പാലക്കാട്: ജില്ലയിൽ വോെട്ടടുപ്പ് കഴിഞ്ഞു, ഇനി നാലു ദിനങ്ങൾ കാത്തിരിപ്പിേൻറതാണ്. ക്രിസ്മസ് കാലവുമിങ്ങെത്തി. കോവിഡ് മുൻകരുതലുകൾക്കൊപ്പം വിനോദയാത്ര പ്രേമികളെ മാടിവിളിക്കുകയാണ് ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. മാസങ്ങളായി അടച്ചിട്ടിരുന്ന ജില്ലയുടെ വിനോദസഞ്ചാരമേഖല പതിെയ സജീവമാവുകയാണ്. സുരക്ഷക്കൊപ്പം വിനോദവും വിശ്രമവും ഒത്തുചേരുേമ്പാൾ ലോക്ഡൗണും മടുപ്പിച്ച നാളുകളെ മറക്കാൻ മറ്റെന്തുവേണമെന്ന് സഞ്ചാരികൾ. ജില്ലയിലെ പ്രധാന വിനോദസഞ്ചാര േകന്ദ്രങ്ങളിലൊന്നായ മലമ്പുഴയിൽ വിനോദസഞ്ചാരം പതിയെ പൂർവസ്ഥിതിയിലായിത്തുടങ്ങി. ദിവസേന നൂറിലധികം പേർ മലമ്പുഴ സന്ദർശിക്കുന്നുണ്ട്.
ഞായറാഴ്ചയടക്കം അവധി ദിനങ്ങളിൽ നെല്ലിയാമ്പതിയിൽ തിരക്കുണ്ടെന്ന് വനപാലകർ. പോത്തുണ്ടി ഡാമിന് സമീപം സജ്ജീകരിച്ച പൂന്തോട്ടത്തിലും മംഗലം ഡാമിലും സൈലൻറ് വാലിയിലുമെല്ലാം ആളുകളെത്തിത്തുടങ്ങി. പറമ്പിക്കുളം കടുവാ സങ്കേതം ശനിയാഴ്ച തുറന്നു. മുൻകൂട്ടി ബുക്ക് ചെയ്തവർക്കായിരുന്നു പ്രവേശനം. സംസ്ഥാനത്തെ മറ്റ് വനം വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നെങ്കിലും തമിഴ്നാട്ടിലെ ആനമല വന്യജീവി സംരക്ഷണ കേന്ദ്ര പരിധിയിലൂടെ കടന്നുപോവേണ്ടതിനാൽ പറമ്പിക്കുളം തുറന്നിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെയാണ് കേന്ദ്രങ്ങൾ സഞ്ചാരികെള സ്വീകരിക്കുന്നത്. നടപ്പാതകൾ, കൈവരികൾ, ഇരിപ്പിടങ്ങൾ, ഷെൽട്ടറുകൾ മുതലായവ കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതോടെ അയൽ സംസ്ഥാനത്ത് നിന്നുൾപ്പെടെ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ.
വെള്ളച്ചാട്ടം കാണാൻ ധോണി വിളിക്കുന്നു
ബേസ് സ്റ്റേഷനിൽ നിന്ന് നാലര കിലോമീറ്റർ വനപാതയിലൂടെ നടന്ന് വേണം ധോണി വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളം വീഴുന്നിടത്ത് ആഴം കൂടുതലായതിനാൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനും സന്ദർശകർക്ക് നിരോധനമുണ്ട്. അവധി ദിനങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്നുണ്ട്.
രാവിലെ 10.30നും ഉച്ചക്ക് 1.30നുമാണ് പ്രവേശനം. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനം.
നിശബ്ദ താഴ്വരയുടെ വശ്യത
ഡിസംബർ, ജനുവരി മാസങ്ങളിൽ കോട പുതച്ചുറങ്ങിയുണരുന്ന സൈരന്ധ്രി കണ്ട്, അനുഭവിച്ച് അറിയേണ്ട അനുഭൂതിയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നശേഷം യാത്രികർ സ്ഥിരമായെത്തുന്ന ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൈലൻറ് വാലിയിൽ മുൻകൂട്ടി ബുക്ക് ചെയ്ത് വേണമെത്താൻ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവേശനം. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നിർബന്ധം. ഇവ ബേസ് കാമ്പിൽ നിന്ന് വാങ്ങുകയുമാവാം. ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഒരു വാഹനമെന്ന രീതിയിലാണ് സഫാരിക്ക് ലഭ്യമാവുക. 10 വയസ്സിൽ താഴെയും 65ൽ കൂടുതലുള്ളവർക്കും പ്രവേശനമില്ല. +91 8589895652 നമ്പറിലും http://www.silentvalley.gov.in വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
പറമ്പിക്കുളത്ത് ബുക്കിങ് നിർബന്ധം
കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി എത്തുന്നതിന് മുമ്പ് പറമ്പിക്കുളത്ത് ബുക്കിങ് നിർബന്ധമാണ്. 9442201691 എന്ന നമ്പറിൽ വിളിച്ച് ഏകദിന സഫാരി ഉറപ്പാക്കി വേണം പറമ്പിക്കുളത്തേക്ക് എത്താനെന്ന് അധികൃതർ ഒാർമിപ്പിക്കുന്നു. 300 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. തിരിച്ചറിയൽ രേഖകൾ കരുതണം. മാസ്ക്, സാനിറ്റൈസർ നിർബന്ധം. 10 വയസ്സിൽ താഴെയും 65ൽ കൂടുതലുള്ളവർക്കും പ്രവേശനമില്ല. താമസത്തിന് വരുന്നവർ www.parambikulam.org എന്ന സൈറ്റിൽ ബുക്ക് ചെയ്യണം.
നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ ഒഴുക്ക്
അവധി ദിനങ്ങളിൽ ആയിരത്തിലേറെ വാഹനങ്ങളാണ് നെല്ലിയാമ്പതിയിലേക്ക് പോത്തുണ്ടിയിലെ ചെക്ക്പോസറ്റ് കടന്നുപോവുന്നത്. കൂടുതലും ഇരുചക്രവാഹനങ്ങളാണ്. ആനയുൾപ്പടെയുള്ള വന്യജീവികളുടെ സഞ്ചാരത്തിന് തുടരെത്തുടരെയുള്ള വാഹനങ്ങളുടെ പോക്ക് തടസ്സമുണ്ടാക്കുന്നതായി വനംവകുപ്പ് അധികൃതർ പറയുന്നു. സീതാർകുണ്ട്, കാരപ്പാറ തൂക്കുപാലം, ഓറഞ്ച് ഫെയിം എന്നിവിടങ്ങളിലേക്കാണ് കൂടുതലായി ആളുകളെത്തുന്നത്. ജീപ്പ് ട്രെക്കിങ്ങും സജീവമായി. റിസോർട്ടുകൾ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.