ഡൽഹി സന്ദർശനത്തിെൻറ അവസാന ദിവസത്തിെൻറ തലേന്ന് കൊണാട്ട് േപ്ലസിൽ മീഠാപാൻ ചവച്ചുനിൽക്കുേമ്പാൾ ട്രാവൽ േബ്ലാഗറായ സൗമ്യ ബാലകൃഷ്ണനാണ് 'അഗ്രസേൻ കി ബോലി'യെ പറ്റി ഫോണിൽ പറഞ്ഞുതന്നത്. ന്യൂഡൽഹിയിൽ ജന്തർ മന്തറിന് ഒരു വിളിപ്പാടകലെയാണ് 'അഗ്രസേൻ കി ബോലി'. ബോലി എന്നാൽ അനേകം പടികളുള്ള കിണർ. വെള്ളം നിറയുേമ്പാൾ ഏറ്റവും മുകളിൽനിന്ന് മുക്കിയെടുക്കാം. കുറയുന്നതിനനുസരിച്ച് പടികളിലൂടെ താഴോട്ടിറങ്ങാം.
ഹിന്ദിയിൽ ബാവ്ഡി എന്ന് മറ്റൊരു പേരുകൂടിയുണ്ട് ബോലിക്ക്. 90 ഡിഗ്രി താഴ്ചയിലുള്ള കിണറുകൾമാത്രം കണ്ടവർക്ക് ബോലികൾ അത്ഭുതമാകും. ചുറ്റുമുള്ള അലങ്കാര മതിലുകളും മുറികളും ബോലികളുടെ ഭംഗി കൂട്ടുന്നു. ഒരുകാലത്ത്, ജനങ്ങളുടെ പ്രധാന ജലശേഖരമായിരുന്നു ബോലികൾ. ജനം ഒത്തുകൂടുന്ന ഇടവുമായിരുന്നു.
പുരാതന കാലത്ത് അഗ്രേസൻ എന്ന് പേരുള്ള രാജാവ് നിർമിച്ചതാണ് ഇതെന്നാണ് വിശ്വാസം. അഗർവാൾ സമുദായക്കാർ ഈ രാജാവിെൻറ പിൻമുറക്കാരാണെന്ന് അവകാശമുന്നയിക്കാറുണ്ട്. ഇതിന് വിശ്വാസത്തിെൻറ പിൻബലമേ ഉള്ളൂ. നിർമാണശൈലി വിലയിരുത്തുേമ്പാൾ, 13-14 നൂറ്റാണ്ടുകളിലെ ഡൽഹി സുൽത്തനേറ്റിലെ വാസ്തുകലയുമായി ബന്ധമുണ്ട്. അധികം കാണാത്ത നിർമിതികളാൽ അലംകൃതമാണ് അഗ്രസേൻ കി ബോലി. ഒരേ അളവിലുള്ള കല്ലുകളല്ല ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും താഴെയെത്താൻ 103 പടികൾ ഇറങ്ങണം. മൂന്നു ലെവലുകളിലായി വരാന്തകളും ചേംബറുകളും നിറഞ്ഞതാണ് ബോലി. നിറയെ ആർച്ചുകളുമായാണ് നിർമിതി.
കാലത്ത് ഒമ്പതുമണിയോടെയാണ് ഞങ്ങൾ അവിടെ എത്തിയത്. അധികം ആളനക്കം ഉണ്ടായിരുന്നില്ല. തലങ്ങും വിലങ്ങും പ്രാവുകൾ പറക്കുന്നുണ്ടായിരുന്നു. ബോലിയുടെ ഇരുട്ടുമുറികളിൽ എണ്ണമറ്റ വവ്വാലുകൾ തൂങ്ങിക്കിടന്നിരുന്നു. വെളിച്ചമെത്താത്ത ഉള്ളറകളിൽനിന്ന് പ്രാവുകളുടെ മുഴക്കം കേൾക്കാം. ഇതെല്ലാം ബോലിയുടെ ദുരൂഹതകൂട്ടും. തൊട്ടടുത്ത് വലിയ ഫ്ലാറ്റുകൾ ഉയർന്നിട്ടുണ്ട്. നാലുപാടും നഗരമായി പരിണമിച്ചപ്പോഴും മാറാൻ മടിച്ച ഇടങ്ങൾ അനേകമുണ്ട് ഡൽഹിയിൽ. അതിെൻറ മികച്ച ഉദാഹരണമാണ് അഗ്രസേൻ കി ബോലി.
ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകമാണ് അഗ്രേസൻ കി ബോലി. ആഴ്ചയിൽ ഏഴു ദിവസവും ബോലി സന്ദർശിക്കാം. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം. ജന്തർ മന്തർ ഭാഗത്തുനിന്ന് മുപ്പത് രൂപ കൊടുത്താൽ ഓട്ടോയിൽ ഇവിടെ എത്താം.
അധികമാരും എത്തിപ്പെടാത്ത സ്ഥലമായിരുന്നു ബോലി. ആമിർ ഖാെൻറ സൂപ്പർ ഹിറ്റ് പടം 'പി.കെ'യുടെ ലൊക്കേഷനായതോടെ ആ സ്ഥിതി മാറി. ഡൽഹിയിൽ ഒരുകാലത്ത് നൂറിലധികം ബോലികളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴത് പത്തായി ചുരുങ്ങിയിരിക്കുന്നു. നിസാമുദ്ദീൻ ബോലി, ഫിറോസ്ഷാ കോട്ല ബോലി, തുഗ്ലക്കാബാദ് ബോലി, മെഹ്റോലിയിലെ ബോലികൾ എന്നിവ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.