മാള (തൃശൂർ): മാള പള്ളിപ്പുറം ചെന്തുരുത്തി ഫയർ സ്റ്റേഷന് പിൻവശമുള്ള ചാലിൽ കവര് പൂത്തു. മാള സ്വദേശി ഷാൻ്റി ജോസഫ് തട്ടകത്തിന്‍റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ തോട്ടിലാണ് കവര് പൂത്തത്.
ബാക്ടീരിയ, ഫംഗസ്, ആൽഗേ പോലെയുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്നത് (ബയോലുമിൻസെൻസ്) കാരണമുണ്ടാകുന്ന പ്രതിഭാസമാണിത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇത് സാധാരണ കാണാനാവുക.
വെള്ളത്തിൽ ഇളക്കം തട്ടുന്നതോടെ ഇളംനീല വെളിച്ചത്തിൽ ഇവ ദൃശ്യമാവും. വെള്ളത്തിൽ ഉപ്പിന്‍റെ അളവ് കൂടുന്തോറും പ്രകാശം വർധിക്കും. മഴക്കാലമായാൽ അപ്രത്യക്ഷമാവുകയും ചെയ്യും. വൈകീട്ട് ഏഴ് മുതൽ പുലർച്ച വരെ ഈ പ്രതിഭാസം ദൃശ്യമാകും.
കവര് പൂത്തത് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വിവിധ ഭാഗങ്ങളിൽനിന്നും ഇവിടെ എത്തുന്നത്. ഒരു വർഷം മുമ്പ് ഈ പ്രതിഭാസം ഉണ്ടായിരുന്നെങ്കിലും പുറലോകം അറിഞ്ഞത് ഇേപ്പാഴാണ്. കോവിഡ് പശ്ചാത്തലത്തിൽ കൂട്ടംകൂടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.