തേക്കുമരങ്ങള്‍ ആകാശം മുട്ടുന്നു, കാട്ടാറുകള്‍ നിബിഢ വനങ്ങളെ നനയിക്കുന്നു...സൂര്യോദയത്തിനു പോലും ഒരു പച്ചപ്പിെൻറ പ്രകാശം, നിലമ്പൂരിെൻറ വിശേഷങ്ങള്‍ നമുക്ക് പറഞ്ഞുതുടങ്ങാം...
കേരളക്കരയുടെ പ്രകൃതിഭംഗി കാതങ്ങള്‍ കടന്ന് വിദേശാജ്യങ്ങളില് പോലും പ്രശസ്തിയാര്ജ്ജിച്ചിട്ട് കാലമൊരു പാടായിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കാന്‍ വന്ന് ഇവിടെയുള്ള സ്രോതസ്സുകളെ പലതിനേയും കവര്‍ന്നെടുത്തപ്പോഴും പാനപാത്രം പോലെ ആ പച്ചപ്പും പതഞ്ഞൊഴുകുന്ന പുഴകളും പ്രകൃതിയുടെ ശബ്ദമാകുന്ന വന്യജീവികളും പക്ഷികളുമൊക്കെ ഈ കൊച്ചു ഭൂമികയുടെ സമ്പത്തായി എപ്പോഴും ഉണ്ടായി.
പുറംനാട്ടുകാര്‍ ഇഷ്ടപ്പെടുന്ന നിരവധി പ്രദേശങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ മുറ്റത്തെ മുല്ലക്ക് മണമില്ല എന്നചൊല്ല് പോലെ നാം സൗന്ദര്യം തേടി മറ്റ് നാടുകളിലേക്ക് പോകുകയായിരുന്നു. എന്താണ് കേരളം എന്നും, ഇവിടുത്തെ പ്രേത്യകതകളെന്തെന്നും അറിയണമെങ്കില്‍ അന്യനാട്ടില്‍നിന്നും ഇവിടെക്കോഴുകിയത്തെുന്ന സഞ്ചാരികള്‍ അതിന് കൃത്യമായ മറുപടി നല്‍കും.
പ്രകൃതിയുടെ സൗന്ദര്യവും ഒപ്പം ഐതിഹ്യങ്ങളുടെ തീനാളങ്ങളും ഇവിടെ നിറഞ്ഞാടുന്നു. വയനാട്, മൂന്നാര്‍, വാല്പാറ, നെല്ലിയാമ്പതി.. അങ്ങനെ അങ്ങനെ നിരവധി പ്രദേശങ്ങള്‍. പച്ചപ്പു തേടിയുള്ള നമ്മുടെ യാത്രകള്‍ക്ക് എപ്പോഴും ദിശാസൂചകങ്ങളാകുന്നു ഇവിടം. എന്നാല്‍, വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും വലിയ പ്രസക്തി നേടി എന്ന് പറയാന്‍ സാധിക്കാത്ത ഒരു സ്ഥലത്തെ കുറിച്ചാണ് ഇപ്പോഴിവിടെ സൂചിപ്പിക്കുന്നത്.
പച്ചപുതച്ച ഈ നാടിെൻറ പ്രകൃതി ഭംഗിയും കാണാക്കാഴ്ച്ചകളും, ചരിത്രപരമായ വസ്തുതകളുമൊക്കെ ആരെയും അങ്ങോട്ടേക്കാകര്ഷിക്കുന്നതു തന്നെയായിരുന്നു. ആ മനോഹരമായ ദൃശ്യചാരുതയിലേക്കുള്ള നമ്മുടെ യാത്ര തുടങ്ങുന്നതുതന്നെ കാഴ്ചയുടെ വസന്തം വിടര്‍ത്തുന്ന ദൃശ്യങ്ങളിലൂടെയായിരുന്നു. ഷൊര്‍ണൂരില്‍ നിന്നും തീവണ്ടിയില്‍ നിലമ്പൂരേക്കുള്ള യാത്ര ആരുടേയും മനം കവരും.
