ദോഹ: െചറിയ പെരുന്നാളിെൻറ ആദ്യ മൂന്നു ദിനങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇല്ല. ഈ ദിവസങ്ങളിൽ ഹമദ് മെഡിക്കൽ കോർപറേഷെൻറ പ്രധാന അടിയന്തര വിഭാഗത്തിലെത്തിയത് 1144 കേസുകൾ ആണ്.മുൻവർഷങ്ങളിലെ കേസുകൾ അപേക്ഷിച്ച് ആദ്യ മൂന്നു ദിവസങ്ങളിൽ ഗുരുതരമായ ആരോഗ്യകേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡ് അപകടം, ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ, ഹൃേദ്രാഗം, പ്രമേഹം തുടങ്ങിയ ദീർഘകാലരോഗങ്ങൾ, വിവിധ കാരണങ്ങളാലുള്ള േട്രാമ കേസുകൾ എന്നിവയാണ് അടിയന്തര വിഭാഗത്തിൽ ചികിത്സക്കായി എത്തിയതെന്ന് സീനിയർ കൺസൽട്ടൻറ് ഡോ. അബ്ദുൽ നാസിർ ഹുവൈദി പറഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. കോവിഡ് കാരണമുള്ള കർശന നിയന്ത്രണങ്ങളായിരിക്കാം ഇതിനുപിന്നിൽ.കൂടാതെ ആരോഗ്യകരമായ ഭക്ഷണ ശൈലി, സുരക്ഷ മുൻകരുതലുകൾ സംബന്ധിച്ച ബോധവത്കരണം എന്നിവയും ഇതിന് കാരണമായി.
കോവിഡ് കാരണം നിരവധി ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ ഒതുങ്ങിയതും രോഗികൾ കുറയുന്നതിൽ നിർണായകമായി. ഈദിെൻറ മൂന്നാംദിനം 403 രോഗികളാണ് അടിയന്തര വിഭാഗത്തിലെത്തിയത്.
37 കേസുകൾ ദഹന സംബന്ധമായതും 11 എണ്ണം റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ടവയുമായിരുന്നു. വരുംദിവസങ്ങളിലും ജനങ്ങൾ റോഡ് സുരക്ഷ മുൻകരുതലുകളും ഗതാഗത നിയമങ്ങളും പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നുവരെ എച്ച്.എം.സിയുടെ എമർജൻസി കൺസൽട്ടേഷൻ സർവിസ് നമ്പറായ 16000ൽ ബന്ധപ്പെടണം. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ അടിയന്തര സേവനവിഭാഗത്തിെൻറ 999 നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ദോഹ: ഖത്തറിൽ ഇന്നലെയും പുതിയരോഗികളുടെ എണ്ണത്തിൽ വൻകുറവ്. തിങ്കളാഴ്ച 302 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 34, 78 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 532.
പുതിയരോഗികളിൽ 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 92 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 719 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിെല ആകെ രോഗികൾ 5157. ഇന്നലെ 15,382 പേരെയാണ് പരിശോധിച്ചത്. ആകെ 19,73,886 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,13,485 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,07,796 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 339 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 196 പേരുമുണ്ട്. ഇതിൽ ഏഴുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ 20,73,354 ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.