അ​ൻ​സാ​രി​ സുഹൃത്തിനോടൊപ്പം

മഞ്ഞുപൂക്കളണിഞ്ഞ യൂറോപ്പ്

കാൽ നൂറ്റാണ്ടായി ദുബൈയിലുണ്ടായിരുന്ന എന്‍റെ ആഗ്രഹമായിരുന്നു എമിറേറ്റ്സ് 380 ഡബിൾ ഡക്കർ വിമാനത്തിലെ യാത്ര. ഇത് യാഥാർഥ്യമായ ദിനമായിരുന്നു 2019 നവംബർ 29. സ്വപന സമാനമായ യൂറോപ്യൻ യാത്രക്ക് നാട്ടിൽ നിന്നുൾപെടെ 40 പേരായിരുന്നു ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. പലരും ഇതുവരെ പരസ്പരം കണ്ടിട്ടില്ലാത്തവർ.

ദുബൈയിൽ നിന്ന് ഇറ്റലിയിലെ മിലാനിലേക്കായിരുന്നു ആദ്യ യാത്ര. ഏഴ് മണിക്കൂറെടുത്തു മിലാനിലെത്താൻ. അവിടെ എത്തിയപ്പോൾ നാട്ടിൽ നിന്നുള്ളവരും എന്നെകാത്ത് നിൽപുണ്ടായിരുന്നു. ഐ.ക്യൂ ഹോട്ടലിലേക്കാണ് ആദ്യം പോയത്. പലരും പരിചയപ്പെടുന്നത് ഇവിടെവെച്ചായിരുന്നു. ആറ് മുതൽ 66 വയസ് വരെയുള്ളവർ കൂടെയുണ്ടായിരുന്നു. ഇഖ്ബാൽകയായിരുന്നു ടൂർ ക്യാപ്റ്റൻ. പ്രായത്തിൽ ഇളയതാണെങ്കിലും എന്തുകൊണ്ടും നായക പരിവേഷത്തിൽ തിളങ്ങി നിൽക്കുന്നത് കൊണ്ടാണ് ആദരവോടെ ഇഖ്ബാൽക്ക എന്നെല്ലാവരും വിളിച്ചത്.

പ്രഭാതഭക്ഷണത്തിന് ശേഷം സിറ്റി ടൂറിനിറങ്ങി. ബസ്സിൽ പാട്ടും ഡാൻസുമായി അടിപൊളി തുടക്കം. അപ്പോഴാണ് ഡ്രൈവറുടെ താക്കീത്, ഒച്ചയും ബഹളമൊന്നും പാടില്ലെന്ന്. ഡാൻസ് ചെയ്ത് വണ്ടിയോടിച്ച് അപകടങ്ങൾ വരുത്തിവെക്കുന്ന നമ്മുടെ നാട്ടിലെ ഡ്രൈവർമാർക്ക് ഒരു മാതൃക. പിറ്റേ ദിവസം ബസ്സ് തന്നെ മാറ്റി. ഇറ്റലിയിൽ പോയിട്ട് പിസ കഴിച്ചില്ലെങ്കിൽ മോശമല്ലേ. പിസ വേണ്ടെന്ന് പറഞ്ഞവർ പോലും വീണ്ടും വീണ്ടും കഴിഞ്ഞു. അതാണ് ഇറ്റാലിയൻ പിസ മൊസെറെല്ല. ചീസിന്‍റെ അകമ്പടിയോടെ ചൂട് പിസ.

വെനീസിലെ വ്യാപാരി കഥകളിലെ നഗരം കഥകൾക്കുമപ്പുറം യാഥാർഥ്യമായി കണ്മുൻപിൽ. റിയാറ്റോ പാലം, സെന്‍റ് മാർക്സ് സ്ക്വയർ ബസലിക്ക, ഡോജസ് കൊട്ടാരം, റോം... അങ്ങിനെ നീണ്ടു സിറ്റി ടൂർ. 1600ൽ ചുണ്ണാമ്പുകല്ലിൽ പണിത ബ്രിഡ്‌ജ്‌ ഓഫ്‌ സൈൻ ഇറ്റാലിയിലെ ഒരു സൈൻ തന്നെയാണ്. പഴയ ജയിലുമായി ബന്ധിച്ചിരിക്കുന്നു. തടവുകാർക്ക് രക്ഷപ്പെടാനുള്ള എല്ലാപഴുതും അടച്ചാണ് എത്രയോ വർഷം മുമ്പ് എൻജിനീയർമാർ അവരുടെ കഴിവ് തെളിയിച്ചിരിക്കുന്നത്.

