മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ ഇത്തവണ പിറന്നത് 80 വരയാടിന് കുഞ്ഞുങ്ങളെന്ന് കണ്ടെത്തല്‍. ഏപ്രിലിൽ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയായാലേ കൃത്യമായ കണക്ക് ലഭിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 115 കുഞ്ഞുങ്ങളാണ് പിറന്നത്. പാര്‍ക്കിലും സമീപത്തെ മീന്തൊട്ടി, നായികല്ലി, ആനമുടി, കരിക്കൊമ്പ്, ഇരവികുളം, കൊളുക്കന്‍, തിരുമുടി, ലക്കംകുടി, പൂവാർ, കുരിക്കല്ല്, വെമ്പംതണ്ണി, പെരുമാള്‍മല, എരുമെപ്പട്ടി ബ്ലോക്കുകളിലാണ് 80 കുഞ്ഞുങ്ങളെ വാച്ചര്‍മാര്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യത. കണക്കുകള്‍ പ്രകാരം ഇരവികുളം ദേശീയോദ്യാനത്തില്‍ നിലവിൽ കുഞ്ഞുങ്ങളടക്കം 723 വരയാടുകളാണുള്ളത്. മാര്‍ച്ച് അവസാനത്തോടെ വരയാടുകളുടെ പ്രജനനകാലം അവസാനിക്കും. ഏപ്രില്‍ ഒന്നിന് പാര്‍ക്ക് തുറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.