ഇടുക്കി: ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും ആകർഷിക്കുന്ന മാസ്മരികതയാണ് കാൽവരിമൗണ്ടിന്റെ പ്രത്യേകത. എല്ലാ കാലത്തും ഇവിടെയെത്തുന്ന സഞ്ചാരികളെ നിരാശപ്പെടുത്താതെയാണ് കാൽവരിമൗണ്ട് മടക്കി അയക്കുന്നത്. മണ്‍സൂണ്‍ കാലത്ത് കല്യാണത്തണ്ടിലെ കുന്നിൻ ചരിവുകളിലൂടെ ഒഴുകിയെത്തുന്ന കോടമഞ്ഞിനും ആരാധകര്‍ നിരവധി. വേനല്‍ക്കാലത്ത് കനത്ത ചൂടിനെപ്പോലും അകറ്റിനിര്‍ത്താന്‍ ഇവിടുത്തെ കാറ്റിനു കഴിയും.
പശ്ചിമഘട്ട മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകള്‍ മനോഹരമായി ഇവിടെ നിന്ന് കാണാം. ചെറുതും വലുതുമായ നിരവധി ദ്വീപുകളാണ് ജലാശയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ജലനിരപ്പ് താഴുമ്പോള്‍ ദ്വീപുകള്‍ വലുതാകുകയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്യും. എന്നാല്‍, മഴക്കാലത്ത് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതോടെ വീണ്ടും പഴയ സ്ഥിതിയിലാകും.
സ്വദേശികളും വിദേശികളുമടക്കം 500ല്‍പരം സന്ദര്‍ശകരാണ് ദിവസവും ഇവിടെ എത്തുന്നത്. ഓണക്കാലം വരവായതോടെ കൂടുതൽ പേർ ഇടുക്കിയുടെ കാഴ്ചകൾ കാണാൻ എത്തിത്തുടങ്ങി. മാര്‍ച്ച്, ജൂലൈ മാസങ്ങളില്‍ മാത്രമേ സന്ദര്‍ശകര്‍ കുറവുള്ളൂ. ഓണക്കാലത്തും ഡിസംബറിലും സഞ്ചാരികളുടെ എണ്ണം 3000 കടക്കും. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവര്‍ ഇടുക്കി ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന കേന്ദ്രമായ കാല്വരിമൗണ്ടിലെത്താതെ മടങ്ങാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.