ദുബൈ: യു.എ.ഇ-ഇസ്രായേൽ സഹകരണത്തിൻെറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ടെലിഫോൺ ബന്ധം ഉദ്ഘാടനം ചെയ്തു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗബി അഷ്കനാസിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. യു.എ.ഇ വിദേശകാര്യ മന്ത്രാലയ വക്താവ് ഹെന്ദ് അൽ തൈബയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. യു.എ.ഇയിൽ നിന്ന് ഇസ്രായേലിലേക്ക് നേരിട്ട് ടെലിഫോൺ ബന്ധം ഉണ്ടായിരുന്നില്ല.
അതേസമയം, ഇസ്രായേലുമായുള്ള എല്ലാവിധ ടെലികമ്യൂണിക്കേഷൻ നിരോധനങ്ങളും നീക്കിയോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തിൽ യു.എ.ഇ ടെലികോം അതോറിറ്റിയും ടെലിഫോൺ കമ്പനികളും പ്രതികരിച്ചിട്ടില്ല. വാർത്തവിനിമയ രംഗത്ത് ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ടെലിഫോൺ ബന്ധം തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.