സൂര്യോദയം കണ്ട്​ ഭക്ഷണം കഴിക്കാം; പുത്തൻ അനുഭവമേകാൻ ദുബൈ ഫ്രെയിം

ദുബൈ നഗരത്തി​െൻറ പ്രധാന ആഘർഷണങ്ങളിലൊന്നായ ദുബൈ ഫ്രെയിമി​െൻറ മുകളിലിരുന്ന്​ പ്രഭാത ഭക്ഷണം കഴിക്കാൻ അവസരം ഒരുങ്ങുന്നു. '45 മിനുറ്റ്​സ്​ ഓഫ്​ ഗോൾഡ്​' എന്ന പേരിലെ​​ പദ്ധതി ഡിസംബർ നാലിന്​ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ആറ്​ മുതൽ എട്ട്​ വരെയാണ്​ ഭക്ഷണം വിളമ്പുക. ഒരോരുത്തർക്കും 45 മിനുറ്റ്​ ചെലവഴിക്കാം.

മുതിർന്നവർക്ക്​ 100 ദിർഹവും (2012 രൂപ) കുട്ടികൾക്ക്​ 50 ദിർഹവും (1006 രൂപ) ആണ്​ ഈടാക്കുക​. ദു​ൈബ ഫ്രെയിമി​െൻറ വെബ്​സൈറ്റ്​ വഴി ഓ​ൺലൈനായിട്ട്​ ബുക്ക്​ ചെയ്യാം.

ലോകത്തെ തന്നെ ഏറ്റവും വലിയ ഫ്രെയിമായിട്ടാണ്​ സബീൽ പാർക്കിലെ ദുബൈ ഫ്രെയിം അറിയപ്പെടുന്നത്​. ദുബൈയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്​ഥലങ്ങളിൽ ഒന്നുകൂടിയാണിത്​. 150 മീറ്ററാണ്​ ഇതി​െൻറ ഉയരം. രണ്ട്​ തൂണുകളെയും ബന്ധിപ്പിച്ച ഗ്ലാസ്​ ബ്രിഡ്​ജിലിരുന്ന്​​ ഭക്ഷണം കഴിക്കാനുള്ള അവസരമാണ്​ ഇപ്പോൾ കൈവന്നിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.