കുളിരണിഞ്ഞ് മൂന്നാർ; താപനില പൂജ്യം ഡിഗ്രിയിൽ താഴെ

തൊടുപുഴ: സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിൽ. ഈ സീസണിൽ ആദ്യമായാണ് മൂന്നാറിൽ താപനില പൂജ്യത്തിന് താഴെയെത്തുന്നത്. കുളിരുകോരി നിൽക്കുന്ന മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കാനും മഞ്ഞിന്‍റെ കാഴ്ചകൾ കാണാനും സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അൽപം വൈകിയാണ് മൂന്നാറിൽ അതിശൈത്യം എത്തിയത്. മഞ്ഞ് പുതച്ചുനിൽക്കുന്ന മൂന്നാറിലെ പുലർകാല കാഴ്ചകള്‍ക്ക് ഇപ്പോൾ വിവരിക്കാനാകാത്ത മനോഹാരിതയാണ്.

ചെണ്ടുവരൈ എസ്റ്റേറ്റിൽ കഴിഞ്ഞദിവസം താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസുവരെ എത്തിയിരുന്നു. സൈലന്‍റ്വാലി ഒരു ഡിഗ്രി, സെവൻമല പൂജ്യം, മാട്ടുപ്പെട്ടി ഒന്ന്, ലക്ഷ്മി എസ്റ്റേറ്റ് ഒന്ന്, കന്നിമല ഒന്ന്, ദേവികുളം പൂജ്യം എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന സ്ഥലങ്ങളിലെ താപനില. മൂന്നാർ ടൗൺ, നല്ലതണ്ണി, ചിറ്റുവാര, എല്ലപ്പെട്ടി, ലോക്കാട് എന്നിവിടങ്ങളിലും തമിഴ്നാട് അതിർത്തിയായ വട്ടവടയിലും തോട്ടം മേഖലകളിലും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. 

Tags:    
News Summary - The temperature is below zero degrees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.