ്​ കുറിൽജോവിൻെറ പ്രതികരണം.

എന്തായാലും പ്ലാറ്റിപ്പസിൻെറ സങ്കൽപ ചിത്രത്തോടൊപ്പം ഇപ്പോൾ യഥാർഥ പ്ലാറ്റിപ്പസ്​ കുഞ്ഞിൻെറ ചിത്രവും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്​.

Tags:    
News Summary - Truth Behind The Baby Platypus Pic -science news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.