വടകര: താലൂക്കിലെ പ്രധാന ടൂറിസം കേന്ദ്രമായ സാൻഡ്ബാങ്ക്സിനോട് ടൂറിസ്റ്റുകൾ മുഖം തിരിക്കുന്നു. ദിനംപ്രതി നൂറു കണക്കിന് വിനോദ സഞ്ചാരികളെത്തിച്ചേരുന്ന സാന്ഡ്ബാങ്ക്സിനെ മികച്ച നിലവാരത്തിലെത്തിക്കാൻ കഴിയാതെ പോയതാണ് സാൻഡ്ബാങ്ക്സ് നോക്കുകുത്തിയായി മാറാനിടയാക്കുന്നത്. കോടികൾ ചെലവഴിച്ച് നടപ്പാക്കിയ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ആക്ഷേപവും കെടുകാര്യസ്ഥതയും നിറയുമ്പോൾ സാൻഡ്ബാങ്ക്സ് നാഥനില്ലാത്ത അവസ്ഥയിലാണ്.
ടൂറിസം വകുപ്പും വടകര മുനിസിപ്പാലിറ്റിയും സാൻഡ്ബാങ്ക്സിന്റ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ടൂറിസം കേന്ദ്രത്തിന്റെ പല ഭാഗങ്ങളും പുല്ലുമൂടിയിട്ടുണ്ട്. നേരത്തെ നടത്തിയ വികസന പ്രവൃത്തികള്‍ തുടര്‍ പരിപാലനമില്ലാത്തതിനാലാണ് പലതും നശിച്ചു കൊണ്ടിരിക്കുന്നത്.
ബീച്ചിനോട് ചേര്‍ന്ന് ടൈലുകള്‍ പാകുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതാണ് പ്രധാന വികസന പ്രവൃത്തി. ലഘു ഭക്ഷണ വിതരണത്തിനുള്ള സ്റ്റാൾ അടഞ്ഞ് കിടക്കുകയാണ്. പുതുതായി നിർമിച്ച റസ്റ്റാറന്റ് തുറന്ന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനോട് ചേർന്ന് കിടക്കുന്ന ബോട്ട് ജെട്ടി തകർന്നു കിടക്കുകയാണ്.
കടലും പുഴയും ചേരുന്ന ഭാഗം അതാണ് വടകര സാൻഡ്ബാങ്ക്സ്. നീണ്ടുകിടക്കുന്ന കടൽതീരം, ഇവിടെനിന്നും സായാഹ്ന സൂര്യനെ കണ്‍നിറയെ കാണാം. സോളാര്‍ വിളക്കുകളും കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും മനോഹരമായ കടൽതീരത്തിന് ശോഭ പകരുന്നതാണ്.
എന്നാൽ വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ സാൻഡ്ബാങ്ക്സിനെ വിസ്മരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.