പർവതങ്ങളുടെ നാട്ടിലേക്ക്​ യാത്ര പോകാം​; മിസോറാമിൽ കണ്ടിരിക്കേണ്ട പത്ത്​ സ്​ഥലങ്ങൾ

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലൊന്നായ മിസോറാം അതിമനോഹരമായ പർവതങ്ങളുടെ നാടാണ്. കൂടാതെ ഗ്രാമീണ ജീവിതങ്ങൾ, നാടൻ കലകൾ, വ്യത്യസ്​തമായ ഭക്ഷണവിഭവങ്ങൾ, വൈവിധ്യങ്ങൾ നിറഞ്ഞ പ്രകൃതി എന്നിവയും സഞ്ചാരികളെ ഇവിടേക്ക്​ ആകർഷിക്കുന്നു. മിസോ എന്ന ഗ്രോത്രവർഗക്കാരാണ് ഇവിടെ​ ഭൂരിപക്ഷവും. ബംഗ്ലാദേശ്​, മ്യാൻമർ എന്നീ രണ്ട്​ രാജ്യങ്ങളുമായും മിസോറാം അതിർത്തി പങ്കിടുന്നു.

ട്രെക്കിങ്ങിന്​ അനുയോജ്യമായ ഒരുപാട്​ സ്​ഥലങ്ങളുള്ളതിനാൽ സാഹസിക യാത്രികരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്​ മിസോറാം. സുഖകരമായ കാലാവസ്​ഥയുള്ളതിനാൽ നവംബർ മുതൽ മാർച്ച് വരെയാണ് സന്ദർ​ശിക്കാൻ അനയുയോജ്യം. ഈ മാസങ്ങളിലെ താപനില 11 മുതൽ 30 ഡിഗ്രി സെൽഷ്യസ്​ വരെയാകും.

സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഡെസ്​റ്റിനേഷനുകളാണ്​ മിസോറാമിലുള്ളത്​. അവയിൽ പ്രധാന പത്ത്​ സ്​ഥലങ്ങളെ ഇവിടെ പരിചയപ്പെടാം.

1. ഐസോൾ

മിസോറിമി​െൻറ തലസ്​ഥാന നഗരിയാണിത്​. സംസ്​ഥാനത്തെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നുമാണിത്​. കുന്നിൻചെരുവിൽ തട്ടുതട്ടായി ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളുടെ ആകാശ കാഴ്​ച ഏറെ മനോഹരമാണ്​. മ്യൂഫാങ്​, ടാംഡിൽ തടാകം, ചാൻമാരി, കരകൗശല മ്യൂസിയം, സോളമൻ ക്ഷേത്രം എന്നിവയാണ് ഐസോളിലെ​ പ്രധാന ആകർഷണങ്ങൾ.

2. ലുംഗ്ലി

സംസ്​ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്​. അതിമനോഹരമായ ഭൂപ്രകൃതിയാണ്​ ഈ നാടിനെ വ്യത്യസ്​തമാക്കുന്നത്​. ഇവിടെയുള്ള ഗ്രാമത്തിൽ പാറ പോലെയുള്ള പാലമുണ്ട്​. അതിൽനിന്നാണ്​ ലുങ്ക്​ലെയ്​ എന്ന പേര്​ ​ലഭിക്കുന്നത്​. ഖാവ്‌ലംഗ് വന്യജീവി സങ്കേതവും ലുംഗ്ലിക്ക്​ സമീപമാണ്​.

3. മാമിത്​

വന്യജീവി പ്രേമികളുടെ ഇഷ്​ടകേന്ദ്രമാണിത്​. സൈറ്റ്‌ലാവ്, വെസ്റ്റ് ഫയലിംഗ്, പക്സിംഗ് തുടങ്ങിയ സ്​ഥലങ്ങൾ സഞ്ചാരികൾക്കായി ഒരുങ്ങിനിൽക്കുന്നു.

