പാരിസ്: ഫ്രാൻസിൽ 'അൽ ജസീറ'യുടെ ഒളികാമറ ഓപറേഷനിൽ കുടുങ്ങിയ വംശീയവാദിയുടെ വിചാരണ ചൊവ്വാഴ്ച തുടങ്ങും. തീവ്ര വലതുപക്ഷ സംഘടനയായ 'ജനറേഷൻ ഐഡൻറിറ്റി'യുടെ പ്രമുഖനായ റെമി ഫാലിസ് എന്ന 33കാരനാണ് ചാനലിെൻറ ഓപറേഷനിൽ കുടുങ്ങിയത്. തുടർന്ന് 2018ൽ ലില്ലി എന്ന സ്ഥലത്ത് നടത്തിയ അതിക്രമത്തിനും പിന്നീട് നടത്തിയ ഭീകരപ്രവർത്തനത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
പ്രേദശത്ത് ധാരാളം മുസ്ലിംകൾ എത്തുന്ന മാർക്കറ്റിൽ കാറോടിച്ചുകയറ്റുക, പള്ളിയിൽ കയറി വെടിവെക്കുക തുടങ്ങിയവയാണ് തെൻറ അഭിലാഷമെന്ന് ഇയാൾ വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ഒരു ബാറിന് പുറത്ത് ഇയാൾ 13 വയസ്സുള്ള പെൺകുട്ടിയെ ആക്രമിക്കുന്നതും ചിത്രീകരിച്ചു. ആറുമാസമെടുത്താണ് ഓപറേഷൻ പൂർത്തിയാക്കിയത്.
എട്ടുവർഷം മുമ്പ് ഫ്രാൻസിൽ സ്ഥാപിതമായ തീവ്ര വലതുപക്ഷ സംഘടനയാണ് 'ജനറേഷൻ ഐഡൻറിറ്റി'. ഇതിന് യൂറോപ്പിലാകെ അനുയായികളുണ്ട്.
അതിനിടെ, 2015ൽ ഫ്രാൻസിൽ അതിവേഗ ട്രെയിനിൽ അമേരിക്കൻ പൗരന്മാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ നാലുപേരുടെ വിചാരണ തുടങ്ങി.
ആംസ്റ്റർഡാമിൽനിന്ന് പാരിസിലേക്കുള്ള ട്രെയിനിൽ, ഐ.എസ് ബന്ധമുള്ള അയൂബൽ ഖസാനി എന്നയാളാണ് വെടിവെപ്പു നടത്തിയത്. രണ്ടുപേർക്ക് പരിക്കേറ്റെങ്കിലും സഹയാത്രികർ ഇയാളെ കീഴ്പ്പെടുത്തി. ഈ സംഭവത്തെ ആധാരമാക്കി ക്ലിൻറ് ഈസ്റ്റ്വുഡ് സിനിമയെടുത്തിരുന്നു. ഖസാനിക്ക് സഹായം നൽകിയെന്ന് കരുതുന്ന മൂന്നുപേരും വിചാരണ നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.