സഞ്ചാരികളെ മാടിവിളിച്ച്​ കേരളത്തി​െൻറ സ്വന്തം 'ദാൽ'

കായംകുളം: കായൽപ്പരപ്പിെൻറ സൗന്ദര്യവും പുഴയുടെ സമൃദ്ധിയും നിറഞ്ഞുനിൽക്കുന്ന ഒാണാട്ടുകരയുടെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാരികളെ മാടിവിളിക്കുന്നു. കേരളത്തിലെ 'ദാൽ' തടാകമെന്ന വിശേഷണമുള്ള കായംകുളം കായലും ഇതിനെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന നിത്യഹരിത വനങ്ങളായ കണ്ടൽ കാടുകളും കണ്ണിന് കുളിർമയേകുന്ന കാഴചകളാണ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ടപ്രദേശങ്ങളായി മാറ്റാൻ കഴിയുന്ന സാധ്യതകളുള്ള പ്രദേശം. വിനോദ സഞ്ചാര വികസന സാധ്യതകളുയർത്തന്ന കായംകുളം കായലാണ് മുഖ്യആകർഷണീയം.


രാജഭരണകാലം മുതൽ തന്നെ ഓണാട്ടുകരയുടെ വികസന വഴിയിൽ കായലിന് നിർണായക സ്ഥാനമുണ്ട്. നഗരത്തിൽ നിന്നും ദേവികുളങ്ങര പഞ്ചായത്തിലൂടെ കൊല്ലം ജില്ലയിലേക്ക് കടക്കുന്ന കായലിെൻറയും ഇടതോടുകളുടെയും കരകളോട് ചേർന്ന് നിൽക്കുന്ന കണ്ടൽ കാടുകളുടെ പച്ചപ്പ് മനോഹര കാഴ്​ചകളാണ്. ജില്ലയുടെ അതിർത്തിയായ ആയിരംെതങ്ങിലെ കണ്ടല്‍ കാടുകൾക്കും ഏറെ പ്രത്യേകതകളുണ്ട്. കണ്ടൽ ആവാസവ്യവസ്ഥയുടെ മുഴുവന്‍ഘടനയും ഘടകങ്ങളും സവിശേഷതകളും അടുത്തുനിന്ന് തൊട്ടറിയാന്‍ കഴിയുന്ന ആയിരംതെങ്ങിലെപോലെ മനോഹരമായ കണ്ടല്‍ക്കാടുകള്‍ മറ്റൊരിടത്തുമില്ലാെയന്നതാണ് പ്രാധാന്യം. വേമ്പനാട് കായലിന്‌ തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ കായംകുളം കായൽ. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ ഇതിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്. ഇതിനെ ശരിയായി പ്രയോജനപ്പെടുത്തിയാൽ വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കഴിയും.


കായൽ പാതയിലൂടെ സഞ്ചരിച്ചിരുന്ന കെട്ടുവള്ളങ്ങളും മറ്റും വിസ്​മൃതിയിലായതോടെയാണ് കായൽ അവഗണിക്കപ്പെട്ടത്. ചരക്ക് ഗതാഗതത്തിെൻറ സുഗമമാർഗമായിരുന്ന ദേശീയ ജലപാതയുടെ ഭാഗം കൂടിയായിരുന്ന കായൽ ഇന്ന് വികസനത്തിനായി കാതോർക്കുകയാണ്. വള്ളംകളിയിലൂടെ കായംകുളം കായലിന് പുതുജീവൻ ലഭിച്ചുവെങ്കിലും അതും നിലച്ചതോടെയാണ് വികസന പ്രതീക്ഷകൾ ഇല്ലാതായത്.. കായൽ കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച മെഗാടൂറിസം പദ്ധതിയും എങ്ങുമെത്തിയിട്ടില്ല.


കായലോരത്തേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിലയിൽ സജ്ജമാക്കിയ പാർക്കും അനുബന്ധ സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിയാത്തതാണ് പ്രശ്നം. കായൽ നികത്തിയ പ്രദേശം തീരപരിപാലന നിയമത്തിൽ ഉൾപ്പെടുന്നതിനാൽ വൈദ്യുതിയടക്കം ലഭിക്കുന്നതിന് തടസമായതാണ് കോടികളുടെ പദ്ധതി പ്രയോജനരഹിതമാകാൻ കാരണം. ഇത് മറികടക്കാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. അതോടൊപ്പം പാർക്ക് നവീകരിക്കുന്നതിന് വീണ്ടും 60 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.