ന്യൂഡൽഹി: സ്മാർട്ട്ഫോൺ ഉപയോഗിക്കാനാകാതെ വിരസമായ വിമാന, കപ്പൽയാത്രകളുടെ ക ാലം കഴിയുന്നു. ഇന്ത്യൻ വ്യോമ-നാവിക പരിധിയിൽ വിമാന, കപ്പൽ യാത്രക്കിടെ ഫോൺ, ഇൻറർനെ റ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അനുമതി നൽകുന്നു. ഇത്തരം സേവനത്തിന് ദാതാക്കൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച വിജ്ഞാപനം സർക്കാർ പ്രസിദ്ധീകരിച്ചു. അനുമതി ലഭിക്കുന്നതോടെ വിമാന, കപ്പൽ കമ്പനികൾക്ക് രാജ്യത്തിനുള്ളിൽ ഒാപറേറ്റ് ചെയ്യുന്ന സർവിസുകൾക്ക് ഇന്ത്യൻ ടെലികോം കമ്പനികളുമായി ചേർന്ന് തങ്ങളുടെ യാത്രക്കാർക്ക് ഫോൺ-ഇൻറർനെറ്റ് സേവനം ലഭ്യമാക്കാം.
ഫ്ലൈറ്റ് ആൻഡ് മാരിടൈം കണക്ടിവിറ്റി റൂൾസ് 2018 എന്ന പേരിലുള്ള, ഡിസംബർ 14നുള്ള വിജ്ഞാപനം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന മുറക്ക് പ്രാബല്യത്തിൽ വരും. ഉപഗ്രഹങ്ങൾ വഴിയുള്ളതും ഭൂമിയിലുള്ളതുമായ നെറ്റ്വർക്കിെൻറ സഹായത്തോടെയാവും സേവനം. ഭൂതല മൊബൈൽ നെറ്റ്വർക്കുകളുടെ തടസ്സം ഇല്ലാതിരിക്കാൻ വിമാനം 3000 മീറ്ററെങ്കിലും ഉയരം കൈവരിക്കുേമ്പാഴാണ്, ഇൻഫ്ലൈറ്റ് ആൻഡ് മാരിടൈം കണക്ടിവിറ്റി (െഎ.എഫ്.എം.സി) എന്ന പേരിലറിയപ്പെടുന്ന സേവനം ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.