തിരുവനന്തപുരം: മന്ത്രിസഭ രൂപവത്കരണത്തിെൻറ അവസാന നടപടികളിലേക്ക് ഇടതുമുന്നണി കടക്കുേമ്പാൾ ഏക എം.എൽ.എമാരുള്ള അഞ്ച് കക്ഷികളിൽ രണ്ട് പാർട്ടികൾക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഒരു കക്ഷിക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നൽകാൻ സാധ്യത. മേയ് 17ന് ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
മുന്നണി നേതൃയോഗത്തിന് മുമ്പ് ഇനി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചക്ക് സാധ്യത കുറവാണെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. ആദ്യം സി.പി.എം-സി.പി.െഎ നേതൃത്വങ്ങൾ ധാരണയിലെത്തുകയാവും ഉണ്ടാവുക. രണ്ട് മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന കേരള കോൺഗ്രസ് എമ്മിന് ഒന്നുകൊണ്ട് തൃപ്തരാവേണ്ടിവരും.
മന്ത്രിസഭയുടെ വലിപ്പം 21ൽ കൂടാൻ പാടില്ലാത്തതും ചില ചെറുകക്ഷികളെ ഉൾപ്പെടുത്താൻ ആേലാചിക്കുന്നതിനാലും ഒന്നിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സൂചനയാണ് സി.പി.എം നൽകിയത്. ഇത് കേരള കോൺഗ്രസ് നേതൃത്വവും ചർച്ചചെയ്തു. ഒന്നിൽ ഒതുങ്ങിയാൽ അണികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ട വെല്ലുവിളിയാണ് അവരെ കാത്തിരിക്കുന്നത്. രാജിക്കുശേഷം ഇ.പി. ജയരാജൻ വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്തിയതോടെ സി.പി.എമ്മിന് ലഭിച്ച 13ാം മന്ത്രിസ്ഥാനം അവർ ഉപേക്ഷിക്കാൻ തയാറായാൽ ചീഫ്വിപ്പ് സ്ഥാനം വേെണ്ടന്ന് വെക്കാമെന്ന് സി.പി.െഎ അറിയിച്ചു. നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് സി.പി.െഎക്കുള്ളത്. റവന്യൂ, ഭക്ഷ്യ-സിവിൽ സപ്ലൈസ്, കൃഷി, മൃഗസംരക്ഷണം വകുപ്പുകളിൽ ഏതെങ്കിലും ഒന്ന് വിട്ടുകൊടുക്കാൻ സി.പി.െഎ സന്നദ്ധത അറിയിച്ചിട്ടില്ല.
മന്ത്രിസഭ രൂപവത്കരണത്തിൽ ഏക എം.എൽ.എ കക്ഷികളിൽ തിരിച്ചടി ലഭിക്കുക എൽ.ജെ.ഡിക്കാവും. മൂന്ന് സീറ്റിൽ മത്സരിച്ച് സിറ്റിങ് സീറ്റായ കൽപറ്റയിൽ ഉൾപ്പെടെ തോറ്റു. സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാറിനെതിരെ പാർട്ടിയിൽ കടുത്ത അതൃപ്തിയുണ്ട്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ പൊട്ടിത്തെറിയിൽ എത്തിയേക്കാം. കോൺഗ്രസ് എസിനും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, െഎ.എൻ.എൽ എന്നീ കക്ഷികളാണ് മന്ത്രിസ്ഥാന ഭാഗ്യാന്വേഷികൾ.
ഇതിൽ തങ്ങളെ ഒഴിവാക്കില്ലെന്ന വിശ്വാസത്തിലാണ് കേരള കോൺഗ്രസ് ബി. ജനാധിപത്യ കേരള കോൺഗ്രസ്, െഎ.എൻ.എൽ എന്നിവരിൽ ആർക്ക് മന്ത്രിസ്ഥാനം അല്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനം ലഭിക്കുമെന്നിയാൻ 17 വരെ കാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.