അടിമാലി: മനോഹാരിത കൊണ്ട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി മാറിയ ഇടമാണ് അടിമാലിക്കടുത്തുള്ള പെട്ടിമുടി. കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന സമതലങ്ങളും ചുവപ്പ് വാരിവിതറുന്ന ഉദയാസ്തമന കാഴ്ചകളും പെട്ടിമുടിയിൽനിന്നും മതിവരുവോളും ആസ്വദിക്കാം.
മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന പെട്ടിമുടി സഞ്ചാരികളുടെ മനസ്സും അത്രത്തോളം നിറക്കുന്നു. മലമുകളിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പിെൻറ വിലക്കുണ്ടെങ്കിലും നിരവധി സഞ്ചാരികൾ ദിവസവും മലകയറിയെത്തി പെട്ടിമുടിയുടെ െനറുകയിൽ നിന്നുള്ള കാഴ്ചകൾ കണ്ട് മടങ്ങുന്നുണ്ട്.
വനംവകുപ്പും തദ്ദേശഭരണകൂടങ്ങളും ഇടപെട്ട് ഇവിടം വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണമെന്നാണ് സഞ്ചാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം.
കുത്തനെയുള്ള മലഞ്ചെരിവിലൂടെ അരമണിക്കൂറിലധികം സമയം കാൽനടയായി സഞ്ചരിച്ച് മാത്രമെ പെട്ടിമുടിയുടെ മുകളിലെത്താനാകൂ. കോടമഞ്ഞ് പുൽകുന്ന ഇടമെങ്കിലും അപകടവും അത്രത്തോളം തന്നെ ഒളിഞ്ഞിരിപ്പുണ്ട്.
സുരക്ഷിതമായി കാഴ്ചകൾ കണ്ട് ചിത്രങ്ങൾ പകർത്താൻ അവസരമൊരുക്കിയാൽ എണ്ണമറ്റ സഞ്ചാരികൾ മലഞ്ചെരുവിലൂടെ പെട്ടിമുടി കാണാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.