കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മിക്കവരുടെയും യാത്രാ പദ്ധതികൾ താളംതെറ്റിയിരിക്കുകയാണ്. പ്രത്യേകിച്ച് കുടുംബവുമൊന്നിച്ചുള്ള ഉല്ലാസ യാത്രകൾ അനിശ്ചിതമായി നീളുകയാണ്. മാത്രമല്ല, സമൂഹത്തിൽ ഇടപഴകിയുള്ള യാത്രകൾ ഇക്കാലത്ത് അത്ര സുരക്ഷിതമാണെന്ന് പറയാനുമാവില്ല.
അത്തരമൊരു സാഹചര്യത്തിൽ, ആശങ്കയില്ലാതെ കുടുംബവും സുഹൃത്തുക്കൾക്കുമൊപ്പവും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ബംഗളൂരുവിലെ ഒരു കമ്പനി.
നഗരത്തിെൻറ ആകാശ കാഴ്ചകൾ ആസ്വദിച്ച് ഹെലികോപ്റ്ററിലെ സാഹസിക യാത്രയാണ് തമ്പി ഏവിയേഷൻ ഒരുക്കുന്നത്. നിലവിൽ ഇവർ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഇലക്ട്രോണിക് സിറ്റി വരെ ഹെലികോപ്റ്റർ ഷട്ടിൽ സർവിസ് നടത്തുന്നുണ്ട്.
വാരാന്ത്യങ്ങളിലാകും സഞ്ചാരികൾക്ക് ബംഗളൂരു നഗരത്തിൻെറ കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുക. അഞ്ച് മുതൽ ആറ് പേർ അടങ്ങുന്ന കുടുംബങ്ങളെയും ഒരുമിച്ച് വരുന്ന ചെറിയ സംഘങ്ങളെയുമാണ് അനുവദിക്കുക. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഷെയർ റെയ്ഡുകൾ അനുവദിക്കില്ല. 10 മിനിറ്റ് യാത്രയാണുള്ളത്.
ഓരോ സീറ്റിനും 3500 രൂപയാണ് നിരക്ക്. അഞ്ച് സീറ്റുകൾ ബുക്ക് ചെയ്യണമെങ്കിൽ 17500 രൂപ ചെലവ് വരും. സുരക്ഷ മുൻനിർത്തി പൈലറ്റിെൻറയും യാത്രക്കാരുടെയും ക്യാബിനുകൾ വേർതിരിക്കും. രണ്ട് ക്യാബിനുകളിലും പ്രത്യേക എ.സി വെൻറുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.