സാന്താക്ലോസ്​ പോലും തല്ലിപ്പോകും കേരളത്തിൻെറ ഈ ഗതി കണ്ടാൽ...

ങ്കടങ്ങളോർത്ത്​ കളിചിരി മറന്നിരിക്കുന്ന നേരത്ത്​ കളിചിരിയും സമ്മാനങ്ങളുമായി സാന്താ​​ക്ലോസ്​ കടന്നുവരുമെന്നൊരു പ്രതീക്ഷയുണ്ട്​. അന്തംവിട്ട അഭ്യാസങ്ങൾക്കിടയിലേക്കാണ്​ ചിരിയുടെ നിമിഷങ്ങളുമായി സർക്കസ്​ കൂടാരത്തിൽ ഒരു ജോക്കർ പ്രത്യക്ഷപ്പെടുന്നത്​. ആശ്വാസത്തിൻെറയും സന്തോഷത്തിൻെറയും സമാധാനത്തിൻെറയും പ്രതീകങ്ങളായ സാന്തയും ജോക്കറും പോലും വടിയെടുത്ത്​ തല്ലിപ്പോകുന്ന അവസ്​ഥയാണിപ്പോൾ കേരളത്തിൽ പോലും...

വർത്തമാന കാല കേരളത്തെ ഫോ​ട്ടോ ആൽബത്തിലൂടെ അവതരിപ്പിക്കുകയാണ്​ ഗോകുൽ ദാസ്​ എന്ന യുവ ഫോ​ട്ടോഗ്രാഫർ. പല ചിത്രങ്ങളും കേരളത്തി​ൽ സമീപകാലത്ത്​ നടന്ന സംഭവ വിവകാസങ്ങളുടെ നേരിട്ടുള്ള പ്രതീകങ്ങളാണ്​. കേരളം കാണാനിറങ്ങുന്ന സാന്താ ക്ലോസും ജോക്കറും സമീപകാല സംഭവങ്ങളോട്​ പ്രതികരിക്കുന്നതാണ്​ ആലബത്തിൻെറ പ്രമേയം.

വയനാട്ടിൽ പാമ്പുകടിയേറ്റ, അധ്യാപകരുടെ അശ്രദ്ധയിൽ മരണത്തിന്​ കീഴടങ്ങിയ ഷെഹ്​ലയെന്ന കുട്ടിയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്​ ഒരു ക്ലാസ്​മുറിയിലെ ഡെസ്​കിലാണ്​. അവളൂടെ കാലിൽ പാമ്പ്​ കൊത്തിയ രണ്ട്​ പാടുകളുണ്ട്​. കരഞ്ഞുകലങ്ങിയിരിക്കുന്ന സഹപാഠികൾക്കൊപ്പം അതേ ക്ലാസിൽ സാന്തയും ജോക്കറുമുണ്ട്​...
ആ വേദന സഹിക്കാതെ സാന്തയും ജോക്കറും ചേർന്ന്​ ചൂരൽകൊണ്ട്​ അധ്യാപകനെ പ്രഹരിക്കുന്നതാണ്​ ആ ചിത്രത്തിലെ ഇതിവൃത്തം.

വാളയാറിൽ ക്രുരമായ കൂട്ട ബലാൽസംഗത്തിനിരയായി ​ആത്​മഹത്യ ചെയ്​ത രണ്ട്​ പെൺകുട്ടികളുടെ വിഷയം തീവ്രമായ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്നു. മരത്തിൽ നിന്ന്​ തൂങ്ങിക്കിടക്കുന്ന രണ്ട്​ തൂക്കു കയറുകൾ. ഒന്ന്​ ചെറുതും മറ്റൊന്ന്​ വലുതും.. ഒന്ന്​ ജ്യേഷ്​ഠത്തിയുടെയും മറ്റേത്​ അനിയത്തിയുടെയും...
അതേ കൊമ്പിൽ പ്രതികളെ കെട്ടിത്തൂക്കു​കയാണ്​ സാന്തയും ജോക്കറും...

ബസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുന്നവർക്ക്​ കാര്യമായ താക്കീത്​ നൽകുന്നുണ്ട്​ സാന്തയും ജോക്കറും. സ്​കൂട്ടറിൽ സഞ്ചരിക്കവെ അവരെ വീഴ്​ത്തിയ കുഴിയിൽ കല്ലും മണ്ണും നിറച്ച്​ ഗട്ടറടയ്​ക്കുന്നുണ്ട്​. റോഡിലൂടെ സഞ്ചരിക്കാൻ സ്വകാര്യ കമ്പനികൾക്ക്​ വൻതുക ടോൾ നൽകേണ്ടിവരുന്ന അന്യായത്തോട്​ ഇവർ ​പ്രതികരിക്കുന്നുണ്ട്​.

മയക്കുമരുന്നിന്​ കുരുന്നുക​ളെയും അടിമകളാക്കുന്നവരെ ഓടിച്ചിട്ട്​ തല്ലുന്നുണ്ട്​.. വിശ്വാസത്തിൻെറ പേരിൽ ആഭാസത്തരം കാണിക്കുന്നവരോട്​ പുറംതിരിഞ്ഞ്​ നിൽക്കാതെ അവർ കലഹിക്കുന്നു.

നിയമം സ്വയം കൈയിലെടുക്കുക മാത്രമല്ല, നിയമം പാലിക്കാൻ പ്രചാരണം നടത്തുന്നുമുണ്ട്​ ഇരുവർ. പിൻസീറ്റ്​ യാത്രികനും നിർബന്ധമാക്കിയ ഹെൽമറ്റ്​ നിയമത്തെ സ്വീകരിക്കുകയും സുരക്ഷ​യെക്ക​ുറിച്ച്​ മുന്നറിയിപ്പ്​ നൽകുകയുമാണവർ. നഷ്​ടത്തിലോടുന്ന കെ.എസ്​.ആർ.ടി.സി ബസിലേക്ക്​ യാത്രക്കാരെ അവർ വിളിച്ചു കയറ്റുന്നു..

തൃശൂർ ജില്ലയിലെ പെരുമ്പിലാവ്​ സ്വദേശിയാണ്​ ബി.ടെക്​ ബിരുദധാരിയായ ഗോകുൽ ദാസ്​. കഴിഞ്ഞ ഏഴ്​ വർഷമായി ഫോ​ട്ടോഗ്രാഫിക്ക്​ പിന്നാലെ കൂടിയത്​. വൈൽഡ്​ ലൈഫ്​ - ഫാഷൻ ഫോ​ട്ടോഗ്രാഫറായ മനൂപ്​ ചന്ദ്രനാണ്​ ഗോകുലിൻെറ വഴികാട്ടി.
17 സംസ്​ഥാനങ്ങളിലൂടെ പതിനായിരം കിലോ മീറ്റർ പിന്നിട്ട്​ 45 ദിവസത്തെ ബൈക്ക്​ യാത്ര കഴിഞ്ഞ്​ എത്തിയതേയുള്ളു.

ഗോകുൽദാസ്​

ടോഡ്​ ഫിലിപ്​ സംവിധാനം ചെയ്​ത ഹോളിവുഡ്​ ചിത്രം ‘ജോക്കറിൽ’ ജാക്വിൻ ഫിനിക്​സ്​ കൈകാര്യം ചെയ്​ത അതേ വേഷത്തിലാണ്​ ഈ ആൽബത്തിൽ ജോക്കർ പ്രത്യക്ഷപ്പെടുന്നത്. ​സിബിൻ സി.വിയാണ്​ ജോക്കറായി വേഷമിട്ടിരിക്കുന്നത്​. സാന്താക്ലോസായി അജീഷ് ,വിനായകൻ, സുഹൈൽ, അനീഷ് എന്നിവരും വേഷപ്പകർച്ച നടത്തി.

ആൽബം ടീം

Tags:    
News Summary - santa claus and jocker came to kerala for teach new lessons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.