4. കോലാസിബ്​

നഗരത്തിരക്കിൽനിന്ന്​ മാറിയുള്ള അനുഭവങ്ങൾ ഇഷട്​പ്പെടുന്നവർക്കുള്ള കേന്ദ്രമാണിത്​. ത്വലാങ്‌ നദിയിലെയും ടാം‌ഡിൽ‌ തടാകത്തിലെയും തെളിഞ്ഞ വെള്ളം ജീവിതകാലം മുഴുവൻ ഓർമിക്കാനുള്ള അനുഭവം നൽകും. ഇതി​െൻറ പശ്ചാത്തലത്തിലുള്ള പച്ചവിരിച്ച കുന്നുകളും പ്രദേശത്തെ ഏറെ മനോഹരമാക്കുന്നു.

5. റെയ്​ക്​

റെയ്ക്കിലെ പച്ചപ്പ് നിറഞ്ഞ വയലുകൾക്കിടയിൽ ഗ്രാമീണ ജീവിതം നേരിട്ട്​ അനുഭവച്ചറിയാം. മിസോറാമിലെ ഓഫ്‌ബീറ്റ് ഡെസ്​റ്റിനേഷനാണിത്​.

6. വന്താങ് വെള്ളച്ചാട്ടം

സംസ്​ഥാനത്തെ പ്രധാന വെള്ളച്ചാട്ടമാണിത്​. ഉയരത്തിൽ ഇന്ത്യയിൽ 13ാം സ്​ഥാനത്ത്​ വരും. താഴ്വരകൾക്കും ഇടതൂർന്ന കാടുകൾക്കുമിടയിലൂടെ ഉയരത്തിൽനിന്ന് പതിക്കുന്ന വെള്ളച്ചാട്ടം അതിശയകരമായ കാഴ്​ചയാണ്​.

7. ഫാൽക്കോൺ ഗ്രാമം

യഥാർത്ഥ മിസോറം ഗ്രാമീണ ജീവിതം അനുഭവിക്കാൻ ആഗ്രഹമുള്ളവർക്ക്​ ഫാൽക്കവൻ ഗ്രാമത്തിലേക്ക് പോകാം. ഇവി​ടത്തെ താമസം മിസോ ഗോത്രത്തെക്കുറിച്ചും അവരുടെ ജീവിതരീതിയെക്കുറിച്ചും വ്യക്തമായ ചിത്രം നൽകും.

8. ദമ്പ ടൈഗർ റിസർവ്

മിസോറാമിലെ ഇടതൂർന്ന വനങ്ങളിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് ദമ്പ ടൈഗർ റിസർവ്. തലസ്​ഥാനമായ ഐസ്​വാളിൽനിന്ന് 125 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്. 500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതം കടുവകൾ, പുള്ളിപ്പുലികൾ, ഇന്ത്യൻ പൈത്തൺ, സ്ലോത്ത് ബിയേഴ്സ്, ദി ബാർക്കിംഗ് ഡീർ തുടങ്ങി നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്.

9. ഫോങ്‌പുയി കൊടുമുടി

സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഫോങ്‌പുയി കൊടുമുടി. ഐസ്​വാളിൽനിന്ന്​ തെക്ക്​ ഭാഗത്തായി 300 കിലോമീറ്റർ അകലെയുള്ള ഈ നീല പർവതം സാഹസിക സഞ്ചാരികളെ ആവേശം കൊള്ളിക്കും​​. മിസോ ഗോത്രത്തി​െൻറ ദേവിയുടെ ഭവനമായിട്ടാണ്​ ഫോങ്‌പുയി കൊടുമുടി അറിയപ്പെടുന്നത്.

10. ഹുമൈഫാംഗ്​

പ്രകൃതി സ്​നേഹികൾക്ക്​ കാഴ്​ചയുടെ വസന്തമൊരുക്കുന്ന പ്രദേശമാണിത്​. മിസോറാമി​െൻറ സമ്പന്നമായ സംസ്കാരവും പൈതൃകവും ഇവിടെനിന്ന്​ അനുഭവിക്കാം. ധാരാളം സാംസ്കാരിക പരിപാടികളും ഇവിടെ സംഘടിപ്പിക്കാറുണ്ട്.

Tags:    
News Summary - Let's travel to the land of the mountains; Top 10 Must See Places in Mizoram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.