ഡെറാഡൂൺ: ഹരിദ്വാറിൽ നടക്കുന്ന കുംഭമേളക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉത്തരാഖണ്ഡ് സർക്കാർ. കുംഭമേളയിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആർ.ടി-പി.സി.ആർ പരിശോധനയാണ് തീർഥാടകർ നടത്തേണ്ടത്.
ഇതിനൊപ്പം കുംഭമേളക്കെത്തുന്നവർക്ക് ആരോഗ്യസേതു ആപും നിർബന്ധമാക്കിയിട്ടുണ്ട്. 10 വയസിൽ താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും കുംഭമേളയിൽ പങ്കെടുക്കരുത്. കോവിഡ് വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരെ മാത്രം കുംഭമേളക്കുള്ള ഡ്യൂട്ടിക്കായി നിയോഗിച്ചാൽ മതിയെന്നും ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കുന്നു.
സാധാരണയായി മൂന്നരമാസമാണ് കുംഭമേള നടക്കുക. എന്നാൽ, കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത് 48 ദിവസമായി ചുരുക്കിയിട്ടുണ്ട്. 12 വർഷത്തിലൊരിക്കൽ രാജ്യത്തെ നാല് നഗരങ്ങളിലാണ് കുംഭമേള നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.