പറക്കാൻ കഴിയുന്ന മൈക്രോചിപ് വികസിപ്പിച്ചെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞർ. "മനുഷ്യനിർമ്മിതമായ ഏറ്റവും ചെറിയ 'ഫ്ലെയിങ് സ്ട്രക്ചർ' അല്ലെങ്കിൽ പറക്കുന്ന ഘടന" എന്നാണ് മൈക്രോചിപ്പിനെ അവർ വിശേഷിപ്പിക്കുന്നത്.
ഒരു മോട്ടറോ എഞ്ചിനോ ഇല്ലാത്ത മൈക്രോചിപ്പിന് ചിറകുകളുണ്ട്. കാറ്റിെൻറ സഹായത്തോടെയാണ് അത് സഞ്ചരിക്കുന്നത്. ഒരു ഹെലികോപ്റ്ററിനെ പോലെ കറങ്ങിയാണ് വായുവിലൂടെയുള്ള സഞ്ചാരം.
മണൽതരിയോളം മാത്രം വലിപ്പമുള്ള മൈക്രോഫ്ലയേഴ്സിന് വായു മലിനീകരണം, വായുവിലൂടെ പകരുന്ന രോഗം, പാരിസ്ഥിതിക മലിനീകരണം എന്നിവ നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. തീർത്തും ലഘുവായ രൂപത്തിലുള്ള സെൻസറുകളും വയർലെസ് ആശയവിനിമയ ശേഷിയുമുള്ളതാണ് മൈക്രോചിപ്പ്.
അപ്പൂപ്പൻതാടികളെ കണ്ടിട്ടില്ലേ... അതുപോലെ ചില ചെടികളുടെയും മരങ്ങളുടെയും വിത്തുകൾ കാറ്റിലിങ്ങനെ പറന്നു നടക്കും. അത്തരം വിത്തുകളുടെ എയറോഡൈനാമിക്സ് നിരീക്ഷിച്ച് പഠിച്ചുകൊണ്ടാണ് ഗവേഷകർ പറക്കുന്ന മൈക്രോചിപ്പ് രൂപകൽപ്പന ചെയ്തത്.
കൂടുതലറിയാൻ വിഡിയോ കണ്ടുനോക്കൂ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.