തുർക്കിസ്ഥാനിലെ രാവുകൾ

തു​​ർ​​ക്കി​​സ്ഥാ​​ൻ അ​​ഥ​​വാ തു​​ർ​​ക്കി​​ക​​ളു​​ടെ നാ​​ട്. യു.​​എ.​​ഇ​​യു​​ടെ ദേ​​ശീ​​യ ദി​​ന അ​​വ​​ധി​​ദി​​ന​​ങ്ങ​​ളി​​ൽ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ പോ​​കാ​​ൻ മ​​നോ​​ഹ​​ര​​മാ​​യ ഒ​​രി​​ടം ഏ​​തെ​​ന്ന അ​​ന്വേ​​ഷ​​ണം ചെ​​ന്ന​​വ​​സാ​​നി​​ച്ച​​ത് കാ​​സാ​​ക്കി​​സ്ഥാ​​നി​​ലെ തു​​ർ​​ക്കി​​സ്ഥാ​​നി​​ലാ​​ണ്. ഡി​​സം​​ബ​​റി​​ലെ ത​​ണു​​ത്ത ദി​​ന​​ങ്ങ​​ളി​​ൽ സെ​​ൻ​​ട്ര​​ൽ ഏ​​ഷ്യ​​യി​​ൽ ആ​​ക​​മാ​​നം ജ​​ന​​ജീ​​വി​​ത​​ത്തെ സ്വാ​​ധീ​​നി​​ച്ച, ദേ​​ശീ​​യ​​ത​​യു​​ടെ അ​​തി​​ർ​​വ​​ര​​മ്പു​​ക​​ളി​​ല്ലാ​​തെ ഉ​​സ്ബ​​ക്കു​​ക​​ളും ക​​സാ​​ക്കു​​ക​​ളും മു​​ഴു​​വ​​ൻ തു​​ർ​​ക്കി ഗോ​​ത്ര​​ങ്ങ​​ളും ആ​​ദ​​രി​​ക്കു​​ക​​യും സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന, യു​​ന​​സ്കോ ലോ​​ക പൈ​​തൃ​​ക പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യ ഹോ​​ജ അ​​ഹ്മ​​ദ് യ​​സ്സാ​​വി​​യു​​ടെ മ​​നോ​​ഹ​​ര​​മാ​​യ മോ​​സോ​​ളി​​യ​​ത്തി​​ന​​രി​​കി​​ലൂ​​ടെ ക​​ഥ​​യും പ​​റ​​ഞ്ഞ് ന​​ട​​ക്കു​​ന്ന​​ത് കി​​നാ​​വ് ക​​ണ്ട് ഞ​​ങ്ങ​​ൾ 13 സ​​ഞ്ചാ​​രി​​ക​​ൾ ദി​​വ​​സ​​ങ്ങ​​ളെ​​ണ്ണി കാ​​ത്തി​​രു​​ന്നു. തു​​ർ​​ക്കി​​ഷ് ജ​​ന​​ത​​യു​​ടെ ആ​​ത്മീ​​യ ത​​ല​​സ്ഥാ​​ന​​മാ​​യ, സ​​ഞ്ചാ​​രി​​ക​​ളു​​ടെ ത​​ള്ളി​​ച്ച​​യി​​ല്ലാ​​ത്ത, കു​​ളി​​രു​​ന്ന പ്ര​​കൃ​​തി​​യും കു​​ളി​​രേ​​കു​​ന്ന മ​​നു​​ഷ്യ​​രും നി​​റ​​ഞ്ഞ, തു​​ർ​​ക്കി​​സ്ഥാ​​നി​​ൽ അ​​ബൂ​​ദ​​ബി​​യു​​ടെ വി​​സ്​ എ​​യ​​റി​​ന്‍റെ ചി​​റ​​കി​​ലേ​​റി ഞ​​ങ്ങ​​ൾ പ​​റ​​ന്നി​​റ​​ങ്ങി. വ​​ള​​രെ ചെ​​റി​​യ ഒ​​രു വി​​മാ​​ന​​ത്താ​​വ​​ള​​മാ​​ണ്​ തു​​ർ​​ക്കി​​സ്ഥാ​​നി​​ലെ ഹ​​സ്റ​​ത്ത് സു​​ൽ​​ത്താ​​ൻ എ​​യ​​ർ​​പോ​​ർ​​ട്ട്. ഹ​​സ്റ​​ത്ത് സു​​ൽ​​ത്താ​​ൻ എ​​ന്നാ​​ൽ വി​​ശു​​ദ്ധ​​നാ​​യ സു​​ൽ​​ത്താ​​ൻ എ​​ന്ന​​ർ​​ഥം. തു​​ർ​​ക്കി​​സ്ഥാ​​നി​​ൽ അ​​ന്തി​​യു​​റ​​ങ്ങു​​ന്ന സൂ​​ഫി​​വ​​ര്യ​​ൻ ഹോ​​ജ അ​​ഹ്മ​​ദ് യ​​സ്സാ​​വി​​യോ​​ടു​​ള്ള ആ​​ദ​​ര​​വാ​​ണ് ഈ ​​പേ​​രി​​ന്ന് കാ​​ര​​ണം. പു​​റ​​ത്ത് ന​​ല്ല ത​​ണു​​പ്പു​​ണ്ട്. പൂ​​ജ്യം ഡി​​ഗ്രി​​ക്കും അ​​ഞ്ച് ഡി​​ഗ്രി​​ക്കും ഇ​​ട​​യി​​ലാ​​ണ് കാ​​ലാ​​വ​​സ്ഥ. മ​​ര​​ങ്ങ​​ളെ​​ല്ലാം ഇ​​ല പൊ​​ഴി​​ച്ച് ത​​ണു​​പ്പി​​നെ വ​​ര​​വേ​​റ്റി​​രി​​ക്കു​​ന്നു. മു​​സോ​​ളി​​യ​​ത്തി​​ന് തൊ​​ട്ട​​രി​​കി​​ലാ​​യാ​​ണ് ഞ​​ങ്ങ​​ൾ ബു​​ക്ക് ചെ​​യ്ത ഖാ​​ൻ ഖാ​​ഹ് ഹോ​​ട്ട​​ൽ. എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ നി​​ന്നും മോ​​സോ​​ളി​​യ​​ത്തി​​ന​​രി​​കി​​ലേ​​ക്കു​​ള്ള ബ​​സ്സി​​ൽ ക​​യ​​റി ഞ​​ങ്ങ​​ൾ ഹോ​​ട്ട​​ലി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ടു.

ഹോ​​ജ അ​​ഹ്മ​​ദ് യ​​സ്സാ​​വി മോ​​സോ​​ളി​​യം

പ​​തി​​നൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ന്‍റെ അ​​വ​​സാ​​ന​​ത്തി​​ൽ അ​​താ​​യ​​ത്​ 1093ൽ ​​ഇ​​ന്ന​​ത്തെ ക​​സാ​​ക്കി​​സ്താ​​നി​​ൽ ജ​​നി​​ച്ച പ്ര​​മു​​ഖ സൂ​​ഫി​​വ​​ര്യ​​നും ക​​വി​​യും ത​​ത്വ​​ചി​​ന്ത​​ക​​നു​​മാ​​ണ് ‏ ഹോ​​ജ അ​​ഹ്മ​​ദ് ബി​​ൻ ഇ​​ബ്രാ​​ഹീം ബി​​ൻ ഇ​​ല്യാ​​സ് യ​​സ്സാ​​വി.

