ഇന്ത്യയിൽ സഞ്ചാരികളെ മികച്ച രീതിയിൽ സ്വാഗതം ചെയ്ത പ്രദേശത്തിനുള്ള അവാർഡ് വീണ്ടും കേരളത്തിന്. അന്താരാഷ്ട്ര ട്രാവൽ ആൻഡ് ടൂറിസം പ്ലാറ്റ്േഫാമായ booking.com ന്‍റെ ട്രാവലേഴ്സ് ചോയ്സ് അവാർഡിനാണ് കേരളം അർഹമായത്. തുടർച്ചയായ മൂന്നാം വർഷമാണ് സംസ്ഥാനം ഈ നേട്ടം സ്വന്തമാക്കുന്നത്. കേരളത്തിന് പിറകിൽ രാജസ്താൻ, ഗോവ, കർണാടക, തമിഴ്നാട് എന്നിവയാണുള്ളത്.
മികച്ച രീതിയിൽ സഞ്ചാരികളെ സ്വാഗതം ചെയ്ത ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ മാരാരിക്കുളവും തേക്കടിയും ആദ്യത്തെ അഞ്ചിൽ സ്ഥാനം പിടിച്ചു. പാലോം (ഗോവ), അഗോണ്ട (ഗോവ), ജയ്സാൽമീർ (രാജസ്താൻ) എന്നിവയാണ് മറ്റു സ്ഥലങ്ങൾ.
വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളും മലയാളികളുടെയാകെ ഊഷ്മളമായ ആതിഥേയ മനോഭാവവുമാണ് കേരളത്തിന് വീണ്ടും അംഗീകരം നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.