കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്ന് രണ്ട് നാവികസേന ഉദ്യോഗസ്ഥർ മരിച്ചു. രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. വലിയ ശബ്ദത്തോടുകൂടി വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തോപ്പുംപ്പടി ബി.ഒ.ടി പാലത്തിനടത്തുള്ള നടപ്പാതയിലാണ് വിമാനം തകര്‍ന്നുവീണത്.
രണ്ടുപേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റതായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറയുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.