പിന്നിടുന്ന ഓരോ റെയില്‍വേ സ്റ്റഷേനുകളും ഓരോരോ ചിത്രം പോലെ. മഴനീര്‍ത്തുള്ളികള്‍ ഭൂമിയെ നനയിക്കാന് വീര്‍പ്പുമുട്ടി നില്ക്കുന്നു ഇവിടെ. രണ്ട് വശങ്ങളിലുമുള്ള മഴക്കാടുകള്‍ ഏത് വെയിലിലും ഈ പ്രദേശത്തെ തണുപ്പിക്കും. ആല്മരത്തില് നിന്നും മണ്ണിനെ മുട്ടിനില്‍ക്കുന്ന വള്ളികള്‍ ഓരോ സ്റ്റഷേനുകള്ക്കും അലങ്കാരമാണ്. ചെറുതോടുകളെ കവച്ചുവക്കാന്‍ മരത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നു. ഇടക്കിടെ ചെറു വെള്ളച്ചാട്ടം, ചുവന്ന മണ്ണ് കലര്ന്നൊഴുകുന്ന നീര്‍ച്ചാലുകള്‍, നിലമ്പൂരിന്‍്റെ ഹൃദയത്തിലേക്കത്തെുന്നതിന് മുമ്പ് തന്നെ നാം കാണുന്ന കാഴ്ച്ചകളായിരുന്നു ഇതൊക്കെ.
നിലമ്പൂരിനെ ലോകഭൂപടത്തില്‍ എഴുതിച്ചര്ത്തേ വിഖ്യാതമായ തേക്കുമരങ്ങള്‍ ഓരോ തീവണ്ടിയാത്രകളേയും വരവേല്‍ക്കാന്‍ റെയില്‍ പാതയുടെ ഇരുവശങ്ങളിലും ആനച്ചെവിയോടെ എപ്പോഴും നില്‍പ്പുണ്ടാകും. ബ്രിട്ടീഷുകാര്‍ മലബാറിന് നല്കിയ മഹത്തായ സംഭാവനകളിലൊന്നായിരുന്നു ഈ റെയില്‍ പാത. മലബാര്‍ കലാപകാലത്ത് പട്ടാളക്കാരെ രഹസ്യമായി അവിടേക്കത്തെിക്കാനും, തേക്കിന് തടികള്‍ കച്ചവടമാക്കാനും വേണ്ടിയായിരുന്നു ഈകാട്ടുപാത കാലങ്ങള്‍ക്ക് മുമ്പ് വെള്ളക്കാര്‍ നിര്‍മിച്ചത്. വിനോദത്തോടൊപ്പം വിജ്ഞാനത്തിന്‍്റെ കൂടി കേന്ദ്രമായി നിലമ്പൂര്‍ എന്ന സ്വപ്ന ഭൂമി ഇപ്പോള്‍ മാറുകയാണ്. കാഴ്ച്ചകള്‍ ഇവിടെ തുടങ്ങുന്നു. ആ കാറ്റിനുമുണ്ട് വേറിട്ടൊരു തണുപ്പ്. തേക്കില്‍ നിര്‍മിച്ച ശില്പ ചാരുതയാര്‍ന്ന ഫർണിച്ചറിെൻറ ഭംഗി ബസ് യാത്രകളില്‍ നമുക്ക് കാണാനാകും. ചരിത്രവും സംസ്കാരവും പൈതൃകവും പ്രാചീനതയും നിലമ്പൂരിന്‍്റെ മണ്ണിന് ഗൃഹാതുരതയാകുന്നു.
