കക്കയത്ത് ഹൈഡൽ ടൂറിസം സെൻറർ തുറന്നു

ബാലുശ്ശേരി: കക്കയം ഡാം സെറ്റിൽ ഹൈഡൽ ടൂറിസത്തിന് തുടക്കമായി. കഴിഞ്ഞ മൂന്നു മാസക്കാലമായി അടച്ചിട്ടിരുന്ന കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസ്സത്തിൻ്റെ ഭാഗമായുള്ള ബോട്ടിങ് സർവീസ് ആണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഡാം സെറ്റ് ഉൾപ്പെടുന്ന നാലാം വാർഡ് കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരുന്നതിനാൽ ഹൈഡൽ ടൂറിസം കേന്ദ്രം തുറക്കുന്നത് നീട്ടിവെച്ചിരുന്നു.


ചൊവ്വാഴ്ചയാണ് കോവിഡ് നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കിയത്. ഡാമിലൂടെയുള്ള ബോട്ട് സർവീസാണ് തുടങ്ങിയത്. ചൊവ്വാഴ്ച 32 -ഓളം വിനോദ സഞ്ചാരികൾ ഇവിടെയെത്തി. ഇന്നലെ 100-ഓളം സഞ്ചാരികൾ എത്തിയിരുന്നു. വനം വകുപ്പിന് കീഴിലുള്ള ഉരക്കുഴി വെള്ളച്ചാട്ടം കാണാനും പ്രവേശനം നൽകിയിട്ടുണ്ട്. കോവിഡ് വാക്സിൻ എടുത്തവരെയാണ് ടൂറിസ്സംകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

കരിയാത്തും പറയിലേക്കും നിരവധി സഞ്ചാരികളാണ് എത്തുന്നത്. തോണിക്കടവ് ടൂറിസം കേന്ദ്രം ഓണത്തിന് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്സം കേന്ദ്രങ്ങളിലേക്ക് ഓണം സീസൺ തുടങ്ങുന്നതോടെ ജില്ലക്ക് അകത്തു നിന്നും പുറത്തു നിന്നുമായി വിനോദ സഞ്ചാരികളുടെ ഒഴുക്കു തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Hydel Tourism Center opens in Kakkayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.