യു.പി സർക്കാർ മുസ്​ലിംകളെ ഉന്നംവെക്കുന്നു -മായാവതി

ലഖ്​​നോ: യു.പിയിൽ യോഗി സർക്കാർ മുസ്​ലിംകളെ വേട്ടയാടുന്നുവെന്നും വ്യാജ കേസുകളിൽ കുടുക്കുന്നുവെന്നും ബി.എസ്​.പി നേതാവ്​ മായാവതി. എസ്​.പി ഭരണത്തിൽ ബ്രാഹ്​മണരെയും ദലിതരെയും തെരഞ്ഞുപിടിച്ച്​ അടിച്ചമർത്തുകയായിരുന്നു. ഇപ്പോൾ ബി.ജെ.പി ഭരണത്തിൽ അവർക്കൊപ്പം മുസ്​ലിംകളെക്കൂടി ഉന്നംവെക്കുന്നു.

അവരെ വ്യാജ കേസുകളിൽ ഉൾപ്പെടുത്തുന്നു. ഇത്​ ഏറെ വിഷമകരമാണ് എന്നായിരുന്നു മായാവതിയുടെ വാക്കുകൾ. ​അ​ംബേദ്​കറുടെ പ്രതിമകൾ തകർക്കപ്പെടുന്ന സംഭവങ്ങളിൽ ഉചിതമായ നടപടി ബി.ജെ.പി സർക്കാർ കൈക്കൊള്ളുന്നില്ലെന്നും അവർ പറഞ്ഞു. ജയ്​പുരിലെയും വാരാണസിയിലെയും സംഭവങ്ങൾ അത്യധികം അപലപനീയമാണ്​. സർക്കാർ നടപടി എടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.