നെടുങ്കയം വനം
നിലമ്പൂരില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ നെടുങ്കയം എന്ന മഴക്കാടിലേക്കത്തെിച്ചേരാം. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ മഴക്കാടുകളിലൊന്നായ നെടുങ്കയം അപൂര്‍വ്വയിനം സസ്യശേഖരങ്ങളുടെ ഒരു കൂട്ടമാണ്. നാല് മണിക്ക് ശേഷം വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായ ഈ പച്ചപുതച്ച വനത്തിലൂടെ മൂന്ന്് കിലോമീറ്ററോളം വാഹനത്തില്‍ യാത്രചെയ്യാം. തേക്കുമരങ്ങള്‍ നിരനിരയായി നില്ക്കുന്നു. പക്ഷിക്കൂട്ടങ്ങളുടെ അണമുറിയാത്ത ചിലക്കലുകള്‍. അല്പ ദൂരം കടന്നുചെന്നാല്‍ ഏവരേയും അത്ഭുപ്പെടുത്തിക്കൊണ്ട് ഒരു ഫുഡ്ബോള്‍ മൈതാനം നമുക്ക് കാണാം.
ഘോര വനത്തില്‍ വൈകുന്നേരത്തെ തണുപ്പില്‍ മൃഗങ്ങളിറങ്ങുന്ന ഈ വനത്തില്‍ എന്തിനിങ്ങനെയൊരു ഫുഡ്്ബോള്‍ മൈതാനം, ഇതെന്ത് മറിമായം! നാം സംശയിച്ചക്കോം. എന്നാല്‍ അല്പ ദൂരം നടന്നുചെന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് പിടികിട്ടും. നീണ്ടു കിടക്കുന്ന പാതയില്‍ രണ്ട് വശത്തും വീടുകള്‍. ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്കിയതായിരുന്നു കാടിനകത്തെ ഈ ഭവനങ്ങള്‍. ആ മൈതാനവും അതിന്‍്റെ ഭാഗമായിരുന്നു.
ഒരു വിദ്യാലയവും ഇവിടെയുണ്ട്. വനത്തില്‍ മൃഗങ്ങള്‍ക്കിടയില്‍ വലിയ സുരക്ഷയൊന്നുമില്ലാതെ ഇവര്‍ എങ്ങനെ ജീവിക്കുന്നു എന്നത് ഇപ്പോഴും ഒരത്ഭുതമാണ്. നീലഗിരി റിസര്‍വ്വ് വനത്തിന്‍്റെ ഭാഗമായ നെടുങ്കയത്തിന്്റെ ഹൃദയഭാഗം എപ്പോഴും തണുപ്പില്‍ മുങ്ങി നില്ക്കുന്നു. രണ്ടു വശങ്ങളില് നിന്നും ചാഞ്ഞുനില്ക്കുന്ന ചെടികളേയും പൂക്കളേയും വള്ളിപ്പടര്പ്പുകളേയുമൊക്കെ എപ്പോഴും നനയിച്ചുകൊണ്ട് അതിമനോഹമായ ഒരു ചോലയും ഈ വനത്തിലൂടെ ഒഴുകുന്നുണ്ട്.
വന്യമൃഗങ്ങള്‍ തങ്ങളുടെ ദാഹമകറ്റാന്‍ ഇവിടേക്കത്തെുന്ന പതിവുണ്ട്. കാടിന് നടുക്ക് ഹരിത വനത്തിന്‍്റെ നിഴലില്‍ കൂടുതല്‍ ഇരുണ്ട് നിശബ്ദതയുടെ സംഗീതം പോലെ നിലക്കാതെ ഒഴുകുകയാണ് ഈ ജലസ്രോതസ്.
കൊണോലി പ്ലോട്ട്
ലോകത്തെ ഏറ്റവും പഴക്കമേറിയ തേക്കിന് തോട്ടം സ്ഥിതി ചെയ്യുന്ന കൊണോലി പ്ലോട്ട് ലോകപ്രശസ്തമായ ഒരു പ്ലാന്്റേഷന് കൂടിയാണ്. ലോകത്തെ ആദ്യ തേക്കിന് തോട്ടം. മാത്രമല്ല ഭൂമിയിലെ ഏറ്റവും വലിയ തേക്കും ഈ നാട്ടിലുണ്ട്. മലബാറില്‍ ജില്ലാ കളക്ടറായിരുന്ന എച്ച്. വി കൊണോലിയുടെ നിർേദശപ്രകാരം പണിതീര്‍ത്ത ഈ തേക്കിന് തോട്ടം ചരിത്രത്തില്‍ ഇടം നേടിയ അപൂര്‍വ്വമായ വനംപ്രദേശമാണ്. വിനോദ സഞ്ചാരികള്‍ നിലമ്പൂരെത്തിയാല്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന ആദ്യത്തെ കേന്ദ്രമായി കൊണോലി പ്ലോട്ട് മാറുന്നതും ഇതുകൊണ്ടു തന്നെ.