സെ​​ൻ​​ട്ര​​ൽ ഏ​​ഷ്യ​​യി​​ലും വി​​വി​​ധ തു​​ർ​​ക്കി​​ഷ് ഭാ​​ഷ​​ക​​ൾ സം​​സാ​​രി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ആ​​ഴ​​ത്തി​​ൽ സ്വാ​​ധീ​​നം ചെ​​ലു​​ത്തു​​ക​​യും ആ​​ദ്യ​​ത്തെ ട​​ർ​​ക്കി​​ഷ് സൂ​​ഫി​​ധാ​​ര​​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​ക​​യും ചൈ​​യ്ത മ​​ഹാ പ​​ണ്ഡി​​ത​​നാ​​ണ് ഇ​​ദ്ദേ​​ഹം. തു​​ർ​​ക്കി​​സ്ഥാ​​നി​​ൽ ജീ​​വി​​ച്ച് മ​​രി​​ച്ച അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മോ​​സോ​​ളി​​യം നി​​ർ​​മി​​ക്ക​​പ്പെ​​ട്ട​​തി​​ന് പി​​ന്നി​​ൽ ര​​സ​​ക​​ര​​മാ​​യ ഒ​​രു ക​​ഥ​​യു​​ണ്ട്. സ​​മ​​ർ​​ഖ​​ന്ത് കേ​​ന്ദ്ര​​മാ​​യി ഭ​​ര​​ണം സ്ഥാ​​പി​​ച്ച അ​​മീ​​ർ തൈ​​മൂ​​റി​​ന് ഒ​​രി​​ക്ക​​ൽ സ്വ​​പ്ന​​ദ​​ർ​​ശ​​ന​​മു​​ണ്ടാ​​യി.

അ​​തി​​രു​​ക​​ൾ ഭേ​​ദി​​ച്ച് ത​​ന്‍റെ സാ​​മ്രാ​​ജ്യം വ​​ള​​രു​​മെ​​ന്നും ബു​​ഖാ​​റ ത​​നി​​ക്ക് കീ​​ഴ​​ട​​ങ്ങു​​മെ​​ന്നും അ​​ഹ്‌​​മ​​ദ് യ​​സ്സാ​​വി അ​​ദ്ദേ​​ഹ​​ത്തി​​ന് വാ​​ഗ്ദാ​​നം ന​​ൽ​​കി​​യ​​താ​​യി​​രു​​ന്നു അ​​ത്. അ​​മീ​​ർ തൈ​​മൂ​​റി​​ന് 200 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​മ്പാ​​ണ് അ​​ഹ്മ​​ദ് യ​​സ്സാ​​വി ജീ​​വി​​ച്ച് മ​​രി​​ച്ച​​തെ​​ന്നോ​​ർ​​ക്ക​​ണം. ബു​​ഖാ​​റ കീ​​ഴ​​ട​​ക്കി​​യ തൈ​​മൂ​​ർ തു​​ർ​​ക്കി​​സ്ഥാ​​നി​​ൽ അ​​ഹ​​മ​​ദ് യ​​സ്സാ​​വി​​ക്ക് ഗം​​ഭീ​​ര​​മാ​​യ സ്മാ​​ര​​കം നി​​ർ​​മി​​ച്ചു. തൈ​​മൂ​​റി​​ന്‍റെ പി​​ൻ​​ഗാ​​മി​​ക​​ൾ​​ക്ക് സ​​മ​​ർ​​ഖ​​ന്തി​​ലും അ​​വ​​രു​​ടെ പി​​ൻ​​ഗാ​​മി​​ക​​ളാ​​യ ഇ​​ന്ത്യ​​യി​​ലെ മു​​ഗ​​ൾ രാ​​ജാ​​ക്ക​​ൻ​​മാ​​ർ​​ക്ക് താ​​ജ്മ​​ഹ​​ലും മു​​ഗ​​ൾ ഗാ​​ർ​​ഡ​​നു​​മ​​ട​​ക്കം നി​​ർ​​മാ​​ണ ക​​ല​​യി​​ലെ സ​​ക​​ല അ​​ദ്ഭു​​ത​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​യ ഇ​​സ്‌​​ലാ​​മി​​ക വാ​​സ്തു​​വി​​ദ്യ​​യു​​ടെ യ​​ഥാ​​ർ​​ത്ഥ പ്ര​​ചോ​​ദ​​നം ഈ ​​മോ​​സോ​​ളി​​യ​​മാ​​യി​​രു​​ന്നു. ഇ​​റാ​​നി​​ലെ ഷീ​​റാ​​സി​​ൽ നി​​ന്നും ഇ​​സ്ഫ​​ഹാ​​നി​​ൽ നി​​ന്നും വ​​ന്ന വി​​ദ​​ഗ്ദ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഇ​​ര​​ട്ട ഖു​​ബ്ബ​​യു​​ള്ള ഈ ​​അ​​ദ്ഭു​​തം തു​​ർ​​ക്കി​​സ്ഥാ​​നി​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ​​ത്. 1405ൽ ​​അ​​മീ​​ർ തൈ​​മൂ​​റി​​ന്‍റെ മ​​ര​​ണ​​ത്തോ​​ടെ പ​​ണി പൂ​​ർ​​ത്തി​​യാ​​കാ​​തെ ബാ​​ക്കി​​യാ​​യ മൊ​​സോ​​ളി​​യം ഇ​​ന്നും അ​​ങ്ങ​​നെ ത​​ന്നെ നി​​ല കൊ​​ള​​ളു​​ന്നു.


ഭൂ​​മി​​ക്ക​​ടി​​യി​​ൽ ഒ​​രു പ​​ള്ളി

തു​​ർ​​ക്കി​​സ്ഥാ​​നി​​ലെ മോ​​സോ​​ളി​​യം പ​​രി​​സ​​ര​​ത്ത് സ​​ഞ്ചാ​​രി​​ക​​ളെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്ന മ​​റ്റൊ​​രു നി​​ർ​​മി​​തി​​യാ​​ണ് ഭൂ​​ഗ​​ർ​​ഭ പ​​ള്ളി. ഹോ​​ജ അ​​ഹ്മ​​ദ് യ​​സ്സാ​​വി ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ന്‍റെ അ​​വ​​സാ​​ന കാ​​ലം ചെ​​ല​​വ​​ഴി​​ച്ച​​ത് ഇ​​വി​​ടെ​​യാ​​ണ്

ത​​ന്‍റെ വ​​ഴി​​കാ​​ട്ടി​​യും പ്ര​​വാ​​ച​​ക​​നു​​മാ​​യ മു​​ഹ​​മ്മ​​ദ് ന​​ബി ഭൂ​​മി​​ക്ക് മു​​ക​​ളി​​ൽ ജീ​​വി​​ച്ച​​ത് അ​​റു​​പ​​ത്തി മൂ​​ന്ന് വ​​ർ​​ഷ​​മാ​​ണ്. അ​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ലൊ​​ന്നും ത​​നി​​ക്കും ഈ ​​ഭൂ​​മി​​ക്ക് മു​​ക​​ളി​​ൽ ജീ​​വി​​ക്കേ​​ണ്ടെ​​ന്ന് തീ​​രു​​മാ​​നി​​ച്ച അ​​ദ്ദേ​​ഹം ഭൂ​​മി​​ക്ക​​ടി​​യി​​ൽ പ​​ള്ളി നി​​ർ​​മി​​ക്കു​​ക​​യും ശി​​ഷ്ട​​കാ​​ലം അ​​വി​​ടെ ജീ​​വി​​ക്കു​​ക​​യും ചൈ​​യ്തു. ബു​​ദ്ധി കൊ​​ണ്ട് ആ​​ലോ​​ചി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഒ​​രു പ​​ക്ഷെ ഇ​​ത് എ​​ത്ര ക​​ണ്ട് ബോ​​ധ്യ​​പ്പെ​​ടും എ​​ന്ന​​റി​​യി​​ല്ല. എ​​ന്നാ​​ൽ പ്ര​​വാ​​ച​​ക​​നോ​​ടു​​ള്ള പ്ര​​ണ​​യ​​ത്താ​​ൽ പ​​ര​​വ​​ശ​​നാ​​യ ഒ​​രു ആ​​ഷി​​ഖി​​ന് അ​​ങ്ങ​​നെ തോ​​ന്നു​​ന്ന​​തി​​ൽ അ​​ദ്ഭു​​ത​​മി​​ല്ല​​ല്ലോ. ‘ദീ​​വാ​​നേ-​​ഹി​​ക്മ​​ത്ത്’ എ​​ന്ന ഹോ​​ജ അ​​ഹ്മ​​ദ് യ​​സ്സാ​​വി​​യു​​ടെ സൂ​​ഫി ക​​വി​​ത​​ക​​ൾ തു​​ർ​​ക്കി​​ഷ് ഭാ​​ഷാ​​ലോ​​ക​​ത്തേ​​ക്കു​​ള​​ള സൂ​​ഫി​​സ​​ത്തി​​ന്‍റെ ആ​​രം​​ഭ​​മാ​​യി​​രു​​ന്നു. തു​​ർ​​ക്കി​​ഷ് ഭാ​​ഷ സം​​സാ​​രി​​ക്കു​​ന്ന ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​സ്‌​​ലാ​​മി​​ന്‍റെ​​യും സൂ​​ഫി​​സ​​ത്തി​​ന്‍റെ​​യും സ​​ന്ദേ​​ശ​​വാ​​ഹ​​ക​​നാ​​യി എ​​ന്ന​​താ​​ണ് അ​​ഹ്മ​​ദ് യ​​സ്സാ​​വി​​യെ തു​​ർ​​ക്കി​​ഷ് ലോ​​കം ഇ​​ത്ര​​യേ​​റെ ആ​​ദ​​രി​​ക്കാ​​നു​​ള​​ള കാ​​ര​​ണം.

മ​​ഞ്ഞ് പെ​​യ്യു​​ന്ന ടി​​യാ​​ൻ-​​ഷാ​​ൻ മ​​ല​​നി​​ര​​ക​​ളി​​ൽ

തു​​ർ​​ക്കി​​സ്ഥാ​​ൻ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ​നി​​ന്ന് കാ​​സാ​​ക്കി​​ലെ മൂ​​ന്നാ​​മ​​ത്തെ വ​​ലി​​യ ന​​ഗ​​ര​​മാ​​യ ഷിം​​ക​​ന്‍റി​​ലേ​​ക്ക് ട്രെ​​യി​​ൻ സ​​ർ​​വി​​സു​​ണ്ട്. ഉ​​ച്ച ക​​ഴി​​ഞ്ഞു​​ള​​ള ഒ​​രു ട്രെ​​യി​​നി​​ൽ ഞ​​ങ്ങ​​ൾ ഷിം​​ക​​ന്‍റി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ടു. വി​​ശാ​​ല​​മാ​​യ മേ​​ച്ചി​​ൽ പു​​റ​​ങ്ങ​​ൾ. അ​​തി​​ൽ മേ​​ഞ്ഞ് ന​​ട​​ക്കു​​ന്ന കു​​തി​​ര​​ക​​ൾ. ഭാ​​ഷ​​ക​​ൾ അ​​തി​​ര് കെ​​ട്ടാ​​തെ കൈ​​ക​​ൾ കൊ​​ണ്ടും ക​​ണ്ണു​​ക​​ൾ കൊ​​ണ്ടും സൗ​​ഹൃ​​ദം കൂ​​ട്ടു​​ന്ന