ഹിപ്പൊപൊട്ടാമസ്​ (പ്രതീകാത്മക ചിത്രം)

1600 കിലോമീറ്റർ സഞ്ചരിച്ച ഹിപ്പോ; ഹ്യൂബർട്ടയുടെ ലോക യാത്രകൾ

പുരാതന കാലം മുതലേ മൃഗങ്ങളും മനുഷ്യരും ചങ്ങാതിമാരാണ്. ലോകമെമ്പാടും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധങ്ങളുടെയും മൃഗങ്ങൾ മനുഷ്യരോട് കാണിച്ചിരുന്ന സ്നേഹത്തി​െൻറയും ആത്മാർഥതയുടെയും കഥകൾ നിലവിലുണ്ട്. അത്രയും സ്നേഹവും വിശ്വാസവും നമ്മളിൽ അർപ്പിക്കുന്നവരാണവർ. ചരിത്രം പരിശോധിക്കുകയാണെങ്കിൽ നിരവധി ജീവികൾ അവയുടെ പ്രവൃത്തികൊണ്ടോ ആകാരംകൊണ്ടോ ജീവിതംകൊണ്ടോ പേരുനേടിയിട്ടുള്ളവരാണ്.

കിങ്​ വില്യംസ് ടൗൺ മ്യൂസിയത്തിൽ സ്​റ്റഫ്​ ചെയ്​ത്​ സൂക്ഷിച്ചിരിക്കുന്ന ഹ്യൂബർട്ടയുടെ ശരീരം

ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ജീവിയാണ് ഹ്യൂബർട്ട എന്ന ഹിപ്പോ. അവളുടെ യാത്രയാണ് ഈ പ്രശസ്തിക്കു കാരണം. വെറുമൊരു യാത്രയായിരുന്നില്ല അത്. ഏകദേശം 1600 കിലോമീറ്ററോളം അവൾ സഞ്ചരിച്ചു. ദക്ഷിണാഫ്രിക്കയിലെ സുലുലാൻഡിൽനിന്നും ആരംഭിച്ച യാത്ര ഈസ്​റ്റേൺ കേപ്പിലാണ് അവസാനിച്ചത്. 1928 നവംബറിൽ തുടങ്ങിയ യാത്രയുടെ ദൈർഘ്യം മൂന്നു വർഷത്തോളമായിരുന്നു. എന്തായിരുന്നു അവളുടെ യാത്രോദ്ദേശ്യം എന്ന് ആർക്കുമറിയില്ലായിരുന്നു. അവളുടെ ഇണയെ കണ്ടെത്താനോ മാതാപിതാക്കളെ കണ്ടെത്താ​േനാ ഉള്ള യാത്രയാണ് അതെന്ന്​ ആളുകൾ പറഞ്ഞുവന്നിരുന്നുവെങ്കിലും ഹ്യൂബർട്ടയുടെ സഞ്ചാരം ഇന്നും നിഗൂഢമാണ് .

സൗത്ത് ആഫ്രിക്കൻ പട്ടണമായ ഡർബനിലെ കടൽത്തീരങ്ങളിൽ നീന്തിത്തുടിച്ചും ആശ്രമങ്ങൾ പരിപാലിച്ചുപോന്നിരുന്ന പൂന്തോട്ടങ്ങളിലെ കുളങ്ങളിൽ നീരാടിയും ഹ്യൂബർട്ട ത​െൻറ ജീവിതം ആസ്വദിച്ചു. പാർക്കുകൾ, കൃഷിയിടങ്ങൾ, മൈതാനങ്ങൾ എന്നിവിടങ്ങളിലെല്ലാം അവൾ ത​െൻറ സാന്നിധ്യമറിയിച്ചു. ഒരിക്കലവൾ തീവണ്ടിപ്പാളത്തിൽ തലചായ്ച്ച് ഉറങ്ങി തീവണ്ടിയുടെ യാത്ര മുടക്കി കൗതുകം കാണിച്ചതും ജനങ്ങളെ ഏറെ ആകർഷിച്ചു. ഒരു മടിയും കൂടാതെ അവൾ എല്ലാവരോടും പെരുമാറിയെങ്കിലും ആളുകളിൽ നിന്നും ഒഴിഞ്ഞുമാറി സഞ്ചരിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നതിനാൽ ജീവിതകാലത്തെ കൂടുതൽ ചിത്രങ്ങൾ ഒന്നും പകർത്താൻ അധികം ആർക്കും സാധിച്ചിട്ടില്ല. എങ്കിലും പത്രപ്രവർത്തകരെല്ലാം അവളെ വിടാതെ പിന്തുടർന്നു. ചുരുങ്ങിയ കാലംകൊണ്ട് എല്ലാവർക്കും പ്രിയങ്കരിയായി ഹ്യൂബർട്ട. എന്നാൽ 1931ൽ ഒരുകൂട്ടം വേട്ടക്കാർ അബദ്ധത്തിൽ അവളെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടിയിൽ വെടിയേറ്റായിരുന്നു മരണം. അവളുടെ ശരീരം ഇന്നും കിങ്​ വില്യംസ് ടൗൺ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 

Tags:    
News Summary - huberta, hippopotamus which travelled for a large distance across South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.