അല്പദൂരം കാട്ടുവഴിയിലൂടെ നടന്നുചെന്നാല്‍ ചാലിയാറിന് കുറുകെ പണിതിരിക്കുന്ന തൂക്കുപാലമായി. മഴക്കാലമായാല്‍ താഴെ മതിച്ചൊഴുകുന്ന പുഴയുടെ സൗന്ദര്യം ആസ്വദിച്ച് അല്പം ഭീതിയോടെ നടന്ന് കണോലി പ്ലോട്ട് എന്ന തേക്കിന് സാമ്രാജ്യത്തിലേക്ക് നമുക്കെത്തിേച്ചരാനാകും. കരുത്താര്‍ന്ന തേക്കുമരങ്ങള്കൊണ്ട് സമൃദ്ധമായ കൊണോലി പ്ലോട്ടില്‍ പക്ഷേ സഞ്ചാരികളെ എപ്പോഴും ആകര്‍ഷിക്കുന്നത് കണ്ണിമാരി എന്ന ലോകത്തെ ഏറ്റവും വലിയ തേക്ക് തന്നെയാണ്.
ചാലിയാര്‍ പുഴയുടെ തീരത്ത് 2.31 ഹെക്ടറില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന തേക്കിന് തോട്ടം നിലമ്പൂരിന്‍്റെ തിലകക്കുറിയെന്ന് വേണം വിശേഷിപ്പിക്കാന്‍. നിലമ്പൂരിലേക്കെത്തെേച്ചരുന്നതോടുകൂടി നാം കാണുന്ന കാഴ്ച്ചകളിലാകെ തേക്കുമരങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നത് ഈ നാടിന്‍്റെ മാത്രം പ്രത്യേകതയാണ്. തീവണ്ടിയിറങ്ങി ബസില്‍ യാത്ര ചെയ്യന്നത് മുതല്‍, ഓരോ വിനോദ കേന്ദ്രത്തിലെക്കെത്തുമ്പോഴും ലോകത്താകമാനം കയറ്റിയയക്കപ്പെടുന്ന നിലമ്പൂര്‍ തേക്കിന്്റെ കലവറ നമുക്ക് കാണുവാന്‍ സാധിക്കുന്നു.
ആഡ്യന്‍പാറ വെള്ളച്ചാട്ടം
നിലമ്പൂരിലെ പ്രധാനപ്പെട്ട മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ ആഡ്യന്‍പാറ വെള്ളച്ചാട്ടം കേരളത്തിലെ കാട്ടാറുകളില്‍ െവച്ച് പ്രധാനപ്പെട്ട ഒന്നാണ്. ചുറ്റും ഇരുണ്ട് കുത്തിയ കാട്, പ്രാണികളുടേയും കാട്ടുപക്ഷികളിടേയും ശബ്ദം എപ്പോഴും മുഴങ്ങുന്നുണ്ടാകും ഇവിടെ. എന്നാല്‍ ആ ശബ്ദങ്ങളെയാകെ മുക്കിക്കളഞ്ഞുകൊണ്ട് വെള്ളച്ചാട്ടത്തിന്്റെ മുരള്‍ച്ച നമ്മുടെ കര്ണ്ണങ്ങളിലേക്കെത്തും. വലിയ വേഗതയില്‍ അങ്ങ് ദൂരെ നിന്നും പതഞ്ഞൊഴുകിയെത്തുന്ന വെള്ളം പിന്നീട് വലിയ താഴ്ച്ചയിലേക്ക് കുത്തിയൊഴുകുന്നു.
