23വർഷം മുമ്പ്, മലയാളിയുടെ മുഖത്തിനു നേരെ മൊബൈൽ ഫോൺ കാമറയുടെ ഫ്ലാഷടിക്കുന്നതിനുംമുമ്പ് പിറന്നുവീണതാണ് അഖിൽ. ഭൂമിയിൽ പ്രകാശം കണ്ടപ്പോൾതന്നെ അവനു േനരെ പിതാവിെൻറ കഴുത്തിൽ തൂങ്ങിയ കാമറ പലതവണ മിന്നിമറഞ്ഞു. അതിെൻറ രശ്മികൾ ഇന്നും വിെട്ടാഴിയാത്തതിനാൽ ചെറുപ്രായത്തിൽതന്നെ കാമറയുംകൊണ്ട് ഉലകംചുറ്റുകയാണവൻ.
ഫോേട്ടാഗ്രാഫർ അജീബ് കൊമാച്ചിയുടെ മകൻ അഖിൽ തംജിദ് കൊമാച്ചി ഇന്ന് വെറുമൊരു ഫോേട്ടാഗ്രാഫറല്ല. കാഴ്ചകൾക്കുവേണ്ടി മൈലുകൾ താണ്ടുന്ന സാഹസികൻകൂടിയാണ്. ഇന്ത്യയിലെ കാഴ്ചകൾക്കുനേരെ ഫോക്കസ് ചെയ്തുതുടങ്ങിയ കാമറ ഇപ്പോൾ ലോകത്തിലെ അനന്തമായ കാഴ്ചകളിലൂടെ സഞ്ചരിക്കുകയാണ്. ഇതിനകം 30 രാജ്യങ്ങളിലെത്തിയ അഖിൽ അതിൽ 28ലെയും നിറമുള്ള ദൃശ്യങ്ങൾ ഒപ്പിയെടുത്തത് കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം സൗഹൃദക്കൂട്ടങ്ങളൊരുക്കിയുള്ള യാത്ര തുടരുകയാണ്. ലോക പര്യടനത്തെക്കുറിച്ച് ചോദിക്കുേമ്പാൾ അഖിലിന് ഒരൊറ്റ ഉത്തരമേയുള്ളൂ, “മൈൽസ് ടു ഗോ...”
ചിത്രങ്ങൾ തേടി
കോഴിക്കോട് ഫാറൂഖ് കോളജിനടുത്ത് ഫോേട്ടാഗ്രാഫർമാരുടെ പാരമ്പര്യമുള്ള കുടുംബത്തിൽ പിതാവ് അജീബിെൻറയും അദ്ദേഹത്തിെൻറ സഹോദരൻ അസീമിെൻറയും പാത പിന്തുടർന്ന് മൂന്നാം വയസ്സിൽ ചിത്രമെടുക്കാൻ കാമറ കൈയിലെടുത്തതാണ് അഖിൽ. ഫോേട്ടാഗ്രഫിയോടുള്ള മകെൻറ അഭിനിവേശം കണ്ടറിഞ്ഞ പിതാവ് കനോൺ 5ഡി കാമറയും ദൂരങ്ങൾ താണ്ടാൻ റോയൽ എൻഫീൽഡ് ക്ലാസിക് ബുള്ളറ്റും നൽകി ജീവിതവഴി പറഞ്ഞുകൊടുത്തു. പിന്നെ ആ കൈകളും കാമറയും ഒന്നിച്ച് നീങ്ങിയത് ഒരായിരം കാഴ്ചകളിലേക്ക്.
17ാം വയസ്സിൽ തുടങ്ങിയതാണ് മറുനാടുകളിലേക്കുള്ള ചിത്രയാത്ര. പകർത്തിയ ഒാരോ ഫോേട്ടായും കാഴ്ചക്കാരനെ തടഞ്ഞുനിർത്തും. പിന്നെ ആ സ്ഥലങ്ങളിലേക്ക് മാടിവിളിക്കും. ‘ഗെറ്റ് പാക്ക് ഗോ’ എന്ന പേരിൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ നടത്തിയ ഇന്ത്യൻ കാഴ്ചകളുടെ പ്രദർശനം ഇനി ലോകത്തിെൻറ കാണാക്കാഴ്ചകളിലേക്ക് വഴിമാറുകയാണ്.
കലാപഭൂമിയിൽനിന്നുള്ള തുടക്കം
2012ൽ അസമിൽ വംശീയ സംഘർഷത്തിെൻറ പ്രത്യാഘാതങ്ങളറിയാനായിരുന്നു കാമറയുമായുള്ള ആദ്യ ഇതര സംസ്ഥാന യാത്ര. 20 പേരടങ്ങുന്ന സംഘത്തിനു നേരെ തിരിഞ്ഞ ഒരു വിഭാഗം ആക്രമണത്തിനൊരുങ്ങിയപ്പോൾ പൊലീസിെൻറയും പട്ടാളത്തിെൻറയും സംരക്ഷണത്തിലാണ് അന്ന് അഭയാർഥി ക്യാമ്പുകളിലെത്തിയത്.
ആട്ടിയോടിക്കപ്പെട്ടവരുടെ ദുരിതങ്ങളും വേദനകളും ഒരു ലോങ് ഷോട്ടിൽ ഒതുക്കാനാവുന്നതായിരുന്നില്ല. 20 ദിവസം നീണ്ട ആ യാത്രയിൽ പകർത്തിയ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയും പ്രദർശനമൊരുക്കിയും ശ്രദ്ധക്ഷണിച്ചു. കലാപങ്ങൾ മനുഷ്യനെ എങ്ങനെ നിസ്സഹായനാക്കുന്നെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്.
ഫാറൂഖ് കോളജിലെ സഹപാഠികൾക്കൊപ്പം കാറിൽ നടത്തിയ 6000 കിലോമീറ്റർ റൈഡിനിടെയുണ്ടായ വീഴ്ചയിൽ മരണത്തെ മുഖാമുഖം കണ്ടതാണ്. ബംഗാളിലെ ചിൽകയിൽ ട്രക്കിങ്ങിനിടെ മലമുകളിൽനിന്ന് മുള്ളുമരത്തിലേക്ക് വീണ് ഗുരുതര പരിക്കേറ്റപ്പോൾ ചികിത്സിക്കാൻ അടുത്തെങ്ങും ആശുപത്രിപോലുമുണ്ടായിരുന്നില്ല. ഹോസ്പിറ്റൽ തേടിയലഞ്ഞ കൂട്ടുകാർ 15 കിലോമീറ്റർ അകലെ ചെറിയൊരു ആതുരാലയം കണ്ടെത്തിയപ്പോൾ വേണ്ട ചികിത്സാസൗകര്യവുമില്ല. അവസാനം പ്രസവമുറിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ആശുപത്രി അധികൃതർ തയാറായതോടെയാണ് അപകടനില തരണംചെയ്തത്.
2015 ജൂലൈയിൽ നാല് കൂട്ടുകാർക്കൊപ്പം ഇന്നോവ കാറിൽ ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ചുറ്റിയുള്ള 6,800 കിലോമീറ്റർ യാത്ര. പാകിസ്താൻ അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ അകലെ ഒരു ദിവസം പുലർച്ചെ രണ്ടോടെ വാഹനത്തിെൻറ ടയർ പൊട്ടി മൂന്ന് മണിക്കൂറോളം കുടുങ്ങിയപ്പോൾ വിജനതയുടെയും നിശ്ശബ്ദതയുടെയും ഭീകരത അനുഭവിച്ചറിഞ്ഞു. ചുറ്റും പട്ടാള ക്യാമ്പുകൾ നിറഞ്ഞ പ്രദേശത്ത് ഒരാളെയും കാണാനില്ല. ഒരു വാഹനവും അതുവഴി കടന്നുപോയില്ല. പക്ഷികളുടെ കരച്ചിൽപോലുമില്ല. ഒരു വെടിയൊച്ചയോ ബൂട്ടുകളുടെ മുഴക്കമോപോലുംഅപ്പോൾ ആശ്വാസമാകുമെന്ന് തോന്നി. ഇതേ സംഘത്തോടൊപ്പം പിന്നീട് 11,000 കിലോമീറ്റർ കാറിൽ താണ്ടി മ്യാന്മറിലുമെത്തി.