നാ​​ട്ടു​​കാ​​ർ, നേ​​രം പോ​​യ​​ത​​റി​​യാ​​തെ ഞ​​ങ്ങ​​ൾ ഷിം​​ക​​ന്‍റി​​ലെ​​ത്തി. നേ​​രം വെ​​ളു​​ക്കാ​​ൻ എ​​ട്ടു മ​​ണി​​യാ​​കു​​മെ​​ങ്കി​​ലും രാ​​വി​​ലെ അ​​ഞ്ചു മ​​ണി​​ക്ക് ത​​ന്നെ ഡ്രൈ​​വ​​ർ വ​​ണ്ടി​​യു​​മാ​​യെ​​ത്തി. റ​​ഷ്യ​​നും ക​​സാ​​ക്കും സം​​സാ​​രി​​ക്കു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​ത​​ല്ലാ​​തെ മ​​റ്റൊ​​രു ഭാ​​ഷ​​യി​​ലെ ഒ​​രു വാ​​ക്ക് പോ​​ലും അ​​റി​​യു​​മാ​​യി​​രു​​ന്നി​​ല്ല. ഗ്രാ​​മീ​​ണ ന​​ന്മ നി​​റ​​ഞ്ഞ് അ​​റു​​പ​​തു​​ക​​ളി​​ലെ​​ത്തി നി​​ൽ​​ക്കു​​ന്ന ഒ​​രു മ​​നു​​ഷ്യ​​ൻ. ഇ​​ന്ന​​ലെ മു​​ത​​ൽ പെ​​യ്യു​​ന്ന ചാ​​റ്റ​​ൽ മ​​ഴ ഒ​​രു പ​​ക്ഷേ മ​​ല​​നി​​ര​​ക​​ളി​​ൽ മ​​ഞ്ഞാ​​യ് പെ​​യ്യു​​ന്നു​​ണ്ടാ​​കും. മ​​ഞ്ഞ് എ​​ന്നും മോ​​ഹി​​പ്പി​​ച്ചി​​ട്ടേ​​യു​​ള്ളൂ. അ​​ത് തേ​​ടി ഹി​​മാ​​ല​​യ നി​​ര​​ക​​ളി​​ലും കാ​​ക്ക​​സ​​സ് മ​​ല​​നി​​ര​​ക​​ളി​​ലും പ​​ല​​പ്പോ​​ഴാ​​യി കാ​​ത്തി​​രു​​ന്നി​​ട്ടു​​ണ്ട്.


വീ​​ണു​​റ​​ഞ്ഞ് കി​​ട​​ക്കു​​ന്ന മ​​ഞ്ഞ​​ല്ലാ​​തെ, ആ​​കാ​​ശ​​ത്ത് നി​​ന്ന് അ​​പ്പൂ​​പ്പ​​ൻ താ​​ടി പോ​​ലെ പാ​​റി വ​​ന്ന് ഭൂ​​മി​​യാ​​കെ പാ​​ൽ​​ക്ക​​ട​​ലാ​​ക്കു​​ന്ന ആ ​​പ്ര​​ണ​​യ​​പ്പെ​​യ്‌​​ത്ത് എ​​ന്നും കി​​നാ​​വി​​ൽ ബാ​​ക്കി​​യാ​​യി. ടി​​യാ​​ൻ ഷാ​​ൻ മ​​ല​​നി​​ര​​ക​​ളി​​ൽ മ​​ഞ്ഞ് പെ​​യ്യു​​ന്ന ഈ ​​ഡി​​സം​​ബ​​ർ ഒ​​ന്നി​​ന്‍റെ ത​​ണു​​ത്ത പ്ര​​ഭാ​​തം ഞ​​ങ്ങ​​ൾ​​ക്കാ​​യ് ഒ​​രു​​ക്കി​​വെ​​ച്ച​​തെ​​ന്തെ​​ന്ന​​റി​​യാ​​ൻ മ​​ന​​സ്സ് തി​​ടു​​ക്കം കൂ​​ട്ടി. നേ​​രം വെ​​ളു​​ത്തു​​വ​​രു​​ന്നു. മ​​ല​​യോ​​ര​​ത്തേ​​ക്കെ​​ത്തു​​ന്തോ​​റും മ​​ഞ്ഞ് കൂ​​ടി വ​​ന്നു. പാ​​ൽ​​നി​​റം പു​​ത​​ച്ച് കി​​ട​​ക്കു​​ന്ന