മൂന്നാർ: മഴക്കാലത്ത് പുൽമേടുകളിലെല്ലാം പച്ചപ്പ് നിറഞ്ഞതോടെ മാട്ടുപ്പെട്ടിയിൽ മേയാനെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ വിനോദസഞ്ചാരികൾക്ക് കാഴ്ചവിരുന്ന് പകരുന്നു. മാട്ടുപ്പെട്ടി ജലാശയതീരവും പാതയോരത്തെ പുൽമേടുകളുമാണ് ആനകളുടെ വിഹാരമേഖല. മാട്ടുപ്പെട്ടി-വട്ടവട റോഡിനോട് ചേർന്നുള്ള പുൽമേടുകളിൽ ഇപ്പോൾ പകലും ആനകളെ കാണാം. കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ മാടുകളുടെ മേച്ചിൽ സ്ഥലമാണിവിടം. മഴക്കാലമായതോടെ പുല്ലുകൾ വളർന്നതിനാലാണ് തീറ്റയ്ക്കായി ആനക്കൂട്ടം എത്തുന്നത്.
പാതയോരത്തുനിന്ന് കാണാനും ഫോട്ടോ എടുക്കാനും കഴിയുന്നതാണ് സന്ദർശകർക്ക് ആഹ്ലാദം പകരുന്നത്. ഒരേസമയം കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് മുതൽ 10 വരെ ആനകളെ കാണാൻ കഴിയും. തീറ്റയ്ക്ക് ശേഷം വെള്ളം കുടിക്കാനും മറുകര നീന്തിക്കയറാനും ജലാശയ തീരത്ത് എത്തുന്ന ആനക്കൂട്ടത്തെ ബോട്ടിങ്ങിനിടെ വിനോദസഞ്ചാരികൾക്ക് അടുത്ത കാണാനും കഴിയും. അപൂർവമായി പുഴയിൽ നീരാട്ടിനിറങ്ങി കുറുമ്പ് കാണിക്കുന്നതും കൗതുകം പകരുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.