റോയൽ കരീബിയനിലെ ലോക സഞ്ചാരം
ഇന്ത്യയിലെ പ്രധാന ടൂറിസം മേഖലകളിലെല്ലാം ചുറ്റുന്നതിനിടെ നേപ്പാളിലും ഭൂട്ടാനിലുമെത്തിയ അഖിലിെൻറ ഫോേട്ടാഗ്രഫിയിലെ വൈദഗ്ധ്യം കണ്ടറിഞ്ഞ അമേരിക്കയിലെ പ്രശസ്തമായ റോയൽ കരീബിയൻ ഇൻറർനാഷനൽ കമ്പനി അവരുടെ ആഡംബര കപ്പലിൽ ഫോേട്ടാഗ്രാഫറായി നിയമിച്ചേതാടെയാണ് ലോകസഞ്ചാരത്തിന് ഗതിവേഗം വന്നത്.
ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ 17 നിലകളുള്ള കപ്പലിലൊരുക്കിയ സ്റ്റുഡിയോയിൽ വിവിധ രാജ്യക്കാരുടെ ഫോേട്ടാ പകർത്തുന്നതിനിടെയുണ്ടാക്കിയ ചങ്ങാത്തം കൂടുതൽ രാജ്യങ്ങളിലെത്തിച്ചു. കമ്പനിക്കു വേണ്ടി മേരിലാൻഡ്, മിയാമി, ലണ്ടൻ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തു. കപ്പൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ എത്തുേമ്പാൾ കരയിലിറങ്ങി സ്വന്തം ചെലവിൽ വിവിധ രാജ്യങ്ങളിലെത്തുകയാണ് പതിവ്. അവധികളും യാത്രക്കുവേണ്ടി മാറ്റിവെച്ചു. അവിടങ്ങളിലെ മനോഹര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടുകാരിലുമെത്തിക്കുന്നു.
ഇന്ത്യ തന്നെ മനോഹരി
അമേരിക്ക, കാനഡ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൽജിയം, പോർചുഗൽ, മെക്സികോ, സ്പെയിൻ, ഇറ്റലി, നോർവേ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വ്യത്യസ്ത രാജ്യക്കാരായ കൂട്ടുകാർക്കൊപ്പം എത്തിയ അഖിൽ ഒാരോ രാജ്യത്തിെൻറയും സംസ്കാരവും ഭക്ഷണരീതികളുമെല്ലാം അടുത്തറിഞ്ഞു. എന്നാൽ, ഇന്ത്യയിലെ വൈവിധ്യവും മനോഹാരിതയും മറ്റൊരിടത്തും ഇല്ലെന്നാണ് അഖിലിെൻറ പക്ഷം.
വിദേശരാജ്യങ്ങളിൽ പ്രകൃതിഭംഗികൊണ്ട് ഏറെ ആകർഷിച്ചത് നോർവേയാണ്. പാതിരാസൂര്യെൻറ നാട് എന്നറിയപ്പെടുന്ന ഇവിടെ രാത്രി 11നുശേഷമുള്ള സൂര്യാസ്തമയവും പുലർച്ചെ നാലോടെയുള്ള സൂര്യോദയവും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്. നോർവേ^ഡെന്മാർക് യാത്രക്കിടെ രാത്രി 12ന് മിന്നിമറയുന്ന വാൽനക്ഷത്രങ്ങളെ കാമറയിൽ പകർത്താനായതും ബാഴ്സലോണയുടെ മനോഹാരിതയിൽ മനം മയങ്ങി സമയം വൈകിയപ്പോൾ ഇസ്തംബുളിലേക്കുള്ള വിമാനം നഷ്ടപ്പെട്ടതും മറക്കാനാവാത്ത അനുഭവങ്ങൾ. 24 മണിക്കൂറിനിടെ നാല് രാജ്യങ്ങളിലെത്തിയതും അവിസ്മരണീയ അനുഭൂതിയായി. ഫ്രാൻസിലെ വില്ലെ ഫ്രാൻസിൽനിന്ന് 45 മിനിറ്റ് ട്രെയിൻ യാത്ര ചെയ്ത് കൊച്ചു രാജ്യമായ മൊണാേകായിലും അവിടെനിന്ന് ചെറുബോട്ടിൽ ഇറ്റലിയിലെ സിവിതവേക്യ, റോം വഴി ബസിൽ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനിലുമെത്തി.
