കോട്ടയം: കെ.എസ്.ആർ.ടി.സി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് നടത്തുന്ന യാത്രക്ക് ഹൃദ്യസ്വീകരണമാണ് ലഭിക്കുന്നത്. പാലാ ഡിപ്പോയിൽനിന്ന് മലക്കപ്പാറയിലേക്ക് ആരംഭിച്ച സർവിസ് സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രയായി മാറുന്നു. 600 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. രണ്ടാം ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചയുമാണ് സർവിസ് നടത്തുന്നത്. രാവിലെ ആറിന് സർവിസ് തുടങ്ങി രാത്രി 11ന് മടങ്ങിയെത്തും. ദീപാവലിദിനത്തിലും പ്രത്യേക സർവിസ് നടത്തി. ഡിപ്പോയിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. അതിരപ്പിള്ളി, വാഴച്ചാൽ, അണക്കെട്ടുകൾ എന്നിവയാണ് പ്രധാന ആകർഷണം. അതോടൊപ്പം ചാലക്കുടിപ്പുഴയുടെ സൗന്ദര്യവും ആസ്വദിക്കാം.
കൂടുതൽ ഡിപ്പോകളിൽനിന്ന് സർവിസ് ആരംഭിച്ചതോടെ ഒരു വണ്ടി എന്ന നിലയിൽ സർവിസ് കുറച്ചു. വനത്തിലൂടെ 50 കിലോമീറ്ററോളം യാത്ര ചെയ്യുന്നുണ്ട്. മറ്റ് സ്വകാര്യവാഹനങ്ങളും ഒപ്പം കൂടുതൽ ബസുകളുമായാൽ യാത്ര പ്രയാസകരമാവും. അതുകൊണ്ടാണ് കൂടുതൽ സർവിസ് അനുവദിക്കാത്തത്. മൂന്നാർ, ഗവി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പെർമിറ്റ് അനുവദിച്ചെങ്കിൽ മാത്രമേ അവിടേക്കുള്ള പാക്കേജുകൾ തുടങ്ങാനാവൂ.
പൊൻകുന്നം ഡിപ്പോയിൽനിന്ന് സഹ്യാദ്രിയായ വാഗമണിലേക്ക് നടത്തുന്ന ആനവണ്ടിയാത്രക്കും പ്രത്യേക ആരാധകരുണ്ട്. എല്ലാ ഞായറാഴ്ചയാണ് വിനോദയാത്ര. 350 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര വൈകീട്ട് ഏഴിന് തിരികെയെത്തി അവസാനിക്കും. അരുവിത്തുറ പള്ളി, വാഗമൺ വ്യൂ പോയൻറ്, വാഗമൺ കുരിശുപള്ളി, വാഗമൺ മൊട്ടക്കുന്ന്, സ്യൂയിസൈഡ് പോയൻറ്, തടാകം, ഏലപ്പാറ പ്ലാേൻറഷൻ, പൈൻ ഫോറസ്റ്റ്, കുട്ടിക്കാനം വെള്ളച്ചാട്ടം, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. ഓരോ പ്രദേശത്തിെൻറയും പ്രേത്യകതകൾ ബസിലെ മൈക്കിൽ അറിയിക്കും.ബസ് കടന്നുപോകുന്ന റൂട്ടിലുള്ളവർക്ക് ഡിപ്പോയിലെത്താതെതന്നെ ബസിൽ കയറാം. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന യാത്രികർക്ക് കുളിക്കാനും വിശ്രമിക്കാനും ഡിപ്പോയിൽ സൗകര്യമൊരുക്കും.
പലയിടത്തുനിന്നും വരുന്ന യാത്രക്കാർ മടങ്ങിയെത്തുേമ്പാൾ ഒരേ കുടുംബത്തിലെ അംഗങ്ങളെപോലെ മടങ്ങിയെത്തുന്ന കാഴ്ച ഇവിടെ കാണാൻ സാധിക്കും. ഒരാൾതന്നെ രണ്ടിൽ കൂടുതൽ തവണ ഉല്ലാസയാത്രക്ക് എത്തിയ അനുഭവവുമുണ്ട്. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആനവണ്ടിയെ സ്നേഹിക്കുന്ന മലയാളികളാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ പദ്ധതിയായ വിനോദസഞ്ചാര പാക്കേജിനെ വിജയിപ്പിക്കുന്നതെന്ന് ജീവനക്കാർ അഭിപ്രായപ്പെട്ടു.
പാലാ-മലക്കപ്പാറ പുറപ്പെടുന്ന സമയം- എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയിലും
രാവിലെ ആറിന്, എത്തിച്ചേരുന്ന സമയം- രാത്രി 11ന്
ടിക്കറ്റ് ചാർജ്- 600. ഫോൺ: 9947866973.
പൊൻകുന്നം-വാഗമൺ
പുറപ്പെടുന്ന സമയം- എല്ലാ ഞായറാഴ്ചയും രാവിലെ എട്ടിന്
എത്തിച്ചേരുന്ന സമയം- വൈകീട്ട് ഏഴിന്
ടിക്കറ്റ് ചാർജ്- 350. ഫോൺ: 6238181408.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.