ധാരാളം ഹോളിവുഡ് സിനിമകളിൽ കടന്നുവരികയും ആളുകളെ അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അന്യഗ്രഹ ജീവികളും പറക്കും തളികയുമൊക്കെ ഇന്നും ശാസ്ത്ര ലോകത്തിന് മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി നിലനിൽക്കുകയാണ്. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള എന്തിനും ഇപ്പോൾ ലോകത്ത് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. എന്നെങ്കിലും ഒരു അന്യഗ്രഹ ജീവി മുന്നിൽ വന്ന് പെടാനും അവയുടെ ശക്തിയുപയോഗിച്ച് ലോകം കീഴടക്കാനും ആഗ്രഹിക്കുന്നവർ പോലും ഇന്ന് ലോകത്തുണ്ട്. ഇതുവരെ വിശ്വസിക്കാവുന്ന തരത്തിലുള്ള തെളിവുകൾ കൊണ്ടുവരാൻ ഒരാൾക്കും സാധിച്ചിട്ടില്ല. ഭൗമേതര ജീവികളുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അവയെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയിരുന്നെങ്കിലും മരിക്കുന്നതിന് മുമ്പുവരെ യാതൊരു തെളിവും അദ്ദേഹത്തിന് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ, തന്നെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് എത്തിയിരിക്കുകയാണ് ഒരു സ്ത്രീ. ബ്രിട്ടനിലെ വെസ്റ്റ് യോർക്ഷെയലെ ബ്രാഡ്ഫോർഡിൽ താമസിക്കുന്ന പൗല സ്മിത്ത് എന്ന 50കാരിയുടേതാണ് വിചിത്രമായ അവകാശവാദം. എലിയൻസ് തന്നെ ഇതുവരെ 50 ഒാളം തവണ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും അത് തെളിയിക്കാൻ തെൻറ ശരീരത്തിൽ പാടുകളുണ്ടെന്നും അവർ ഡൈലി സ്റ്റാറിനോട് പറഞ്ഞു. ചെറിയ കുട്ടിയായിരുന്നപ്പോൾ മുതലാണ് എലിയൻസിനെ താൻ അടുത്ത് കാണുന്നത്. അതിന് ശേഷം പലതവണയായി അവർ തന്നെ തേടിവന്നെന്നും അവർ പറയുന്നു. പറക്കും തളികയിലാണത്രേ യാത്ര.
തട്ടിക്കൊണ്ടുപോവുേമ്പാൾ ഉണ്ടായ പരിക്കുകൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ശരീരത്തിലെ പാടുകളുടെ ചിത്രങ്ങളും അവർ പങ്കുവെച്ചു. കൂടാതെ, അന്യഗ്രഹ ജീവികളെ കാണാൻ എങ്ങനെയുണ്ടാകും എന്ന് പൗല ഒായിൽ പെയിൻറിൽ വരച്ചുകാണിക്കുകയും ചെയ്തു. ''52 ഒാളം തവണ അസാധാരണ സംഭവങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. മുന്നറിയിപ്പുകളൊന്നുമുണ്ടാവാറില്ല. എന്തെങ്കിലും സംഭവിക്കുമെന്ന് എനിക്ക് കണ്ടെത്താനും കഴിയാറില്ല. അത് സംഭവിക്കുന്നു അത്ര തന്നെ. എനിക്ക് ചെയ്യാൻ കഴിയുന്നത് സാധാരണപോലെ തുടരുക എന്നതാണ്, അല്ലാത്തപക്ഷം എനിക്ക് ഭ്രാന്താകും. " -പൗല സ്മിത്ത് ഡൈലി സ്റ്റാറിനോട് പ്രതികരിച്ചു.
ടച്ച് സ്ക്രീൻ ഉപകരണങ്ങൾ നമ്മുടെ ഗ്രഹത്തിൽ കണ്ടുപിടിക്കുന്നതിന് മുമ്പായി അന്യഗ്രഹ ജീവികളുടെ കൈയ്യിൽ താൻ കണ്ടിരുന്നു എന്നും പൗല അവകാശപ്പെട്ടു. പറക്കും തളികയിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും അതിൽ ഇവിടെയില്ലാത്ത പല സാേങ്കതിക വിദ്യകളും താൻ കണ്ടെന്നും അവർ പറഞ്ഞു. ട്രാൻസ്പോർട്ട് മേഖലയിൽ ജോലി ചെയ്യുന്ന പൗല, തെൻറ അനുഭവം ഇത്രയും കാലം ആരോരും പറയാതെ മറച്ചുവെക്കുകയായിരുന്നുവത്രേ.. ആളുകൾ തനിക്ക് ഭ്രാന്താണെന്ന് കരുതുന്നതിനാലാണ് അങ്ങനെ ചെയ്തതെന്നും അവർ പറയുന്നു. പക്ഷെ തന്നെപോലെ അനുഭവമുള്ള ആയിരക്കണക്കിന് ആളുകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.