പിന്നെയും പറഞ്ഞയക്കുന്ന
അനുഭവങ്ങൾ
ലോകസഞ്ചാരത്തിനിടെ മനസ്സിൽനിന്ന് മായാത്ത അനുഭവങ്ങളേറെയുണ്ടായി. ദുരനുഭവങ്ങളിൽ മനംമടുക്കാത്തത് തുടർയാത്രകൾക്ക് പ്രചോദനമാകുന്നു. സ്പെയിനിലെ കാനറി െഎലൻഡിലെ അഗ്നിപർവതങ്ങൾക്കിടയിലൂടെ മൂന്നുപേർക്കൊപ്പം നടത്തിയ ട്രക്കിങ്ങിനിടെ കൈയിൽ കരുതിയ വെള്ളം തീർന്ന് തൊണ്ടവരണ്ട് മരച്ചുവട്ടിൽ തളർന്നിരുന്നപ്പോൾ രക്ഷകരായി എത്തിയത് ഒട്ടക സഫാരി സംഘമാണ്. മുകൾഭാഗത്തുള്ള ഗ്രാമത്തിലേക്ക് താഴെനിന്ന് കാനിൽ വെള്ളം ശേഖരിച്ച് മടങ്ങുന്ന സംഘവുമായി പരിചയപ്പെട്ടപ്പോൾ അവർക്കൊപ്പം ഗ്രാമം കാണാനും അവസരമുണ്ടായി.
കാനറി െഎലൻഡിലെ സറോത്തെ എന്ന സ്ഥലത്തെ റസ്റ്റാറൻറിൽ ഭക്ഷണം കഴിച്ചിരിക്കുേമ്പാൾ പരിചയപ്പെടാനെത്തിയ ഹോട്ടലുടമ, ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോൾ അടുത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി നിധിപോലെ സൂക്ഷിച്ചുവെച്ച ഹിമാലയത്തിൽനിന്ന് ശേഖരിച്ച വസ്തുക്കൾ കാണിച്ചുതന്നപ്പോൾ വിസ്മയിക്കാതിരിക്കാനായില്ല. സെൻറ് മാർട്ടിൻ െഎലൻഡിലെ എയർപോർട്ട് ബീച്ച് ഏറെ വിസ്മയിപ്പിച്ചു. തൊട്ടടുത്തുള്ള എയർപോർട്ടിൽ ഇറങ്ങുേമ്പാൾ വിമാനം ബീച്ചിൽനിന്ന് 15-20 അടി ഉയരത്തിലാണ് പറക്കുക. ശക്തമായ കാറ്റിൽ മണൽ അടിച്ചുവീശുന്നതിനാൽ ആ സമയം ബീച്ചിലുള്ളവരെല്ലാം കൂട്ടത്തോടെ കടലിൽ ചാടുന്ന രംഗം ഒരേ സമയം അദ്ഭുതവും ചിരിയുമുണ്ടാക്കും. മെക്സികോയിലെ കൊസുമയിൽനിന്ന് കാർ വാടകക്കെടുത്ത് വനത്തിലേക്ക് യാത്രതിരിച്ചു.
വെനിസ്വേലക്കാരനായിരുന്നു ഡ്രൈവർ. യാത്രചെയ്ത വാഹനമിടിച്ച് മരം റോഡിൽ കുറുകെ വീഴുകയും കാർ സ്റ്റാർട്ടാവാതിരിക്കുകയും ചെയ്തതോടെ ന്യൂട്ടറിലിട്ട് അഞ്ച് കിലോമീറ്ററോളം പിറകോട്ടിറക്കുകയായിരുന്നു. വൻ തുക പിഴയടച്ചാണ് അന്ന് അവിടെനിന്ന് മടങ്ങാനായത്. കാനഡയിലെ പെഗ്ഗീസ് കോവ് എന്ന സ്ഥലത്തെ പാറക്കൂട്ടങ്ങൾ നിറഞ്ഞുനിൽക്കുന്ന ബീച്ചിൽ പോയപ്പോൾ ജീവൻ രക്ഷിച്ചത് ഒരു വയോധികനാണ്. പാറകൾക്കിടയിലിറങ്ങി ഫോേട്ടായെടുക്കാൻ തുനിഞ്ഞപ്പോൾ അയാൾ കർശനമായി വിലക്കി. നീരസത്തോടെ തിരിച്ചുകയറി മിനിറ്റുകൾക്കകം അയാൾ മറ്റൊരു കാഴ്ച കാണിച്ചുതന്നു. താൻ നിലയുറപ്പിച്ചിരുന്ന സ്ഥലത്തേക്കാൾ ഉയരത്തിൽ തിരമാലകൾ അടിച്ചുകയറുന്നത് കണ്ടപ്പോൾ അയാളെ വണങ്ങി തിരികെ പോരുകയായിരുന്നു.