മ​​ല​​നി​​ര​​ക​​ളി​​ലൂ​​ടെ മു​​ന്നോ​​ട്ട് പോ​​കു​​ന്തോ​​റും മ​​റ്റൊ​​ന്നി​​നെ​​യും കാ​​ണാ​​നാ​​വാ​​ത്ത വി​​ധം മ​​ഞ്ഞി​​ന്‍റെ കാ​​ഠി​​ന്യം കൂ​​ടി വ​​ന്നു. മ​​ര​​ച്ചി​​ല്ല​​ക​​ൾ മ​​ഞ്ഞ് പു​​ത​​ച്ച് ക​​നം തൂ​​ങ്ങി നി​​ൽ​​ക്കു​​ന്നു. ഞ​​ങ്ങ​​ൾ ആ​​ന​​ന്ദ​​ത്തോ​​ടെ പു​​റ​​ത്തി​​റ​​ങ്ങി മ​​ഞ്ഞി​​ൽ ക​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി. മ​​ഞ്ഞ് വാ​​രി​​യെ​​റി​​ഞ്ഞും, രു​​ചി​​ച്ചു നോ​​ക്കി​​യും, കു​​പ്പാ​​യ​​ത്തി​​നു​​ള​​ളി​​ലി​​ട്ടും, ഞ​​ങ്ങ​​ൾ കൊ​​തി​​ച്ചു കാ​​ത്തി​​രു​​ന്ന വി​​കൃ​​തി​​ക​​ളെ​​ല്ലാം ചെ​​യ്തു കൂ​​ട്ടി. ഒ​​ടു​​ക്കം പ​​ഞ്ചാ​​ര​​ക്കു​​ന്നി​​മ്മേ​​ൽ തേ​​ൻ​​മ​​ഴ ചാ​​റി​​യ പോ​​ലെ, ഞ​​ങ്ങ​​ൾ ആ ​​കാ​​ഴ്ച ക​​ണ്ടു. ആ​​കാ​​ശ​​ലോ​​ക​​ത്ത് നി​​ന്ന് പ്ര​​ണ​​യ​​ദൂ​​തു​​മാ​​യി ഇ​​ളം കാ​​റ്റി​​ൽ അ​​ല​​സ​​മാ​​യി മ​​ഞ്ഞി​​ൻ ക​​ണ​​ങ്ങ​​ൾ പ​​റ​​ന്നി​​റ​​ങ്ങു​​ന്നു. പാ​​പ​​ക്ക​​റ തീ​​ണ്ടി​​യ മ​​ന​​സ്സി​​നെ മ​​ഞ്ഞി​​ൻ ക​​ണ​​ങ്ങ​​ളാ​​ൽ ക​​ഴു​​കേ​​ണ​​മേ എ​​ന്ന് പ്രാ​​ർ​​ത്ഥി​​ക്കാ​​ൻ പ​​ഠി​​പ്പി​​ച്ച പ്ര​​വാ​​ച​​ക​​രേ താ​​ങ്ക​​ൾ​​ക്ക് സ​​ലാം, ഇ​​തി​​നേ​​ക്കാ​​ൻ ശു​​ദ്ധ​​മാ​​യ​​തെ​​ന്തു​​ണ്ട് ഈ ​​ദു​​നി​​യാ​​വി​​ൽ. ഒ​​രി​​ക്ക​​ലും തീ​​രാ​​തെ ഈ ​​പെ​​യ്ത്തി​​ലി​​ങ്ങ​​നെ നി​​ൽ​​ക്കാ​​ൻ ക​​ഴി​​ഞ്ഞെ​​ങ്കി​​ൽ എ​​ന്ന് ഒ​​രു വേ​​ള മ​​ന​​സ്സ് കൊ​​തി​​ക്കാ​​തി​​രു​​ന്നി​​ല്ല. പ​​ക്ഷെ, മ​​രം കോ​​ച്ചു​​ന്ന ത​​ണു​​പ്പി​​ൽ അ​​ധി​​കം തു​​ട​​രാ​​നാ​​കു​​മാ​​യി​​രു​​ന്നി​​ല്ല. മ​​ന​​സ്സി​​ല്ലാ മ​​ന​​സോ​​ടെ​​യെ​​ങ്കി​​ലും നി​​റ​​ഞ്ഞ മ​​ന​​സു​​മാ​​യി ഞ​​ങ്ങ​​ൾ ഷിം​​ക​​ന്‍റി​​ലേ​​ക്ക് തി​​രി​​ച്ചു.