സഞ്ചാരികള്‍ക്ക് ഒരിക്കലെങ്കിലും ഈ ഒഴുക്കില്‍ കാല് നനക്കാതെ തിരിച്ചുപോകാന്‍ തോന്നാറില്ല. തണുപ്പ് നിറഞ്ഞ, പാറകളില്‍ തട്ടിയയൊഴുകിയത്തെുന്ന ആഡ്യന്‍പാറ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ച്ചയായി മാറുന്നതും ഈ പ്രത്യകേതകള്‍ കൊണ്ട് തന്നെ.
നിലമ്പൂരിന്‍്റെ വിശേഷങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. തീവണ്ടി യാത്രയില്‍ തുടങ്ങുന്ന പ്രകൃതിഭംഗി അതിന്‍്റെ ഉച്ചസ്ഥായിയില്‍ എത്തിച്ചേരുന്നത് ഇവിടെയുള്ള മഴക്കാടുകളുടെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യം ആസ്വദിക്കുന്നതോടെയാണ്. തേക്ക് മ്യൂസിയവും മറ്റൊരു പ്രധാന അകര്‍ഷണമാണ്. വിവിധ വസ്തുക്കള്‍ തേക്കുകള്‍ കൊണ്ട് ഇവിടെ നിര്‍മിച്ചിരിക്കുന്നു. യഥാര്‍ഥ തേക്കെന്നാല് അത് നിലമ്പൂര്‍ തേക്കെന്ന് വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പോലും പറയാറുണ്ട്.
വെള്ളക്കാര്‍ ഇന്ത്യയെ അടിച്ചമര്‍ത്തി ഭരിച്ചപ്പോഴും അവര്‍ ബാക്കി വച്ച വസ്തുക്കളില്‍ പലതും ഇന്ന് രാജ്യത്തിെൻറ പൈതൃക സ്വത്തും മുതല്‍കൂട്ടുമായി മാറുകയായിരുന്നു. നിലമ്പൂരിനായി അവര്‍ നല്കിയ മഹത്തായ സംഭാവനയായിരുന്നു ആകാശം മുട്ടെ നില്ക്കുന്ന തേക്കുമരങ്ങള്‍.
കുന്നും ചെറുമലകളും കാട്ടരുവികളും, വിശേഷപ്പെട്ട ഒൗഷധങ്ങളും അപൂര്‍വ ജന്തുവര്ഗ്ഗങ്ങളുമെല്ലാം നിലമ്പൂര്‍ കാടുകളില്‍ നമ്മെ വരവേല്‍ക്കുന്നു. കാടിന്‍്റെ മക്കളായ ആധിവാസികളെ സംബന്ധിച്ച പഠനത്തിലും ഈ നാട് വലിയ സംഭാവനകള്‍ നല്കി.
ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആദിവാസി വര്‍ഗ്ഗമായ ചോലനായ്ക്കന്‍ എന്ന കാട്ടുവര്‍ഗ്ഗം ഇവിടെ താമസിച്ച് വരുന്നു. വംശനാശ ഭീഷണി നേരിടുന്നു ഇന്നിവര്‍. രാജഭരണ കാലത്തെ പ്രൗഢിയുടെ പര്യായമായി നിലകൊള്ളുന്ന നിലമ്പൂര്‍ കോവിലകവും ഒപ്പം പണികഴിപ്പിച്ച വേട്ടക്കൊരുമകന്‍ ക്ഷേത്രവും ചേര്‍ന്ന്, മലയാളത്തിന്‍്റെ സുവര്‍ണ മണ്ണായി നിലമ്പൂര്‍ എന്ന ഈ കൊച്ചു വലിയ പ്രദേശം കാലങ്ങള്‍ക്ക് മുമ്പേ മാറിക്കഴിഞ്ഞു.
ചിത്രശലഭങ്ങളുടെ പൂന്തോട്ടം കേരളത്തിന് സംഭാവന ചെയ്ത ഈ കൊച്ചസുന്ദര ഭൂമി സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേരെ എന്നും കാഴ്ചയുടെ വിരുന്നൂട്ടിക്കോണ്ടേയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.