ബാൾട്ടിമോറിലെ മഞ്ഞുമഴ
യു.എസ്.എയിലെ ചൂടുള്ള പ്രദേശമായ മയാമിയിൽനിന്ന് ബാൾട്ടിമോറിൽ എത്തുേമ്പാൾ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രമൊന്നും കരുതിയിരുന്നില്ല. റോഡരികിൽ ഒരാളേക്കാൾ ഉയരത്തിലായിരുന്നു മഞ്ഞ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് കാലാവസ്ഥയിലെ വ്യതിയാനം പ്രതിരോധിക്കാനാവാതെ അസുഖം വന്നു. താമസിക്കുന്ന ഹോട്ടലിൽ ഭക്ഷണം ഇല്ലാത്തതിനാൽ പുറത്തുപോവേണ്ടിയിരുന്നു. സുഹൃത്തിന് പുറത്തിറങ്ങാനാവാതിരുന്നതോടെ ഭക്ഷണം തേടി ഒറ്റക്ക് ഒരു കിലോമീറ്റർ അകലെയുള്ള ടൗണിലേക്ക് നടന്നു. സുഹൃത്തിന് പാർസലും വാങ്ങി മടങ്ങുേമ്പാൾ വാനം പെെട്ടന്ന് മേഘാവൃതമാകുകയും മഞ്ഞുമഴ പെയ്യാൻ തുടങ്ങുകയും ചെയ്തു. ഹൈവേയിൽ കെട്ടിടങ്ങളൊന്നുമില്ലാത്തതിനാൽ ഒരു മരച്ചുവടാണ് അഭയമായത്. കാൽ മഞ്ഞിൽ മൂടിക്കൊണ്ടിരുന്നപ്പോൾ അതുവഴി പോയ വാഹനങ്ങൾക്കെല്ലാം കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. അവസാനം 60 വയസ്സിനടുത്ത് പ്രായമുള്ള മേരി എന്ന സ്ത്രീ കാർ നിർത്തി ഹോട്ടലിൽ കൊണ്ടുവിടുകയും കോഫി വാങ്ങിനൽകുകയും ചെയ്തു. എപ്പോൾ അമേരിക്കയിൽ വരുേമ്പാഴും വിളിക്കണമെന്ന് പറഞ്ഞ് തിരികെ പോയ അവർ ഇന്നും ഫേസ്ബുക്കിലൂടെ സൗഹൃദം തുടരുന്നു.
യാത്രയില്ലാതെ ജീവിതമില്ല
യാത്രയില്ലാതെ അഖിലിന് ജീവിതമില്ല. റോഡുകൾ മാത്രമല്ല, വനവും വാനവും കടലും മഞ്ഞും മലനിരകളുമെല്ലാം അവെൻറ ആവേശത്തിന് കീഴടങ്ങിക്കൊടുത്തിട്ടുണ്ട്. നിരവധി യാത്രാ വിവരണങ്ങൾ മാഗസിനുകൾക്കുവേണ്ടിയും ഒാൺലൈൻ പോർട്ടലുകൾക്കുവേണ്ടിയും കുറിച്ചിടാനും ചിത്രങ്ങൾ പകർത്തി നൽകാനും സമയം കണ്ടെത്തുന്നു. നിശ്ചല ചിത്രങ്ങൾ മാത്രമല്ല, ചലിക്കുന്നവയും തനിക്ക് വഴങ്ങുമെന്നും പലതവണ തെളിയിച്ചിട്ടുണ്ട്. കണ്ടുതീർത്ത കാഴ്ചകളേക്കാൾ കാണാനുള്ളതിലേക്കുള്ള ദൂരമാണ് ഇൗ ചെറുപ്പക്കാരനെ മോഹിപ്പിക്കുന്നത്. ഇന്നിെൻറ ഒാരോ കാഴ്ചയും നാളെയുടെ ചരിത്രമാണെന്ന തിരിച്ചറിവിലേക്കാണ് ഒാരോ പുറപ്പെട്ടുപോകലും.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.