ട്രാ​​വ​​ൽ മേ​​റ്റ്സ്: തി​​ര​​ക്ക് പി​​ടി​​ച്ച ജീ​​വി​​ത​​ത്തി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന വെ​​ള്ളം പോ​​ലെ​​യും വെ​​ളി​​ച്ചം കി​​ട്ടാ​​ത്ത ചെ​​ടി പോ​​ലെ​​യും ന​​മ്മു​​ടെ മ​​ന​​സ്സ് മു​​ര​​ടി​​ച്ച് പോ​​കാ​​ൻ സാ​​ധ്യ​​ത​​ക​​ൾ ഏ​​റെ​​യാ​​ണ്. ന​​മ്മു​​ടെ മ​​ന​​സ്സി​​നും ഭ​​ക്ഷ​​ണ​​വും പ​​രി​​ച​​ര​​ണ​​വും ആ​​വി​​ശ്യ​​മാ​​ണെ​​ന്നി​​രി​​ക്കെ ഇ​​ത്ത​​രം യാ​​ത്ര​​ക​​ൾ ന​​ൽ​​കു​​ന്ന ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ളും ആ​​ന​​ന്ദ​​വും ന​​മ്മെ ഉ​​ൻ​​മേ​​ശ​​ഭ​​രി​​ത​​രാ​​ക്കും. കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ യാ​​ത്ര​​ക​​ൾ ന​​ട​​ക്ക​​ണം, എ​​ല്ലാ​​വ​​ർ​​ക്കും യാ​​ത്ര​​ക​​ൾ സാ​​ധ്യ​​മാ​​വ​​ണം, എ​​ന്ന സ​​മാ​​ന മ​​ന​​സ്ക​​രാ​​യ​​വ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണ് ട്രാ​​വ​​ൽ​​മേ​​റ്റ്സ്. അ​​ടു​​ത്ത യാ​​ത്ര എ​​ന്ന്, എ​​വി​​ടേ​​ക്ക് എ​​ന്ന ചൂ​​ട് പി​​ടി​​ച്ച ച​​ർ​​ച്ച​​ക​​ളു​​മാ​​യി ട്രാ​​വ​​ൽ​​മേ​​റ്റ്സ് യാ​​ത്രാ സം​​ഘം അ​​ബൂ​​ദ​​ബി​​യി​​ലേ​​ക്ക് തി​​രി​​ച്ചു.

ചെ​​ല​​വ്​: നാ​​ല് ദി​​വ​​സം നീ​​ണ്ട യാ​​ത്ര​​യി​​ലെ വി​​മാ​​ന ടി​​ക്ക​​റ്റു​​ക​​ൾ (അ​​പ്​ ആ​​ൻ​​ഡ്​ ഡൗ​​ൺ), ഹോ​​ട്ട​​ൽ ബു​​ക്കി​​ങ്​ (3രാ​​ത്രി​​ക​​ൾ), ഇ​​ൻ​​ഷൂ​​റ​​ൻ​​സ്, ഭ​​ക്ഷ​​ണം (നാ​​ല്​ ദി​​വ​​സം), ലോ​​ക്ക​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ടേ​​ഷ​​ൻ, ഡേ ​​ട്രി​​പ്പ് (മ​​ഞ്ഞ്​ മ​​ല). എ​​ല്ലാ​​മ​​ട​​ക്കം ഒ​​രാ​​ളു​​ടെ ചെ​​ല​​വ് 845 ദി​​ർ​​ഹം.

Tags:    
News Summary - Turkistan travel story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.