കുമളി: മനോഹരമായ പച്ചപ്പിനു മുകളിലേക്ക് മഞ്ഞിെൻറ നേർത്ത ആവരണം പുതച്ച് തേക്കടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തേക്കടി, കുമളി മേഖലയെ കുളിരണിയിച്ചെത്തുന്ന മഞ്ഞിൽ പ്രദേശത്തിെൻറ ഭംഗി വർധിക്കുന്നു.
കോവിഡിനെ തുടർന്ന് നിശ്ചലമായ കുമളി, തേക്കടി മേഖലകളിലേക്ക് വിനോദസഞ്ചാരികൾ വളരെ പതിയെയാണ് കടന്നുവരുന്നത്.
കടക്കെണിയിലായ സ്ഥാപനങ്ങൾ പലതും പൂട്ടി. അവശേഷിക്കുന്നവ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്.
ലോക്ഡൗണിനും നിയന്ത്രണങ്ങൾക്കും ശേഷം ജില്ലയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമായെങ്കിലും തേക്കടി മാത്രം ഇനിയും സജീവമായിട്ടില്ല. തേക്കടിയിലേക്ക് സഞ്ചാരികൾ വരാൻ മടിക്കുന്നതിന് പിന്നിൽ വിവിധ മേഖലകളിലെ അമിത നിരക്കാണെന്ന് ഈ രംഗത്തുള്ളവർ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിൽ മാറ്റംവരുത്താൻ പലരും മടിച്ചുനിൽക്കുന്നതാണ് പ്രതിസന്ധി തുടരാൻ കാരണമാവുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും തേക്കടിയിലേക്ക് എത്തിയ പരിമിതമായ വിനോദസഞ്ചാരികൾക്ക് മഞ്ഞിൽ പുതഞ്ഞ തേക്കടി പുതിയ കാഴ്ചാനുഭവമാണ് നൽകുന്നത്. പുതുവർഷത്തിലെ ആദ്യമാസം തീരുംവരെ തുടരുന്ന മഞ്ഞും തണുപ്പും ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.