ഉത്തരാഖണ്ഡിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ ചാർധാമുകളെ ബന്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ പുതിയ പാത ഒരുക്കുന്നു. ചാർധാം സന്ദർശിക്കുന്നവർക്ക് ആയാസരഹിത യാത്ര ഒരുക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
ഗംഗോത്രി, യമുനോത്രി, ബദ്രീനാഥ്, കേദർനാഥ് എന്നീ പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച് 327 കിലോമീറ്റർ നീളത്തിലാണ് റെയിൽപാത ഒരുക്കുന്നത്. തലസ്ഥാനമായ ഡെഹ്റാഡൂൺ, പൗരി, ഗർവാൾ, ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നീ സ്ഥലങ്ങളും ഇതിെൻറ ഭാഗമാകും.
ആദ്യഘട്ടത്തിൽ ഗംഗോത്രിയെയും യമുനോത്രിയെയുമാണ് ബന്ധിപ്പിക്കുക. തുടർന്നാകും ബദ്രീനാഥിലേക്കും കേദാർനാഥിലേക്കും ട്രാക്ക് നീട്ടുക. നിരവധി തുരങ്കങ്ങൾ ഇതിനായി നിർമിക്കേണ്ടി വരും. ഈ പാത വരുന്നതോടു കൂടി ഈ ഭാഗത്തെ വികസനവും സാധ്യമാകുമെന്നാണ് പ്രതീക്ഷ. ലക്ഷക്കണക്കിന് തീർഥാടകർക്ക് ഇതിെൻറ ഉപകാരം ലഭിക്കും. ആത്മീയ നിർവൃത്രിയോടൊപ്പം പുതിയ പാതയിലൂടെയുള്ള യാത്ര ഹിമാലയത്തിലെ മനോഹരമായ കാഴ്ചകൾ കൂടിയായിരിക്കും സമ്മാനിക്കുക.
യമനു നദിയുെട ഉദ്ഭവസ്ഥാനമായ യമുനോത്രി സമുദ്രനിരപ്പിൽനിന്ന് 3293 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗംഗയുടെ ഉദ്ഭവം തുടങ്ങുന്ന ഗംഗോത്രി 3408 മീറ്റർ ഉയരത്തിലാണ്. കേദർനാഥ് 3583ഉം ബദ്രീനാഥ് 3133ഉം മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞുകാലത്ത് ഈ തീർഥാടന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കാറാണ് പതിവ്. 2016ൽ ഈ നാല് സ്ഥലങ്ങളിലേക്കുമുള്ള യാത്ര സുഖകരമാക്കാൻ ചാർധാം ഹൈവേ വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.