ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രകളേക്കാൾ രാജ്യത്തെതന്നെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനാണ് ഈ വർഷം ഇന്ത്യക്കാർ താൽപര്യപ്പെടുന്നതെന്ന് ഓൺലൈൻ ആതിഥേയ കമ്പനിയായ 'ഒയോ'യുടെ സർവേ.
സർവേയിൽ പങ്കെടുത്ത മൂന്നിലൊന്നുപേരും സന്ദർശനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് ഗോവയാണ്. തൊട്ടുപിന്നിൽ മണാലി. 2021 ഡിസംബറിൽ ഏകദേശം 3000 പേരുടെ പ്രതികരണം തേടിയാണ് റിപ്പോർട്ട് തയാറാക്കിയത്.
സർവേപ്രകാരം, 61 ശതമാനം ഇന്ത്യക്കാർ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് താൽപര്യപ്പെടുന്നത്. 25 ശതമാനം പേർ അന്തർദേശീയവും ആഭ്യന്തരവുമായ യാത്രകൾ തിരഞ്ഞെടുത്തു. ദുബൈ, ഷിംല, കേരളം, മാലദ്വീപ്, പാരിസ്, ബാലി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ പോകാനാണ് ഇന്ത്യക്കാരുടെ താൽപര്യം.
37 ശതമാനം പേരും തങ്ങളുടെ പങ്കാളികളുമായി യാത്രചെയ്യാനാണ് ആഗ്രഹിക്കുന്നത്. 19 ശതമാനം പേർ അടുത്ത സുഹൃത്തുക്കളോടൊപ്പവും 16 ശതമാനം പേർ കുടുംബത്തോടൊപ്പവും അവധിക്കാലം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു. 12 ശതമാനം പേർ തനിച്ച് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണെന്നും സർവേ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.