കട്ടിപ്പാറ: പ്രകൃതിയെ ദ്രോഹിക്കാതെ മലമടക്കുകളുടെയും പാറക്കെട്ടുകളുടെയും സൗന്ദര്യം നിലനിര്‍ത്തി നടപ്പാക്കുന്ന ഇക്കോ ടൂറിസത്തിന് വരുംകാലത്ത് വലിയ പ്രാധാന്യമാണുള്ളതെന്നും ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാറിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കല്‍ ആര്യംകുളത്ത് ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ബ്രീസ് ലാൻഡ് അഗ്രി ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.പി.എ. മജീദ് എം.എല്‍.എ മുഖ്യാതിഥിയായി. എം.എ. റസാഖ്, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, റംസീന നരിക്കുനി, എ.കെ. കൗസര്‍ മാസ്റ്റര്‍, കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി. അബ്ദുല്‍ അസീസ് സ്വാഗതവും എം.എ. ബഷീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.