ദുബൈ: ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ ഹൃദയാഘാതം മൂലം ശതകോടീശ്വരൻ മരിച്ചു. കനേഡിയൻ വംശജനും കരീബിയൻ പ്രീമിയർ ലീഗ് സ്ഥാപകനുമായ അജ്മൽ ഹൻ ഖാൻ (60) ആണ് മരിച്ചത്.
ദുബൈയിലെ പാർ ജുമൈറയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് സംഭവം. തിങ്കളാഴ്ച റിസോർട്ടിലെ ജിമ്മിൽ പരിശീലനം പൂർത്തിയാക്കിയ ഉടനെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇവർ എത്തുമ്പോഴേക്കും കുഴഞ്ഞുവീണ അജ്മൽ ഖാൻ മരണത്തിന് കീഴടങ്ങിയിരുന്നു.
ഇന്ത്യയിലെ ലഖ്നോ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ മാതാവ്. വെർണസ് ഗ്രൂപ് ഓഫ് കമ്പനികളുടെ ഉടമയാണിദ്ദേഹം. കരീബിയയിൽ നടക്കുന്ന ടി 20 ക്രിക്കറ്റ് ടൂർണമെന്റായ കരീബിയൻ പ്രീമിയർ ലീഗ് (സി.പി.എൽ) സ്ഥാപകനായാണ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.