ജിദ്ദ: ഗസ്സയുമായി ബന്ധപ്പെട്ട ലോകത്തിെൻറ ഇരട്ടത്താപ്പിൽ സൗദി അറേബ്യ ഖേദിക്കുന്നുവെന്ന് യു.എൻ സഭയിലെ സൗദി പ്രതിനിധി അബ്ദുൽ അസീസ് അൽവാസൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘർഷത്തിെൻറ വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഇത് മേഖലയിലെ സുരക്ഷക്ക് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയെ സംബന്ധിച്ച ഇരട്ടത്താപ്പിൽ സൗദി ഖേദിക്കുന്നു. ഫലസ്തീനികൾക്കെതിരായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഗസ്സയിൽനിന്ന് ആളുകളെ കുടിയിറക്കാനുള്ള ആഹ്വാനത്തെ സൗദി അറേബ്യ തള്ളുന്നു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കുള്ളിൽ സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.