രണ്ട് നദികൾക്കിടയിൽ ജൂലിയസ് സീസർ വികസിപ്പിച്ചെടുത്ത പൂക്കൾ വർഷിക്കുന്ന േഫ്ലാറെന്‍റിയ, ഇപ്പോഴത്തെ േഫ്ലാറെൻസ്. കലാനൈപുണ്യം നിറഞ്ഞു നിൽക്കുന്ന മ്യൂസിയം, ആർട്ട് ഗാലറി, ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ കത്രീഡൽ, ലോകത്തിലെ ആദ്യത്തെ കല്ലുപാകിയ നടപ്പാത ഒരുക്കിയ തെരുവ് എന്നിവ േഫ്ലാറെൻസിന് സ്വന്തമാണ്.

സ്വിറ്റ്സർലൻഡിലേക്ക്

യൂറോപ്യൻ രാജ്യങ്ങളെല്ലാം അടുത്തടുത്തായതിനാൽ റോഡ് മാർഗം പോകാം. ഇറ്റലിയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് 649 കിലോമീറ്റർ ഉണ്ട്. വഴിയോരകാഴ്ച്ചകൾ വേറെ ലെവലാണ്. ബസ്സിൽ നല്ലപാട്ടും ഡാൻസും കഥാപ്രസംഗം വരെ അരങ്ങുതകർക്കുന്നു. നാട്ടിൽ നിന്ന് ഉണ്ണിയേട്ടൻ കൊണ്ടുവന്ന ഉണ്ണിയപ്പവും അച്ചുവേട്ടന്‍റെ അച്ചപ്പവും രവിയേട്ടന്‍റെ ബേക്കറിയിലെ പലഹാരങ്ങളുമെല്ലാമുണ്ട്. മൂസ ബസ്സിലെ മൈക്ക് മാത്രമല്ല, നമ്മളെയും കയ്യടക്കി വെച്ചിരിക്കുകയാണ്.

കുറെ രാജ്യങ്ങൾ ഒന്നായത് പോലെ അയൽരാജ്യങ്ങളായ ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംസ്കാരം സ്വിറ്റ്സർലന്‍റിൽ കാണാൻ കഴിഞ്ഞു. 4,478 മീറ്റർ ഉയരമുള്ള മാറ്റേഹോൺ പർവ്വതനിര ആൽപ്‌സ് പർവ്വതത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളിലൊന്നാണ്. 1865ൽ നാല് പർവ്വതാരോഹകർ ഇവിടെ അപകടത്തിൽ പെട്ട് മരിച്ചതായി അറിഞ്ഞു.

ഇപ്പോൾ ആയിരക്കണക്കിന് പാർവ്വതാരോഹകർ പർവ്വതം കയറുന്നുണ്ട്. മഞ്ഞുമൂടി കിടക്കുന്ന പർവ്വതം കുളിരണിയിക്കുമ്പോൾ താഴ്‌വരയിൽ വശ്യമനോഹരമായ സെർമാറ്റ് ഗ്രാമം. ഉന്നതിയിൽ നിൽക്കുന്ന അന്താരാഷ്ട്ര റിസോർട്ട്, കുതിര സവാരി, വോൾഡ് ക്ലാസ്സ് റെസ്റ്റാറൻറ്... അന്തരീക്ഷ ശബ്ദ മലിനീകരണം ഒഴിവാക്കാൻ ഇവിടേക്ക് വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. കുതിരവണ്ടിയിൽ സ്‌ഥലങ്ങൾ കാണാം. ഹൈകിങ്, ബൈകിങ്, ൈക്ലമ്പിങ്, സ്കീയിങ് എല്ലാം ആസ്വദിക്കാം.

ടോപ് ഓഫ് യൂറോപ്പ് എന്നാണ് ജങ്ഫോജോച്ച് അറിയപ്പെടുന്നത്. കുറേ പർവ്വതനിരകളുള്ള ഇവിടെ 1896ൽ റെയിൽവേ ആരംഭിച്ചു. 1912ൽ ഔദ്യോഗികമായി തുറന്നു. കണ്ടതിനെക്കാൾ മനോഹരം കാണാൻ പോകുന്നത് എന്ന് പറയാറില്ലേ, അതുപോലെയാണ് സ്വിസ് പ്രകൃതിഭംഗി. പൂച്ചെടികൾ നട്ടുവളർത്തിയ ഫ്‌ളവർ ബ്രിഡ്ജ് പൂക്കളുടെ ഒരുലോകം തന്നെയാണ്. 'തെച്ചി മന്ദാരം തുളസി പിച്ചകപ്പൂ മാലചാർത്തി'... ഈ പാട്ടാണ് മനസ്സിലേക്കോടിയെത്തിയത്. കടുത്ത മഞ്ഞും തണുപ്പുമായിരുന്നു.

കളിച്ചു കൊണ്ടിരിക്കുമ്പോൾ പാദരക്ഷകൾ മഞ്ഞിൽ മൂടിപ്പോയവരുണ്ട്. ഗ്ലൗസ് നഷ്ടമായപ്പോൾ രണ്ട് പേരും ഓരോ ഗ്ലൗ ഇട്ട് മറ്റേ കൈ പോക്കറ്റിലിട്ട് നടന്നിട്ടുണ്ട്. ഫ്ലാസ്കിൽ ചൂട് ചായയെടുത്ത് കുടിച്ചപ്പോൾ ഐസ്ടീയായി മാറിയതും കണ്ടു.സൂറിച്ച് ഒരു പോർഷ് ഏരിയയാണ്. ചോക്ലേറ്റ് മ്യൂസിയത്തിലെത്തി കൈ നിറയെ ചോക്ളേറ്റ് വാങ്ങിക്കൂട്ടിയവരുണ്ട്. പാബ്ലോ പിക്കാസോ, സഹ ഹദിദ്, ജോൺ മിറോ എന്നീ മഹത് വ്യക്തിത്വങ്ങളുടെ കലകൾ കൊണ്ട് സമൃദ്ധമായ മുൻസിൻസ്കി ഗാലറിയും കണ്ടു.

ലിമ്മത്ത്റേ തെരുവ്, സെല്ലേറിവ്‌ മ്യൂസിയം, പ്ലാറ്റ്‌സ് സ്പിറ്റ്‌സ് റിവർ സൈഡ് പാർക്ക്, വൗവ് മ്യൂസിയം, ഓഗസ്റ്റിനർനെസ്സ്‌ തെരുവ്. എദ്ലിസ്വിൽ കേബിൾകാർ എന്നിവയെല്ലാം മനംകുളിർപിക്കുന്ന കാഴ്ചകളാണ്. രാവിലെ11.30 ആയിട്ടും മഞ്ഞുമഴ വർഷിച്ചു കൊണ്ടിരിക്കുയാണ്. എത്ര വർണ്ണിച്ചാലും മതിയാകാത്ത ആകാശകാഴ്ചകൾ, മഞ്ഞുമൂടിയ താഴ്‌വര. വേഴാമ്പലിന് മഴയെന്ന പോലെ വെയിലുള്ള ഭാഗത്തേക്ക് ആളുകൾ നടക്കുന്നു. സൂറിച്ചിലെ ഫിഫ ആസ്ഥാനവും കാണാൻ ഭാഗ്യം ലഭിച്ചു. സ്വിസ് തലസ്‌ഥാനമായ ബേൺ എന്നും ഒരു നവജാത ശിശുവിനെ പോലെയാണ്. 

വ്യത്യസ്തമായ യാത്രാനുഭവങ്ങൾ 'മുസാഫിർ ഹൂ യാരോ' യിൽ എഴുതു. 'പാരാജോണിന്‍റെ' സമ്മാനം നേടൂ. കുറിപ്പുകൾ അയക്കേണ്ട വിലാസം: dubai@gulfmadhyamam.net. 0556699188.



Tags:    
News Summary - Europe covered with Snow flowers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.